സ്ഥിര വരുമാനവും നിക്ഷേപത്തിന് സുരക്ഷിതത്വവും ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇപ്പോഴാണെങ്കില്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ശരിയായ രീതിയില്‍ വളര്‍ന്നു വരികയാണ്. മേയ് മാസം മുതല്‍ റിസര്‍വ് ബാങ്ക് 190 അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ചതോടെ ബാങ്കുകള്‍ ഇതിന് അനുസൃതമായി നിക്ഷേപ പലിശ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ നല്ല ആദായം നല്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്.
നിക്ഷേപങ്ങള്‍ക്ക് സാധരണയില്‍ അധിക പലിശ നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ വിവിധ ബാങ്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പലതും ഒക്ടോബര്‍ മാസത്തോടെ അവസാനിക്കുന്നവയാണ്. ഇത്തരത്തിലുള്ള എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്ത്യന്‍ ബാങ്ക് നിക്ഷേപങ്ങളെ വിശദമായി നോക്കാം.
ഇന്ത്യന്‍ ബാങ്ക് സ്പെഷ്യല്‍ എഫ്ഡി
ഇന്ത്യന്‍ ബാങ്ക് 2022 സെപ്റ്റംബര്‍ 14നാണ് 'IND UTSAV 610' എന്ന പേരില്‍ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. 610 ദിവസ കാലാവധിയുള്ള മണി മള്ട്ടിപ്ലര് നിക്ഷേപ പദ്ധതിക്ക് 6.10 ശതമാനം പലിശ പൊതു വിഭാഗത്തിനും 6.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 6.50 ശതമാനം പലിശയും ലഭിക്കും. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. 10,000 രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും.
എച്ച്ഡിഎഫ്സി സഫയര്‍ നിക്ഷേപം
രാജ്യത്തെ പ്രധാന ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ചഡിഎഫ്സി ലിമിറ്റഡ് ഒക്ടോബര്‍ 14നാണ് സഫയര്‍ സ്ഥിര നിക്ഷേപം ആരംഭിച്ചത്. കമ്പനിയുടെ 45-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച 45 മാസ കാലാവധിയുള്ള നിക്ഷേപമാണ് സഫയര്‍ സ്ഥിര നിക്ഷേപം. ഒക്ടോബര്‍ 31ന് പദ്ധതിയില്‍ ചേരാനുള്ള സമയ പരിധി അവസാനിക്കും. നിക്ഷേപകര്‍ക്ക് 7.50 ശതമാനം വരെ പലിശ സഫിയര്‍ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കും.
മാസ വരുമാന പദ്ധതികളായോ ക്യുമുലേറ്റീവ് നിക്ഷേപമായോ പദ്ധതിയില്‍ ചേരാം. മാസ വരുമാന പദ്ധതിയില്‍ 7.25 ശതമാനം പലിശ ലഭിക്കും. 40,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ത്രൈമാസത്തില്‍ പലിശ ലഭിക്കുമ്പോള്‍ 7.30 ശതമാനം പലിശ ലഭിക്കും. അര്‍ധ വര്‍ഷത്തേക്ക് 7.35 ശതമാനവും വര്‍ഷത്തില്‍ 7.50 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി
2020 മേയ് 30നാണ് ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത്. ഒക്ടോബര്‍ 29ന് കാലാവധി അവസാനിക്കേണ്ടിയിരരുന്ന ഐസിഐസിഐ ബാങ്കിന്റെ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപത്തില്‍ ചേരാനുള്ള കാലാവധി 2023 ഏപ്രില്‍ 7 വരെ ബാങ്ക് നീട്ടിയിട്ടുണ്ട്. ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 0.70 ശതമാനത്തിന്റെ അധിക നിരക്കാണ് ലഭിക്കുന്നത്.
സാധാരണ ലഭിക്കുന്ന 0.50 ശതമാനത്തിനൊപ്പം ഐസിഐസിഐ ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി പ്രകാരമുള്ള 0.20 ശതമാനം കൂടി ചേര്‍ത്താണ് ഇത്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക. ഈ കാലാവധിയില്‍ സാധാരണ നിക്ഷേപകര്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 6.95 ശതമാനം പലിശ ലഭിക്കും. പുതിയ നിക്ഷേപത്തിനും പുതുക്കുന്ന നിക്ഷേപത്തിനും ഇതേ നിരക്ക് ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications