കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ട് പണ ഇടപാടുകള്‍ക്ക് നിയന്ത്രണം വരുത്തുകയാണ് ആദായ നികുതി വകുപ്പും, മറ്റ് വ്യത്യസ്ത നിക്ഷേപ പ്ലാറ്റ്ഫോമുകളായ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍, ബ്രോക്കര്‍ പ്ലാറ്റ്ഫോമു
കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ട് പണ ഇടപാടുകള്‍ക്ക് നിയന്ത്രണം വരുത്തുകയാണ് ആദായ നികുതി വകുപ്പും, മറ്റ് വ്യത്യസ്ത നിക്ഷേപ പ്ലാറ്റ്ഫോമുകളായ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍, ബ്രോക്കര്‍ പ്ലാറ്റ്ഫോമുകളും കഴിഞ്ഞ കുറച്ച് വര്‍ങ്ങളായി ചെയ്ത് പോരുന്നത്. ഇന്ന് ഒരു നിശ്ചിത തുക വരെ മാത്രമാണ് കൈമാറ്റം ചെയ്യാന്‍ സാധിക്കുക. ആ പരിധി ലംഘിക്കുകയാണെങ്കില്‍ നിങ്ങളെ തേടി ആദായ നികുതി വകുപ്പിന്റെ നോട്ടീസെത്തും.

വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഏതൊരു വ്യക്തിയും വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധാലുവാകേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിങ്ങളുടെ പണ ഇടപാടുകളെല്ലാം എപ്പോഴും നിരീക്ഷിക്കുന്നുണ്ട് എന്ന ഓര്മ എപ്പോഴുമുണ്ടായിരിക്കണം. ഉയര്‍ന്ന തുക കൈമാറ്റം നടത്തിയാല്‍ അത് കണ്ടെത്തുവാനുള്ള പല തരത്തിലുള്ള മാര്‍ഗങ്ങള്‍ ഇന്ന് ആദായ നികുതി വകുപ്പിനുണ്ട്.
ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എത്തുന്ന ഇടപാടുകള്‍ ഉദാഹരണത്തിന് പണം ഉപയോഗിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഒരു വ്യക്തി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയാല്‍ ബ്രോക്കറുടെ ബാലന്‍സ് ഷീറ്റില്‍ അത് രേഖപ്പെടുത്തും. അതിനാല്‍ തന്നെ ഒരു വ്യക്തി ചെയ്യാന്‍ സാധിക്കുന്ന പണ ഇടപാടുകളുടെ പരിധി അറിഞ്ഞിരിക്കുകയും അതിനകത്ത് നിന്ന് ഇടപാടുകള്‍ നടത്തുകയുമാണ് അഭികാമ്യം. എങ്കില്‍ ആദായ നികുതി നോട്ടീസുകള്‍ സ്വീകരിക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കാം. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ വിളിച്ചു വരുത്തുന്ന 5 ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒരു വ്യക്തിയ്ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരമാവധി അളവ് 1 ലക്ഷം രൂപ വരെയാണ്. അതിനാല്‍ തന്നെ സേവിംഗ്സ് അക്കൗണ്ടുകളില്‍ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നവരെ തേടി ആദായ നികുതി നോട്ടീസെത്തും. അതേ രീതിയില്‍ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. ഈ പരിധി ലംഘിക്കുന്ന നിക്ഷേപകര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടാസ് കൈപ്പറ്റേണ്ടതായി വരും.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക തിരിച്ചടയ്ക്കുമ്പോള്‍ ഒരു വ്യക്തി 1 ലക്ഷം രൂപയുടെ പരിധി മറികടക്കുവാന്‍ പാടില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവിലെ ഈ നിശ്ചിത പരിധി ലംഘിക്കുന്നവര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. സ്ഥിര നിക്ഷേപങ്ങളില്‍ പണമടയ്ക്കുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ ഇതും 10 ലക്ഷമെന്ന നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് കടക്കുവാന്‍ പാടില്ല. ഈ 10 ലക്ഷമെന്ന പരിധി ലംഘിക്കുന്നതും ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ ആകര്‍ഷിക്കും.
മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി, ബോണ്ട്, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടത് ഇവയില്‍ നടത്തിയിരിക്കുന്ന പണ നിക്ഷേപം 10 ലക്ഷമെന്ന തുകയുടെ പരിധിയ്ക്ക് മുകളിലാകരുത് എന്നതാണ്. ഇതില്‍ വീഴ്ച വരുത്തുന്നത് നിക്ഷേപകന്റെ കഴിഞ്ഞ ആദായ നികുതി റിട്ടേണ്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിന് കാരണമാകാം.
നിങ്ങള്‍ ഒരു ആസ്തി വാങ്ങിക്കുമ്പോഴോ വില്‍ക്കുമ്പോഴോ പണ ഇടപാട് 30 ലക്ഷത്തിന് മുകളിലാകുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് സ്വീകരിക്കേണ്ടി വരുന്നതിന് കാരണമാകും. ഇത്തരം വസ്തു കൈമാറ്റം നടക്കുമ്പോള്‍ പണമായി നടത്തുന്ന ഇടപാടുകള്‍ 30 ലക്ഷത്തിന് താഴെയാകുന്നതാണ് അഭികാമ്യം. ഓരോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും പണമായി കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക അറിഞ്ഞതിന് ശേഷം ആ പരിധിയ്ക്ക് അകത്ത് നിന്ന് ഇടപാടുകള്‍ നടത്തുന്നത് വഴി ആദായ നികുതി വകുപ്പിന്റെ ഇടപെടലുകള്‍ ഒഴിവാക്കുവാന്‍ നമുക്ക് സാധിക്കും.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications