സ്ഥിര നിക്ഷേപങ്ങൾ‌ക്ക് 8.25% പലിശ വേണോ? കേരളത്തിന്റെ സ്വന്തം ബാങ്കുകൾ നോക്കാം

നിലവിൽ ബാങ്കുകളിലെ പലിശ നിരക്ക് പരിശോധിക്കുമ്പോൾ ഭേദപ്പെട്ട പലിശ നൽകുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകളായി എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നൽകുന്ന പരമാവധി പലിശ നിരക്ക് 7 ശതമാനം കടന്നു. റിസർവ് ബാങ്ക് പലിശ നിരക്ക് വർധനവാണ് ഇത്തരത്തിൽ നിക്ഷേപങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ കാരണമായത്. മേയ് മുതൽ 225 അടിസ്ഥാന നിരക്കാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വർധിപ്പിച്ചത്.

ഇതിനോട് അനുബന്ധിച്ചാണ് ബാങ്കുകൾ നിരക്ക് വർധിപ്പിച്ചത്. കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിച്ചാലും മികച്ച നിരക്കാണ് നിലവിൽ നൽകുന്നത്. 7.50 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന 3 സ്ഥാപനങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ.

1. കേരള ​ഗ്രാമീൺ ബാങ്ക്

1. കേരള ​ഗ്രാമീൺ ബാങ്ക്

കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന കേരള ​ഗ്രാമീൺ ബാങ്ക് കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന റീജിയണൽ റൂറൽ ബാങ്ക് (ആർആർബി) ആണ്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.75 ശതമാനം മുതല്‍ 7.65 ശതമാനം വരെ പലിശയാണ് കേരള ​ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിക്കുന്നത്.

1 കോടി രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 1111 ദിവസത്തേക്കുള്ള കെജിബി നിധി എന്ന നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശയും ലഭിക്കും.

കെജിബി നിധി

777 ദിവസത്തേക്കുള്ള കെജിബി നിധി നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 7.15 ശതമാനം, 7.65 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

2. കെഎസ്എഫ്ഇ

2. കെഎസ്എഫ്ഇ

കെഎസ്എഫ്ഇ ആരംഭിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതിയാണ് നേട്ടം സ്ഥിര നിക്ഷേപം. 400 ദിവസം കാലാവധിയുള്ള നേട്ടം സ്ഥിര നിക്ഷേപത്തിന് 8 ശതമാനമാണ് പലിശ നല്‍കുന്നത്. ഹ്രസ്വകാല നിക്ഷേപത്തിന് ഉപയോ​ഗിക്കാം. ചിട്ടി ചേർന്നവർക്ക് ഉപകരിക്കുന്ന ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിനും കെഎസ്എഫ്ഇ 8 ശതമാനം പലിശ നൽകും.

മേൽ ബാധ്യത ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്കാണ് മാറ്റുക. ഈ തുകയ്ക്ക് ലഭിക്കുന്ന പലിശ നിരക്കാണ് 8 ശതമാനം. 30 ദിവസം മുതൽ ചിട്ടി കാലാവധി വരെ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിൽ നിക്ഷേപിക്കാം. 

3. സഹകരണ സംഘങ്ങൾ

3. സഹകരണ സംഘങ്ങൾ

കേരളത്തിൽ സജീവമായ സഹകരണ ബാങ്കുകളിൽ മികച്ച പലിശ നിരക്ക് ലഭിക്കുന്നുണ്ട്. സഹകരണ സംഘങ്ങളിൽ 5.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്. എല്ലാ നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 15 ദിവസം മുതല്‍ 1 വര്‍ഷത്തിന് മുകളിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.

 പലിശ നിരക്ക്

1 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. 364 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 1 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ ലഭിക്കും.

കേരള ബാങ്കിലെ പലിശ നിരക്ക് വ്യത്യസ്തമാണ്. കേരള ബാങ്കില്‍ 5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ നൽകുന്നത്. കേരള ബാങ്കില്‍ 1 വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ബാങ്ക് നൽകുന്നുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X