പലിശ 7% വരെ; ചെലവും നടക്കും പണവും വളരും; ചില്ലറക്കാരനല്ല സേവിം​ഗ്സ് അക്കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപവും ചെലവുകളും കഴിഞ്ഞാൽ മികച്ചം വരുന്ന തുക സൂക്ഷിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയാണ് സേവിം​ഗ്സ് അക്കൗണ്ടുകൾ. ഡെബിറ്റ് കാർഡ് വഴി എപ്പോൾ എളുപ്പത്തിൽ പിൻവലിക്കാമെന്നതും എളുപ്പത്തിൽ എടുത്തു ഉപയോ​ഗിക്കാൻ സാധിക്കുമെന്നതുമാണ് സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിലെ പണത്തിനുള്ള ​ഗുണം. പണം കയ്യിൽ കരുതാതെ കൊണ്ട് നടക്കാമെന്നതിനാലും അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട പണം സൂക്ഷിക്കുന്നതിനും സേവിംഗ്‌സ് അക്കൗണ്ടുകൾ സഹായകമാണ്. 

 

പലിശ നിരക്ക്

പണം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവിംഗ്‌സ് അക്കൗണ്ടിനെ കാണുന്നത് എന്നതിനാല്‍ പലിശ നിരക്കൊന്നും ആരും പരിഗണിക്കാറില്ല. ചെലവുകൾ ഉപയോ​ഗിക്കാമെന്ന പോലെ അക്കൗണ്ടിലെ പണത്തിന് വളർച്ച നേടാനും സേവിം​ഗ്സ് അക്കൗണ്ടുകൾ സഹായിക്കും. 7 ശതമാനം വരെ ഇത്തരത്തിൽ പലിശ നൽകുന്ന ബാങ്കുകൾ ഇന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് കാലാവധി അനുസരിച്ചാണ് പലിശ നിരക്കെങ്കിൽ ഇവിടെ അക്കൗണ്ടിലുള്ള തുകയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.

സേവിംഗ്‌സ് അക്കൗണ്ടുകളിലെ പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതിനാൽ ഓരോ ദിവസവും അക്കൗണ്ടിലെ ബാലൻസിന് മുകളിലാണ് പലിശ കണക്കാക്കുക. ഉയര്‍ന്ന പലിശ നല്‍കുന്ന സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത് പണം വളരാൻ സഹായകമാകും. ഇത്തരത്തിലുള്ള 3 ബാങ്കുകളാണ് ചുവടെ ചേർക്കുന്നത്. 

Also Read: ആയിരങ്ങള്‍ കോടികളാക്കുന്ന സര്‍ക്കാര്‍ നിക്ഷേപം; മാസം 5,000 രൂപയുണ്ടോ? കാലാവധിയില്‍ 1 കോടി രൂപ നേടാംAlso Read: ആയിരങ്ങള്‍ കോടികളാക്കുന്ന സര്‍ക്കാര്‍ നിക്ഷേപം; മാസം 5,000 രൂപയുണ്ടോ? കാലാവധിയില്‍ 1 കോടി രൂപ നേടാം

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുത്തന്‍ തലമുറ ബാങ്കാണ് ഡിസിബി ബാങ്ക്. 1995 ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന് ഇന്ന് 405 ബ്രാഞ്ചുകൾ രാജ്യത്തൊട്ടാകെയുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 166 കോടി രൂപയാണ്.


ആഗസ്റ്റ് 22 നാണ് ഡിസിബി ബാങ്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് പുതുക്കിയത്. നിലവില്‍ 7 ശതമാനം വരെ പലിശ ബാങ്ക് നല്‍കുന്നുണ്ട്. 25 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. ദിവസേനെയുള്ള ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. ഇത ത്രൈമാസത്തില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.

ഇതേ നിരക്കില്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്കും പലിശ ലഭിക്കും. കുറഞ്ഞ പലിശ നിരക്ക് 2.25 ശതമാനമാണ്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിനാണ് ഈ തുക ലഭിക്കുക. 

Also Read: കൂടുതല്‍ ലാഭം നേടാന്‍ ചിട്ടിയില്‍ ചേരേണ്ടത് എപ്പോള്‍? ശ്രദ്ധിക്കാം 5 കാര്യങ്ങള്‍Also Read: കൂടുതല്‍ ലാഭം നേടാന്‍ ചിട്ടിയില്‍ ചേരേണ്ടത് എപ്പോള്‍? ശ്രദ്ധിക്കാം 5 കാര്യങ്ങള്‍

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറുകിട ധനകാര്യ ബാങ്കാണ് ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്. 2017ലാണ് ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. ഉജ്ജിവൻ ഫിനാൻഷ്യൽ സർവീസസിന് ബാങ്കിൽ 80 ശതമാനം ഓഹരിയുണ്ട് 2022 ആഗസ്റ്റ് ഒന്‍പതിനാണ് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കിയത്.

5 ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ടിലെ തുകയ്ക്കാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7 ശതമാനം പലിശ നല്‍കുന്നത്. ദിവസത്തില്‍ പലിശ കണക്കാക്കി ത്രൈമാസത്തില്‍ പലിശ ക്രെഡിറ്റ് ചെയ്യും. സ്ലാബുകളാക്കിയാണ് ബാലന്‍സിന് പലിശ കണക്കാക്കുക. ഉദാഹരണത്തിന് 5,20,000 രൂപ അക്കൗണ്ടില്‍ ബാലന്‍സുള്ളൊരാള്‍ക്ക് 5 ലക്ഷത്തിന് 6 ശതമാനം പലിശയും 20,000 രൂപയ്ക്ക് 7 ശതമാനം പലിശയും ലഭിക്കും. 

Also Read: എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾAlso Read: എസ്ബിഐയില്‍ 5 ലക്ഷം എഫ്ഡി ഇടുന്നതിനേക്കാള്‍ നേട്ടം; പരി​ഗണിക്കാം ഈ സുരക്ഷിത നിക്ഷേപങ്ങൾ

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു സമോൾ ഫിനാൻസ് ബാങ്കാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്. ആഗസ്റ്റ് 23നാണ് ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 7 ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടിന് ബാങ്ക് നല്‍കുന്ന ഉയര്‍ന്ന നിരക്ക്. 2 കോടി മുതല്‍ 7 കോടി വരെയുള്ള ബാലന്‍സിനാണ് ഈ പലിശ അനുവദിക്കുന്നത്. ദിവസത്തില്‍ പലിശ കണക്കാക്കി ത്രൈമാസത്തില്‍ ക്രെഡിറ്റ് പലിശ ക്രെ‍ഡിറ്റ് ചെയ്യും.

Read more about: savings account
English summary

These Private Banks Providing Up To 7 Percentage Interest Rate For Savings Accounts

These Private Banks Providing Up To 7 Percentage Interest Rate For Savings Accounts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X