റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് അനുയോജ്യമായ നിക്ഷേപങ്ങളാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിവ. റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നിരിക്കുകയാണ്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരമ്യം ചെയ്താൽ ഉയർന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ ഇന്നുണ്ട്.
സാമ്പത്തിക വർഷത്തിന്റെ പാദത്തിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുനഃപരിശോധിക്കാറുണ്ട്. ജനുവരി- മാർച്ച് പാദത്തിലെ ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ബാങ്കുകളേക്കാൾ അധികമാണ്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക്
മുന്‍നിര ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ മികച്ച പലിശ നല്‍കുന്നുണ്ട്. ബാങ്ക് പലിശയേക്കാള്‍ 0.50-1 ശതമാനം അധികം വിവിധ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകള്‍ 7 ശതമാനം പലിശ 2 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നല്കുന്നു. പൊതുമേഖലാ ബാങ്കായ എസ്ബിഐ 6.75 ശതമാനം പലിശയാണ് നല്‍കുന്നത്. 5 വര്‍ഷത്തേക്കും ഇതേ പലിശ നിരക്കാണ് എസ്ബിഐ നല്‍കുന്നത്.
മഹിളാ സമ്മാൻ സ്കീം
ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. സ്ത്രീകളുടെയും പെണ്മക്കളുടെയും പേരില്‍ 2 വര്‍ഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. 7.50 ശതമാനം പലിശ ലഭിക്കും.
2025 മാര്‍ച്ച് വരെയാണ് പദ്ധതിയുടെ കാലാവധി. പോസ്റ്റ് ഓഫീസിലെ തന്നെ 2 വര്‍ഷ ടൈം ഡെപ്പോസിറ്റിനേക്കാള്‍ പലിശ മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്നുണ്ട്. 6.8 ശതമാനം പലിശയാണ് 2 വര്‍ഷ ടൈം ഡെപ്പോസിറ്റിന് ലഭിക്കുന്നത്.
സുകന്യ സമൃദ്ധി യോജന, എസ്സിഎസ്എസ്
മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പലിശ നല്‍കുന്നത് സുകന്യ സമൃദ്ധി യോജനയും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമുമാണ്. സുകന്യ സമൃദ്ധി യോജനയില്‍ 10 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ടെടുക്കാം. 15 വര്‍ഷം നിക്ഷേപം നടത്തണം. 21 വയസു വരെയാണ് കാലാവധി. 7.6 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് ത്രൈമാസത്തില്‍ പലിശ വരുമാനം നല്കുന്ന നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 8 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്. 5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്.
ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പലിശ ലഭിക്കുന്ന മറ്റു നിക്ഷേപങ്ങള്‍
15 വര്‍ഷ കാലാവധിയുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള നാഷണല്‍ സവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് 7 ശതമാനം പലിശ നല്കുന്നു.
നിക്ഷേപം ഇരട്ടിയാക്കുന്ന കിസാന്‍ വികാസ് പത്ര ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്‍കുന്നുണ്ട്. 10 വര്‍ഷ കാലത്തേക്ക് 7.2 ശതമാനം പലിശയാണ് നല്‍കുന്നത്. മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ 7.1 ശതമാനം പലിശ ലഭിക്കും.
ടിഡിഎസ്
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കി നികുതി നൽകേണ്ടതുണ്ട്. ഇത് വാർഷിക വരുമാനത്തിനൊപ്പം കണക്കാക്കി നികുതി സ്ലാബിന് അനുസരിച്ച് നികുതി നൽകണം. മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് വർഷത്തിൽ പലിശ വരുമാനം 50,000 രൂപയിൽ കൂടുതലാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. മറ്റു നിക്ഷേപകർക്ക് 40,000 രൂപ കടന്നാലും ടിഡിഎസ് നൽകണം. 10 ശതമാനമാണ് ടിഡിഎസ് ഈടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
