ഡെബ്റ്റ് നിക്ഷേപ രീതികള്‍ക്ക് ലഭിക്കാവുന്ന മാന്യമായ റിട്ടേണാണ് 8 ശതമാനം എന്നത്. ഇതിനാല്‍ തന്നെ 8 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ മികച്ച അവസരങ്ങളാണ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയത്. ഏപ്രില്‍ മാസത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധനവിന് ഇടവേള നല്‍കിയെങ്കിലും ബാങ്കുകള്‍ പലിശ നിരക്കില്‍ ചെറിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 8.05 ശതമാനം പലിശ നല്കുന്ന 2 ബാങ്കുകളെ പരിചയപ്പെടാം.
പഞ്ചാബ് നാഷണല്‍ ബാങ്ക്
രാജ്യത്തെ മുന്‍നിരയിലുള്ള പൊതുമേഖലാ ബാങ്കുകളിലൊന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും. ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത് 666 ദിവസത്തേക്കാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം പലിശയും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 0.80 ശതമാനം പലിശയും ലഭിക്കും.
8.05 ശതമാനം പലിശയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സിനാണ് 666 ദിവസത്തേക്ക് നല്കുന്ന പലിശ നിരക്ക്. 80 വയസിന് മുകളില്‍ പ്രായമുള്ള നിക്ഷേപകരെയാണ് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സായി പരിഗണിക്കുന്നത്. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം 666 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.30 ശതമാനം പലിശയാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. 800 ദിവസം, 3 വര്‍ഷം എന്നീ കാലയളവിലേക്കാണ് 7.30 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 0.50 ശതമാനം അധിക നിരക്കും 0.75 ശതമാനം അധിക നിരക്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ലഭിക്കും. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.05 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.80 ശതമാനവും പലിശ ലഭിക്കും.
8 ശതമാനത്തിന് മുകളില്‍ പലിശ
പൊതുമേഖലാ ബാങ്കുകളില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സിനാണ് 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്നത്. എന്നാല്‍ മുന്‍നിര സ്വകാര്യ ബാങ്കുകള്‍ പരിശോധിച്ചാല്‍ ഇതിനേക്കാള്‍ മികച്ച പലിശ നിരക്ക് നല്‍കുന്നത് കാണാം. ആക്സിസ് ബാങ്കിന്റെ പലിശ നിരക്കെടുക്കാല് 2 വര്‍ഷത്തേക്ക് 8.01 ശതമാനം പലിശ 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നുണ്ട്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഉയര്‍ന്ന പലിശ നിരക്ക് 8.25 ശതമാനമാണ്. 1 വര്‍ഷം 6 മാസം മുതല്‍ 1 വര്‍ഷം 7 മാസത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപത്തിനാണ് ഈ നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് ഈ കാലയളവില്‍ 7.75 ശതമാനം പലിശ ലഭിക്കും.
15 മാസം- 18 മാസത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്നു.
നികുതി
സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം നികുതി ബാധകമാണ്. ' ഇന്‍കം ഫ്രം അദര്‍ സോഴ്സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്. ഇത് നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്പ്പെടുന്നൊരാളാണെങ്കില് 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും അടക്കം നല്‍കേണ്ടി വരും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications