തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് കൊണ്ട് എന്ത് നേടാനാണ്. തിരക്ക് പിടിച്ച റോഡില്‍ ബൈക്ക് ഓടിക്കുമ്പോള്‍ സുരക്ഷയ്ക്ക് ഏറ്റവും മികച്ച മാര്‍ഗം അനുയോജ്യമായ ലൈഫ് ഇന്‍ഷൂറന്‍സ് ആണ്. ഇന്ത്യൻ നിരത്തിൽ വാഹനമോടിക്കാൻ വാഹനത്തിന് ഇൻഷൂറൻസ് നിർബന്ധമാണ്.
എളുപ്പ മാർഗമെന്ന നിലയിൽ പലരും തേഡ് പാർട്ടി ഇൻഷൂറൻസാണ് ബൈക്കിന് പരിഗണിക്കാറുള്ളത്. ഏറ്റവും അപകടം പിടിച്ച യാത്രയായി പരിഗണിക്കുന്ന ബൈക്ക് യാത്രയിൽ സുരക്ഷിതത്വത്തിന് പ്രധാന്യം നൽകുന്ന ഇൻഷൂറൻസ് എടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.
രണ്ട് തരം ഇൻഷൂറൻസുകൾ
രണ്ട് തരത്തിലാണ് രാജ്യത്ത് ബൈക്ക് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭിക്കുന്നത്. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സും സമഗ്ര മോട്ടോർ ഇന്‍ഷൂറന്‍സും (comprehensive insurance). അടിസ്ഥാന പരികക്ഷകള്‍ മാത്രമാണ് തേഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷൂറന്‍സില്‍ ലഭിക്കുന്നത്. രാജ്യത്തെ നിയമപ്രകാരം വാഹനം നിരത്തിലിറക്കാന്‍ കുറഞ്ഞത് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സെങ്കിലും നിര്‍ബന്ധമാണ്. സമഗ്ര ഇന്‍ഷൂറന്‍സ് എടുക്കുന്നൊരാളുടെ വാഹനത്തിന് മുഴുവന്‍ പരിരക്ഷയും ലഭിക്കും.

ഇവ രണ്ടും താരതമ്യം ചെയ്യുമ്പോള്‍ ആവശ്യകതയിലാണ് പ്രധാന വ്യത്യാസം. തേഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷൂറന്‍സ് രാജ്യത്ത് നിര്‍ബന്ധമാണ്. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നത് വലിയ പിഴ ലഭിക്കാവുന്ന ശിക്ഷയാണ്. 2,000 രൂപയാണ് ഇതിന് ഈടാക്കുന്ന പിഴ. എന്നാല്‍ സമഗ്ര ഇന്‍ഷൂറന്‍സ് വാഹന ഉടമയുടെ ആവശ്യാനുസരണം തിരഞ്ഞെടുത്താല്‍ മതി. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നാം കക്ഷിക്കുള്ളതാണ്.
ഇൻഷൂർ ചെയ്ത വാഹനം വഴിയുണ്ടായ അപകടത്തില്‍ നിന്ന് മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന പരിക്കുകള്‍, മരണം, ശാരീരിക നാശനഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് പോളിസി ഉടമയെ സംരക്ഷിക്കുന്ന അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയാണിത്. സമഗ്ര ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ നിന്ന് മൂന്നാം കക്ഷിക്കും പോളിസി ഉടമയക്കും പരിരക്ഷ ലഭിക്കും. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ പ്രകൃതിദുരന്തങ്ങള്‍, തീപിടുത്തം തുടങ്ങിയ ഏത് അപകടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് വഴി പരിരക്ഷ ലഭിക്കും.
തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിന് പൊതുവ വില കുറവായിരിക്കും. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിന്റെ വില നിശ്ചയിക്കുന്നത്. 75 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 538 രൂപയാണ് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഈടാക്കുന്നത്.
75 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 714 രൂപയും 150 സിസി മുതല്‍ 350 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1366 രപയും 350 സിസി മുകളിലുള്ള വാഹനത്തിന് 2804 രൂപയും തേഡ് പാർട്ടി ഇൻഷൂറൻസായി അടയ്ക്കണം. സമഗ്ര ഇന്‍ഷൂറന്‍സില്‍ കമ്പനികള്‍ അനുസരിച്ച് ഇന്‍ഷൂറന്‍സിന്റെ വിലയില്‍ വ്യത്യാസം വരും.
അധിക നേട്ടങ്ങൾ
സമഗ്ര മോട്ടോർ ഇൻഷൂറൻസിൽ പേര് പോലെ സമഗ്രമായ പരിരക്ഷ ലഭിക്കും. സീറോ ഡിപ്രിസിയേഷന്‍, എൻജിന്‍ പ്രൊട്ടക്ഷൻ തുടങ്ങിയ ആഡ്-ഓൺ വ്യവസ്ഥകളും സമഗ്ര മോട്ടോർ ഇൻഷൂറൻസിൽ ലഭിക്കും. മിക്ക അപകടങ്ങൾക്ക് ശേഷവും വാഹനത്തിന് പുതിയ സ്പെയർ പാർട്സുകൾ മാറ്റി സ്ഥാപിക്കുന്നത് കാർ ഉടമയാണ്. ഈ ചെലവ് ഇൻഷൂറൻസ് കമ്പനി വഹിക്കുന്ന സൗകര്യം സീറോ ഡിപ്രിസിയേഷന്‍ ആഡ് ഓണിൽ ലഭിക്കും.
വാഹനത്തിന്റെ റബ്ബര്‍, പ്ലാസ്റ്റിക്, ഫൈബര്‍ ഘടകങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ചെലവുകളും ഈ ആഡ് ഓൺ വഴി ലഭിക്കും. വാഹനത്തിന്റെ നട്ട്, ബോൾട്ട്, ഓയിൽ തുടങ്ങിയവ ഇൻഷൂറൻസ് പരിധിയിൽ വരുന്നില്ല. കൺസ്യൂമബിൾ ആഡ് ഓൺ വവി ഇത്തരം വസ്തുക്കൾക്ക് പണം നൽകുന്നത് ഒഴിവാക്കാം.
ഏതാണ് മികച്ച ഓപ്ഷൻ
അപകട സാധത കൂടിയ നിരത്തിൽ ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ഏത് മോട്ടോർ ഇൻഷൂറൻസ് തിരഞ്ഞെടുക്കണമെന്ന ചോദ്യത്തിന് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് മോട്ടോർ പ്രൊഡക്‌റ്റ് മേധാവി കുനാൽ ജായുടെ മറുപടി ഇങ്ങനെയാണ്. വാഹനത്തിന്റെയും പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാന്‍ സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങാണമെന്നാണ് അദ്ദേഹം പറയുന്നത്.
പ്രകൃതി ദുരന്തങ്ങള്‍, തീപിടിത്തം, മോഷണം തുടങ്ങിയ കാരണങ്ങളിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് സമഗ്ര ഇൻഷൂറൻസ് സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications