ബിസിനസ് ആരംഭിക്കുന്നതിലെ സങ്കീർണതകൾ ഒഴിവാക്കാനും വിജയകരമായ ബിസിനസ് സജ്ജീകരിക്കാനുമുള്ള അവസരം എന്ന നിലയ്ക്കാണ് ഇന്നത്തെ കാലത്ത് ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങൾ പ്രചാരം നേടുന്നത്. ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം കുറഞ്ഞ അപകടസാധ്യതയിൽ ബിസിനസ് ഉടമസ്ഥത എന്നതാണ്. ഒരു സ്ഥാപിത ബിസിനസ്സ് മോഡൽ, ബ്രാൻഡ്, മാർക്കറ്റിംഗ് പിന്തുണ, പരിശീലനം എന്നിവ ലഭിക്കുന്നതിനാൽ മതിയായ റിട്ടേൺ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല.
നിലവിൽ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി വാങ്ങുന്നത് വലിയ ഫ്രാഞ്ചൈസി ഫീസ് കമ്പനികൾ ഈടാക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ ബ്രാൻഡഡ് ഫ്രാഞ്ചൈസികൾ തിരയുന്നവർക്ക് പരിഗണിക്കാവുന്ന 3 കമ്പനികളും ഫ്രാഞ്ചൈസി രീതികളും സാധ്യതകളും ഈ ലേഖനത്തിൽ പരിശോധിക്കാം.
ജി- ഫ്രഷ് മാർട്ട്
ഇന്ത്യയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസിയാണ് ജി- ഫ്രഷ് മാർട്ട്. 1,200-ലധികം ബ്രാൻഡുകളുടെ 22,000 ഓളം ഉത്പ്പന്നങ്ങൾ സൂപ്പർമാർക്കറ്റിലൂടെ ഡെലിവറി ചെയ്യുന്നു. പലചരക്ക് സാധനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ശീതളപാനീയങ്ങൾ, റെഡി-ടു ഈറ്റ് ഭക്ഷണം എന്നിങ്ങനെയുള്ള ഉത്പ്പന്നങ്ങളാണ് ജി- ഫ്രഷ് മാർട്ടിൽ ലഭിക്കും. കഴിഞ്ഞ 2-3 വർഷത്തിനിടെ വലിയ തോതിൽ ജി-ഫ്രഷ് മാർട്ട് ഫ്രാഞ്ചൈസികൾ അനുവദിച്ചിട്ടുണ്ട്.

ഇന്റീരിയർ പ്ലാനിംഗ്, ബജറ്റ് പർച്ചേസിംഗ്, അഡ്വാൻസ് ബില്ലിംഗ് സോഫ്‌റ്റ്‌വെയർ, സൗജന്യ ബിസിനസ് വെബ്‌സൈറ്റ്, ഡിജിറ്റൽ പ്രൊമോഷൻ, സൗജന്യ ക്ലൗഡ് സേവനം, സ്റ്റാഫ് പരിശീലനം, ഓൺലൈൻ സോഫ്റ്റ്‌വെയർ പരിശീലനം എന്നിവ കമ്പനി നൽകും. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നിക്ഷേപമാണ് ജി ഫ്രെഷ് ഫ്രാഞ്ചൈസിക്കായി ആവശ്യമായി വരുന്നത്.
മൂന്ന് മാസത്തെ വിൽപ്പനയ്ക്ക് ശേഷം നിക്ഷേപത്തിന്റെ 35 മുതൽ 40 ശതമാനം വരെ വരുമാനം നേടാം. 200 ചതുരശ്ര അടിയിൽ ജി-ഫ്രഷ്മാർട്ട് ഫ്രാഞ്ചൈസി ആരംഭിക്കാനായി കമ്പനി വെബ്സൈറ്റ് കണക്കാക്കുന്ന ചെലവ് 6,97,800 രൂപയാണ്. 2,47,800 രൂപ ഫ്രാഞ്ചൈസി ഫീസായി നൽകണം. 50,000 രൂപ സോഫ്റ്റ്‍വെയർ ചാർജായി നൽകണം. പർച്ചേസ്, ഇന്റീരിയർ ചെലവുകൾക്ക് 2 ലക്ഷം രൂപ വീതവും ചെലവ് വരും.
അമൂൽ ഫ്രാഞ്ചൈസി
ഏറ്റവും ചുരുങ്ങിയ ചെലവിൽ ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കാനുള്ള വഴിയാണ് അമൂൽ ഉത്പ്പന്നങ്ങളുടെ ഫ്രാഞ്ചൈസി എന്നത്. മറ്റ് ഫ്രാഞ്ചൈസികളിലേത് പോലെ ഫ്രാഞ്ചൈസി ഫീസോ റോയൽറ്റിയോ അമൂലിന് നൽകേണ്ടതില്ല എന്നതിനാൽ ചെലവ് കുറവാണ്.
കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനും സാധിക്കുമെങ്കിൽ അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കാവുന്നതാണ്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന്‍ എന്നിവയ്ക്കായി 80,000 രൂപയോളം ചെലവ് വരും. സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപ അമൂലിലേക്ക് അടയ്ക്കണം.
ബിസിനസ് സാധ്യതകൾ പഠിക്കാനും ബിസിനസ് പ്ലാന്‍ തയ്യാറാക്കാനും അമൂല്‍ സഹായിക്കും. ഫ്രാഞ്ചൈസി നവീകരണത്തിനും അമൂൽ സഹായം ലഭിക്കും. പ്രദേശിക പ്രമോഷനും അമൂല്‍ ഔട്ട്‌ലേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. എല്ലാ ഉത്പ്പന്നങ്ങളും ഫ്രാഞ്ചൈസികളിലേക്ക് അമൂല്‍ നേരിട്ടെത്തിക്കും. ഉപകരണങ്ങളില്‍ സബ്‌സിഡിയും അമൂല്‍ ബ്രാന്‍ഡിംഗും അധിക പര്‍ച്ചേസ് ഡിസ്‌ക്കൗണ്ടും ലഭിക്കും.
അമൂൽ ഫ്രാഞ്ചൈസിയിലെ ലാഭം മാർജിൻ ഉത്പ്പന്നങ്ങള്‍ അനുസരിച്ച് വ്യത്യാസം വരും. പാലില്‍ 2.50 ശതമാനവും പാലുത്പ്പന്നങ്ങളില്‍ 10 ശതമാനവും കമ്മീഷൻ ലഭിക്കും. ഐസ്‌ക്രീമുകളില്‍ 20 ശതമാനം കമ്മീഷന്‍ അമൂല്‍ നല്‍കുന്നുണ്ട്. റെസിപി അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം കമ്മീഷനും ലഭിക്കും.
അപ്പോളോ ഫാർമസി
അപ്പോളോ ഹോസ്പിറ്റലിന്റെ ബ്രാൻഡായ അപ്പോളോ ഫാർമസി ഇന്ത്യയിലെ മുൻനിര ബ്രാൻഡഡ് ഫാർമസി ശൃംഖലയാണ്. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപ്പോള ഫാർമസിയുടെ ഫ്രാഞ്ചൈസി ഒരു അവസരമാണ്. അപ്പോളോ ഫാർമസിയുടെ ഫ്രാഞ്ചൈസി ലഭിക്കുന്നതിന് ടോക്കണായും ഒറ്റത്തവണ രജിസ്ട്രേഷൻ ചെലവായും ഏകദേശം 10 ലക്ഷം രൂപ നിക്ഷേപിക്കണം, ഫാർമസി കെട്ടിടത്തിന് കുറഞ്ഞത് 200 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ജോലിക്കാരിൽ ഒരു ഫാർമസിസ്റ്റും രണ്ട് ജീവനക്കാരും വേണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
