ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ താരതമ്യം ചെയ്ത് നിക്ഷേപിക്കുന്നവരാണെങ്കില്‍ ഇവയുടെ പലിശ നിരക്കിലുണ്ടായ വ്യത്യാസം അറിഞ്ഞ് വേണം നിക്ഷേപിക്കാന്‍. ഏപ്രില്‍ മാസത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടായിരുന്നു. മിക്ക നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ 2022 മേയ് മുതല്‍ റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ ഉയരുകയാണ്. നിലവിലെ സാഹചര്യത്തില്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്കുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതിയാണ് ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റും.
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐയില്‍ 1 വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 6.80 ശതമാനമാണ്. 2 വര്‍ഷത്തേക്ക് 7 ശതമാനം പലിശയും 3 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തേക്കും റെഗുലര്‍ നിക്ഷേപകര്‍ക്ക് അതേ പലിശയാണ് ലഭിക്കുക. റെഗലർ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കാണിത്. മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് ലഭിക്കും. പോസ്റ്റ് ഓഫീസിൽ മുതിർന്ന പൗരന്മാർക്ക് അധിക നിരക്കില്ല.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷ കാലയളവുകളില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയിലാണ് ആരഭിക്കാന്‍ സാധിക്കുക.
100 രൂപയുടെ ഗുണിതങ്ങളാക്കി പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും എന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ ഗുണമാണ്. പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും ടൈം ഡെപ്പോസിറ്റ് പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടെടുക്കാന്‍ പ്രായ പൂര്‍ത്തിയാകണം. പ്രായ പൂര്‍ത്തിയായ 3 പേര്‍ക്ക് ജോയിന്റ് അക്കൗണ്ടെടുക്കാം.
പലിശ നിരക്ക്
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതാനം പലിശയും ലഭിക്കും. മൂന്ന് വര്‍ഷ കാലാവധിയില്‍ 7 ശതമാനാണ് പലിശ നിരക്ക്. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമായിരുന്ന പലിശ നിരക്ക് 2023 ഏപ്രില്‍ 1 മുതല്‍ 7.5 ശതമാനമാക്കി ഉയര്‍ത്തി. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
5 വർഷ ലോക്ഇൻ പിരിയഡുള്ള സ്ഥിര നിക്ഷേപത്തിന് സമാനാമായ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5 വർഷ കാലാവധിയുള്ള പദ്ധതിയിൽ പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
രക്ഷിതാവിന് മക്കളുടെ പേരിലും അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. പ്രവാസികള്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. ചുരുങ്ങിയത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
പലിശ നിരക്ക്
ജനുവരി- മാർച്ച് പാദത്തിൽ 7 ശതമാനമായിരുന്നു നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക്. ഏപ്രിൽ 1ന് 70 അടിസ്ഥാന നിരക്ക് പലിശ നിരക്കുയർത്തിയതോടെ പലിശ 7.70 ശതമാനായി മാറി. ഇതോടെ മുൻനിര ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5 വർഷ കാലയളവിലേക്ക് നിക്ഷേപിക്കാൻ ഏറ്റവും ഉയർന്ന പലിശ നൽകുന്ന നിക്ഷേപമായി നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് മാറി.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications