മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി നിക്ഷേപങ്ങളോട് മുഖം തിരിച്ചിരിക്കുന്ന പരമ്പരാഗത നിക്ഷേപകര്‍ക്ക കയ്യിലുള്ള പണം വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം സ്ഥിര നിക്ഷേപമാണ്. റിസർവ് ബാങ്ക് 2022 മേയ് മുതൽ റിപ്പോ നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയതോടെ സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയരാൻ തുടങ്ങി.
സ്ഥിര നിക്ഷേപത്തിലൂടെ നികുതി ലാഭിക്കുന്നവർ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസിന്റെ പുതിയ പലിശ നിരക്ക് പ്രകാരം ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തേക്കാൾ ആകർഷണീയത് പോസ്റ്റ് ഓഫീസ് പദ്ധതികൾക്കാണ്.
ബാങ്കുകളിലെ പലിശ നിരക്ക് ഉയര്‍ന്നതിനാല്‍ പോസ്റ്റ് ഓഫീസും നിക്ഷപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ - ജൂണ്‍ പാദത്തിലേക്കുള്ള പലിശ നിരക്ക് മാര്‍ച്ച് 31 നാണ് ഉയര്‍ത്തിയത്. പലിശ നിരക്ക് ഉയര്‍ത്തിയതോടെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്കുന്ന തരത്തിലേക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുയര്‍ന്നു. ഇതിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, 5 വർഷ ടൈം ഡെപ്പോസിറ്റ് എന്നിവ മികച്ച പലിശ നൽകുന്നു.

പുതുക്കിയ പലിശ നിരക്ക്
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലേക്കുള്ള പലിശ നിരക്കില്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 70 അടിസ്ഥാന നിരക്കാണ് വര്‍ധിപ്പിച്ചത്. നേരത്തെ 7 ശതമാനമായിരുന്ന പലിശ നിരക്ക് 7.70 ശതമാനമായി.
ഇതോടൊപ്പം 5 വര്‍ഷ ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക് 50 അടിസ്ഥാന നിരക്കുയര്‍ത്തി. ഇതോടെ പലിശ നിരക്ക് 7.50 ശതമാനമായി. 2 പദ്ധതികൾക്കും 5 വർഷ ലോക്ഇൻ പിരിയഡുണ്ട്. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.
ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം
മുന്‍നിര ബാങ്കുകളുടെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് കിടപിടിക്കുന്നതല്ല. മുന്‍നിര സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 7 ശതമാനമാണ് 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശ നിരക്ക്.
ആക്സിസ് ബാങ്ക്- 7 ശതമാനം, ബാങ്ക് ഓഫ് ബറോഡ- 6.50 ശതമാനം, സെന്‍ട്രല്‍ ബാങ്ക്- 6.7 ശതമാനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 7.25 ശതമാനം, ഡിസിബി ബാങ്ക്- 7.6 ശതമാനം, യെസ് ബാങ്ക്- 7 ശതമാനം, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 7 ശതമാനം എന്നിങ്ങനെയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്.
നികുതി ഇളവ്
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്കാണ് നികുതി ഇളവ്. 2024 സാമ്പത്തിക വര്‍ഷം മുതല്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തവര്‍ക്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. അതേസമയം ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടി വരും.

പ്രധാന വ്യത്യാസങ്ങൾ
* നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ 1,000 രൂപ മുതല്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ 1.50 ലക്ഷം രൂപ വരെ മാത്രമെ നിക്ഷേിപിക്കാന്‍ സാധിക്കുകയുള്ളൂ.
* നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപവും 5 വര്‍ഷ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് ടിഡിഎസ് ഈടാക്കില്ല. സ്ഥിര നിക്ഷേരപത്തിലെ പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപ കടന്നാല്‍ ടിഡിഎസ് ഈടാക്കും.
* നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം ഈടായി നല്കി വായ്പയെടുക്കാം. കെഎസ്എഫ്ഇ ചിട്ടികളില്‍ ജാമ്യമായി നല്‍കാം. എന്നാല്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ഇത് സാധ്യമല്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
