സ്ഥിര നിക്ഷേപം പോലുള്ള ഡെബ്റ്റ് നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയെന്നത് മാന്യമായ നിരക്കാണ്. റിപ്പോ നിരക്കുയർന്നു നിൽക്കുന്ന കാലത്ത് സ്ഥിര നിക്ഷേപങ്ങങ്ങൾക്ക് ബാങ്കുകൾ മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്. സ്വകാര്യ ബാങ്കിൽ 8 ശതമാനം വരെ പലിശ നേടാൻ സാധിക്കും.
ചുരുക്കം ചില ബാങ്കുകൾ 9 ശതമാനം നിരക്കിൽ റെഗുലർ നിക്ഷേപകർക്കും 9.60 ശതമാനം നിരക്കിൽ മുതിർന്ന പൗരന്മാർക്കും പലിശ നൽകുന്നു. ഈ ഉയർന്ന നിരക്ക് ലഭിക്കാൻ ഏതെക്കെ ബാങ്കിൽ ഏത് കാലാവധിയിൽ നിക്ഷേപിക്കണം എന്ന് പരിശോധിക്കാം.
9% പലിശ നിരക്ക്
നിക്ഷേപകർക്ക് ഈ രണ്ട് ബാങ്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നത്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുകളിൽ റെഗുലർ നിക്ഷേപകർക്ക് ഇപ്പോൾ 9 ശതമാനത്തിലധികം പലിശ നിരക്ക് ലഭിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), സുകന്യ സമൃദ്ധി യോജന തുടങ്ങിയ മിക്ക നിക്ഷേപ പദ്ധതികളേക്കാളും പലിശ ഈ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ തിരഞ്ഞെടുത്ത കാലയളവുകളിൽ ലഭിക്കും.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 4.5 ശതമാനം മുതൽ 9 ശതമാനം വരെയാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 4.5 ശതമാനം മുതൽ 9.5 ശതമാനം വരെയാണ് പലിശ നിരക്ക്. 1001 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത്. ഈ നിരക്കുകൾ 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നു
1001 ദിവസത്തേക്ക് 9 ശതമാനം പലിശയിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3,82,936 രൂപ നേടാൻ സാധിക്കും. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശ ലഭിക്കുമ്പോൾ കാലാവധിയിൽ 3,88,103 രൂപ ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 4 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് 4.5 ശതമാനം മുതൽ 9.6 ശതമാനം വരെ പലിശ ലഭിക്കും. അഞ്ച് വർഷത്തെ കാലയളവിവാണ് ഉയർന്ന പലിശ നൽകുന്നത്. 5 വർഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിനും ഈ പലിശ നിരക്കുകൾ ലഭിക്കും.
2023 ജൂലായ് 5 മുതലാണ് ബാങ്ക് ഈ നിരക്കുകൾ നൽകുന്നത്. 5 വർഷത്തേക്ക് 9.10 ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയിൽ 4,70,447 രൂപ ലഭിക്കും. 9.60 ശതമാനം പലിശയിൽ മുതിർന്ന പൗരന്മാർക്ക് 3 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 4,82,081 രൂപ നേടാൻ സാധിക്കും.
നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം നികുതി നൽകേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതൽ പലിശയായി ലഭിച്ചാൽ സ്രോതസിൽ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. മുതിർന്ന പൗരന്മാരാണ് നിക്ഷേപകരെങ്കിൽ 50,000 രൂപയിൽ കൂടുതൽ പലിശ സാമ്പത്തിക വർഷത്തിൽ ലഭിക്കുമ്പോൾ ടിഡിഎസ് ഈടാക്കും. 10 ശതമാനാണ് ടിഡിഎസ് നിരക്ക്. അതോടൊപ്പം നിക്ഷേപകന്റെ ടാക്സ് സ്ലാബ് അനുസരിച്ചും നികുതി നൽകേണ്ടി വരും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications