നിരവധി കാരണങ്ങള്‍ കൊണ്ട് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഇതിലെ ആദ്യ ഘടകം സര്‍ക്കാറിന്റെ സുരക്ഷ തന്നെയാണ്. ഏളുപ്പത്തില്‍ ചേരാമെന്നതും ഏത് പോസ്റ്റ് ഓഫീസിലേക്കും നിക്ഷേപം മാറ്റാമെന്നതും ഈ ലഘു സമ്പാദ്യ പദ്ധതികളുടെ ഗുണമാണ്. സാമ്പത്തിക വര്‍ഷത്തില്‍ നാല് തവണ പലിശ നിരക്ക് പരിശോധിച്ച് ക്രമീകരിക്കുന്നതിനാല്‍ ഇതിന്റെ ഗുണവും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കും.
കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവുള്ള നിക്ഷേപം കൂടിയാണിത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, കിസാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. ഇവയില്‍ മികച്ച പലിശ നല്കുന്ന പദ്ധതികള്‍ നോക്കാം.
ബാങ്കിനേക്കാള്‍ പലിശ ലഭിക്കുമോ
ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ നിരക്ക് ഈയിടെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ ചില നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാത്രമാണ് ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്ക് ധനമന്ത്രാലം ഉയര്‍ത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നല്കുന്ന പരമാവധി നിരക്ക് 6.75 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്കുള്ള നിരക്കാണിത്. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും. ഇതിനേക്കാള്‍ പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ നോക്കാം.
പിപിഎഫ്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
15 വര്‍ഷ കാലയളവുള്ള പിപിഎഫ് നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. 7.1 ശതമാനമാണ് പലിശ നിരക്ക്. പിപിഎഫിൽ നിന്നുള്ള ആദായത്തിനും നികുതി നൽകേണ്ടതില്ല നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 5 വര്‍ഷമാണ്. 6.8 ശതമാനം പലിശ ലഭിക്കും. എസ്ബിഐയില്‍ 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതലാണിത്.
നിക്ഷേപകർക്ക് 5 വർഷത്തെ എസ്ബിഐ നിരക്കിനേക്കാൾ പലിശ നൽകുന്ന മറ്റൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. 7 ശതമാനം പലിശ കിസാൻ വികാസ് പത്രയിൽ നിന്ന് ലഭിക്കും. 10 വർഷവും 3 മാസവുമാണ് പദ്ധതിയുടെ കാലാവധി. കാലാവധിയിൽ നിക്ഷേപം ഇരട്ടിയാകും.
സുകന്യ സമൃദ്ധി യോജന
ലഘു സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതി ആരംഭിക്കാനാകും. 7.6 ശതമാനം പലിശ നിരക്കാണ് പദ്ധതിക്ക് ലഭിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്ക് 5 മുതല്‍ 10 വര്‍ഷത്തേക്കാണ് ഏറ്റവും ഉയര്‍ന്ന പലിശയായ 7.25 ശതമാനം പലിശ ലഭിക്കുന്നത്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ ഇതിലും ഉയര്‍ന്നതാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പ്രകാരം 5 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.4 ശതമാനം പലിശ ലഭിക്കും. പദ്ധതിയില്‍ നിന്നുള്ള പലിശ വരുമാനം ത്രൈമാസത്തില്‍ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications