മുന്നറിയിപ്പില്ലാതെ നമുക്ക് മുന്നിലെത്തുന്ന അടിയന്തിര സാഹചര്യങ്ങളില്‍ എളുപ്പം ലഭിക്കുന്ന വായ്പകള്‍ക്കാണ് എല്ലാവരും മുന്‍ഗണന നല്‍കുക. അത്തരം വായ്പകളില്‍ ഏറ്റവും വേഗത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പ
മുന്നറിയിപ്പില്ലാതെ നമുക്ക് മുന്നിലെത്തുന്ന അടിയന്തിര സാഹചര്യങ്ങളില്‍ എളുപ്പം ലഭിക്കുന്ന വായ്പകള്‍ക്കാണ് എല്ലാവരും മുന്‍ഗണന നല്‍കുക. അത്തരം വായ്പകളില്‍ ഏറ്റവും വേഗത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. എന്നാല്‍ സൂക്ഷ്മതയോടെ ഉപയോഗിച്ചില്ല എങ്കില്‍ വലിയ ബാധ്യതകളിലേക്കാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നിങ്ങളെ നയിക്കുക. ഏറ്റവും ഉയര്‍ന്ന നിരക്കാണ് ക്രെഡിറ്റ് കാര്‍ഡില്‍ ഈടാക്കുന്നതെന്ന് എപ്പോഴും മനസ്സില്‍ വേണം.
ഉയര്‍ന്ന പലിശ
ക്രെഡിറ്റ് കാര്‍ഡിലെ പ്രതിമാസ ബില്‍ പൂര്‍ണമായി അടയ്ക്കാതെ കുടിശ്ശിക വരുത്തുകയോ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് വായ്പയെടുക്കുകയോ ചെയ്യുമ്പോള്‍ മാസം 3.5% എന്ന നിരക്കിലാണ് കുടിശികയ്ക്ക് ഈടാക്കുക. വര്‍ഷം 39%- 42% പലിശ നിരക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഈടാക്കുന്നുണ്ട്. തിരിച്ചടവ് വൈകിയാല്‍ പലിശയ്ക്കുമേല്‍ പലിശയും 18% ചരക്ക്- സേവന നികുതിയും (ജിഎസ്ടി) ചുമത്തും. എല്ലാ മാസവും മുടങ്ങാതെ ബില്‍ തുക അടയ്ക്കുന്നവര്‍ക്ക് പോലും ഒന്നോ രണ്ടോ ദിവസം വൈകിയാല്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും ലേറ്റ് ഫീ ചുമത്തും.
എളുപ്പത്തിലുള്ള ലഭ്യത
സ്ഥാപനത്തില്‍ ചെന്ന് ക്യൂനില്ക്കേണ്ടുന്ന ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഒരൊറ്റ മെസ്സേജില്‍ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്് കാര്‍ഡ് വായ്പ ലഭിക്കും. ബാങ്കില്‍ നി്ന്ന് വ്യക്തിഗത വായ്പകളെടുക്കുന്നതിനേക്കാള് ഏറെ എളുപ്പമാണിത്. ആ ഒരൊറ്റക്കാരണം കൊണ്ടാണ് പലരും ഓടിപ്പോയി ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് തല വെയ്ക്കുന്നത്. പലിശ നിരക്ക് ഓര്‍ക്കുമ്പോള്‍ ഒന്ന് പിന്നോട്ടടിക്കുവാനാണ് സാധ്യത. എന്നാല്‍ അത്രയും അടിയന്തിര സാഹചര്യങ്ങളില്‍ വായ്പ എടുക്കുക എന്നതല്ലാതെ വേറെ വഴിയുണ്ടാവില്ലല്ലോ.
തിരിച്ചടവ് എളുപ്പമാകില്ല
എന്നാല്‍ വായ്പ അനുവദിച്ചു കിട്ടുന്നതിലുള്ള ഈ എളുപ്പം വായ്പ്പാ തിരിച്ചടവില്‍ അത്ര എളുപ്പമാകണമെന്നില്ല. ബാങ്കിലെ വ്യക്തിഗത വായ്പകളേക്കാള്‍ നാലിരട്ടിയോളമാണ് ക്രെഡിറ്റ് കാര്‍ഡുകളിലെ പലിശ നിരക്ക്. ഒപ്പം ജിഎസ്ടിയും ചേരും. ബാങ്ക് വായ്പകള്‍ക്ക് ജിഎസ്ടി ഈടാക്കുകയില്ല. ഈടുകളില്ലാതെ നല്കുന്ന വായ്പയായതിനാല്‍ വായ്പാ ദാതാവിന്റെ റിസ്ക് സാധ്യതകളാണ് ഉയര്‍ന്ന പലിശ നിരക്കിന്റെ കാരണം.
കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തിരിച്ചടയ്ക്കാം
മറ്റേതെങ്കിലും വായ്പ എടുത്തിട്ടായാലും കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് അഭികാമ്യം. വ്യക്തിഗത വായ്പകളോ, ഭവന വായ്പാ ടോപ്പ് അപ്പോ ഇതിനായി പരിഗണിക്കാം. പലിശ നിരക്ക് വിലയിരുത്തിയതിന് ശേഷം ഉപയോക്താവിന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. അവയും ലഭിച്ചില്ല എങ്കില്‍ സ്വണവായ്പയോ ആസ്തികള്‍ ഈട് നല്കി വായ്പയെടുത്തോ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ ഒഴിവാക്കാം. തിരിച്ചടവ് വൈകിപ്പിക്കുന്നത് നിങ്ങളെ കൊണ്ടെത്തിക്കുക വലിയ കടക്കെണിയിലായിരിക്കും.
ബില്ലിംഗ് സൈക്കിള്‍
ക്രെഡിറ്റ് കാര്‍ഡില്‍ ലഭിക്കുന്ന തുക ഉപയോക്താവിന് താത്പര്യമുള്ള രീതിയില്‍ വിനിയോഗിക്കാവുന്നതാണ്. നിങ്ങള്‍ എത്ര തവണ കാര്‍ഡ് ഉപയോഗിക്കുന്നവെന്നോ, എന്തിനൊക്കെ പണം ചിലവഴിക്കുന്നുവെന്നോ എത്ര ചിലവഴിക്കുന്നുവെന്നോ അത് എപ്പോള്‍ തിരിച്ചടയ്ക്കുന്നുവെന്നോ കാര്‍ഡ് അനുവദിച്ചു നല്‍കിയിരിക്കുന്ന കമ്പനിയ്ക്ക് അറിയില്ല. ഈ അനിശ്ചിതത്വവും ക്രെഡിറ്റ് കാര്‍ഡിന്റെ റിസ്ക് സാധ്യതകള്‍ ഉയര്‍ത്തുന്നു. പ്രതിമാസം ഒരു ബില്ലിംഗ് സൈക്കിള്‍ നിശ്ചയിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ ഈ റിസ്ക് സാധ്യതയെ കുറയ്ക്കുന്നത്. ഓരോ മാസവും ഇതില്‍ ഒരു നിശ്ചിത തുക ഉപഭോക്താവ് അടയ്ക്കേണ്ടതുണ്ട്.
ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് കാര്‍ഡും
അതേ സമയം തിരിച്ചടയ്ക്കാത്ത തുകയ്ക്ക് മേല്‍ പ്രതിമാസം ഒരു പലിശയും ഉപഭോക്താവില്‍ നിന്ന് ഈടാക്കും. ഇത് ക്രെഡിറ്റ് കാര്‍ഡിനെ കൂടുതല്‍ ചിലവുള്ളതാക്കുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും മികച്ച വായ്പാ ചരിത്രവുമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ പല ക്രെഡിറ്റ്് കാര്‍ഡ് ദാതാക്കളും 9 ശതമാനം എപിആര്‍ നിരക്കില്‍ വരെ ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു നല്‍കുന്നുണ്ട്. അത്തരം വ്യക്തികളില്‍ റിസ്ക് കുറവാണ് എന്നതാണ് കാരണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications