ഓഹരി വിപണിയിൽ ചാഞ്ചാട്ടങ്ങളാണ് ഈയിടെയായി കാണുന്നത്. നിക്ഷേപത്തിനിറങ്ങുന്നൊരാളെ സംബന്ധിച്ച് വളരെ പേടിപ്പെടുത്തുന്ന കാര്യമാണ്. സ്ഥിരതയോടെ ആദായം നേടാനാഗ്രഹിക്കുന്നവരില് പ്രത്യേകിച്ചും ഇക്വിറ്റികളിലുള്ള നിക്ഷേപത്തെ ഈ സമയത്ത് ഭയക്കും. സ്ഥിരതയോടെ സുരക്ഷിതമായ നിക്ഷേപം തേടുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് നിരവധിയായ സ്കീമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസിന്റെ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് നല്ല ആദായം നേടി തരും. സ്ഥിരതയോടെ ആദായം ഉറപ്പു തരുന്ന മൂന്ന് പോസ്റ്റ് ഓഫീസ സ്കീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം (ആര്‍ഡി), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണവ. ഇവയിലെ നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം ലോക്ക് ഇന്‍ പീരിയഡ് ഉണ്ട്. ഇതിന് ശേഷം മാത്രമാണ് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. ഇതില്‍ ചില സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഇളവുള്ളത്. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകൡ നിന്നും ഈ പദ്ധതികളില്‍ ചേരാം.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം
ആവര്‍ത്തന നിക്ഷേപം വഴി അഞ്ച് വര്‍ഷത്തിന് ശേഷം മികച്ച ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം തിരഞ്ഞെടുക്കാം. 5.8 ശതമാനം വാര്‍ഷിക പലിശയാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്,പേത്തിന് അനുവദിക്കുന്നത്. ഇത് ത്രൈമാസത്തില്‍ കണക്കാക്കും. 100 രൂപ നിക്ഷേപിച്ച് ആര്‍ഡി ആരംഭിക്കാം. ഇതിന് ശേഷം 10 രൂപയുടെ ഗുണിതങ്ങളായി തുക വര്‍ധിപ്പിക്കാം. ആര്‍ഡിയില്‍ നിക്ഷേപിക്കുന്നതിന് ഉയര്‍ന്ന പരിധിയില്ല.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് നല്കുന്ന സ്ഥിരം നിക്ഷേപ മാര്‍ഗമാണ് ടൈം ഡെപ്പോസിറ്റുകള്‍. 1,2,3,5 വര്‍ഷങ്ങളുടെ കാലാവധിയിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.1,2,3 വര്‍ഷങ്ങളിലേക്ക് 5.5 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപം അഞ്ച് വര്‍ഷത്തേക്കാണെങ്കില്‍ ഉയര്‍ന്ന നിരക്കായ 6.7 ശതമാനം പലിശ ലഭിക്കും. 1,000 രൂപയാണ് സ്ഥിര നിക്ഷേപത്തിന് വേണ്ട ചുരുങ്ങിയ നിരക്ക്. 100 രൂപയുടെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരമുള്ള നികുതിയിളവ് സ്ഥിര നിക്ഷേപത്തിന് ലഭിക്കും. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം ചില സഹാചര്യങ്ങളിൽ നേരത്തെ പിൻവലിക്കാൽ അവസരം തരുന്നുണ്ട്. നേരത്തെ പിൻവലിച്ചാൽ വലിയ നഷ്ടം നേരിടേണ്ടി വരും. നിക്ഷേപം ആരംഭിച്ച് ആറ് മാസമാകുന്നത് വരെ യാതൊരു തരത്തിലുമുള്ള പിന്‍വലിക്കലും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം അനുവദിക്കുന്നില്ല. ഇത് എല്ലാ കാലവധിയുള്ള സ്ഥിര നിക്ഷേപത്തിനും ബാധകമാണ്. എന്നാല്‍ ബാങ്കില്‍ നിക്ഷേപിച്ച് തൊട്ടടുത്ത ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാം. പിഴയും കുറവാണ്. അഞ്ച് വര്‍ഷ സ്ഥിര നിക്ഷേപം നാല് വര്‍ഷം പൂര്‍ത്തിയായ ശേഷം പിന്‍വലിക്കുമ്പോള്‍ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് ലഭിക്കുന്നത്. അതായത് 5.5 ശതമാനം. പലിശയില്‍ 1.2 ശതമാനത്തിന്റെ കുറവ് വരും.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
അഞ്ച് വര്‍ഷ ലോക്ക്- ഇന്‍ പരിയഡ് ഉള്ള പോസ്റ്റ് ഓഫീസ് സ്കീമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 6.8 ശതമാനം വാര്‍ഷിക പലിശ സ്കീം നല്കുന്നു. 1,000 രൂപയുടെ ചരുങ്ങിയ നിക്ഷേപത്തില്‍ തുടങ്ങി 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കാലാവധിക്ക് മുന്‍പ് തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. ആദായ നികുതി നിയമത്തിലെ 80സി സെക്ഷന്‍ പ്രകാരമുള്ള നികുതിയിളവ് സ്ഥിര നിക്ഷേപത്തിന് ലഭിക്കും. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications