നാണയ ശേഖരണം, പഴയ കാല കറൻസികളുടെ ശേഖരണം എന്നിവ സീരിയസായി നടത്തുന്ന നിരവധി പേരുണ്ട്. ഇത്തരക്കാർ ഹോബിയുടെ ഭാഗമയാണ് പഴയ കാല നാണയങ്ങളും കറൻസികളും ശേഖരിക്കുന്നത്. എന്നാൽ ഈ ഹോബി പണം കൊണ്ടു വന്നാലോ? ചെറിയ തുകയല്ല ലക്ഷങ്ങളാണ് പഴയ നാണയങ്ങളുടെ മാർക്കറ്റിലൂടെ ദിവസവും വിനിമയം ചെയ്യുന്നത്. നിശ്ചിത പ്രത്യേകതകളുള്ള നാണയങ്ങൾ ഓൺലൈൻ സൈറ്റിൽ വില്പനയ്ക്ക് വെച്ചാലാണ് ലക്ഷങ്ങൾ ലഭിക്കുന്നത്. ഇത്തരത്തിൽ വില ലഭിക്കാൻ മുഖ്യകാരണം കാലപ്പഴക്കമാണ്. വർഷങ്ങൾ കഴിയുന്തോറും ഇത്തരം വസ്തുക്കളുടെ മൂല്യം ഉയരും. നാണയങ്ങളിലെയും കറൻസികളുലെയും ചില ചിഹ്നങ്ങൾ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരും പഴയകാല നാണയങ്ങളെ സൂക്ഷിക്കുന്നവരുമാണ് ഇവ വാങ്ങാൻ ധാരണമായുള്ളത്. ഇത്തരം നോട്ടുകള്‍ക്ക് ചില പ്രത്യേകതകള്‍ വേണമെന്നതാണ് പണം ലഭിക്കാനുള്ള യോഗ്യത.
2 രൂപ കറൻസിയും പ്രത്യേകതകളും
ചില വെബ്‌സൈറ്റുകള്‍ പഴയ കാല നോട്ടുകളും കറന്‍സികളും വില്പന നടത്തി പണം സമ്പാദിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. കയ്യിലുള്ള നോട്ട് ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പന നടത്തി വീട്ടിലിരുന്ന് തന്നെ ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും. 2 രൂപ കറൻസി കയ്യിലുണ്ടെങ്കിൽ അഞ്ച് ലക്ഷം വരെയാണ് വില്പനയിലൂടെ ലഭിക്കുന്നത്. ഇതിന് നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കണമെന്ന് മാത്രം. പിങ്ക് നിറത്തിലുള്ള രണ്ട് രൂപ കറൻസിക്കാണ് ഈ നേട്ടമുള്ളത്. ഇതിനോടൊപ്പം രണ്ട് രൂപ കറന്‍സിയുടെ സീരിയല്‍ നമ്പര്‍ 786 ല്‍ അവസാനിക്കുന്നത് ആയിരിക്കണം കറൻസിയിൽ മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഒപ്പും ഉണ്ടായാൽ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ വില്പന നടത്തി ലക്ഷങ്ങൾ സ്വന്തമാക്കാം.
ഒരുരൂപ നോട്ടിന് ഏഴ് ലക്ഷം
മറ്റൊരു കറൻസിക്കും ഇതുപോലെ ലക്ഷങ്ങൾ വില മതിക്കുന്നുണ്ട്. അത് ഏതാണെന്ന് നോക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടിൽ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകൾക്കാണ് വിപണിയിൽ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകൾക്ക് 80 വർഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകൾ അച്ചടിച്ചിരുന്നത്.
പ്രധാന വെബ്‌സൈറ്റുകള്‍
കാലപ്പഴക്കം കൊണ്ട് മൂല്യം കൂടുന്ന വസ്തുക്കളുടെ വില്പന വഴി ലക്ഷങ്ങൾ വരുമാനം കണ്ടെത്തുന്ന നിരവധി പേർ ഇന്നുണ്ട്. ഇവർക്ക് സഹായകമായി നിരവധി ഓൺലൈൻ വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റുകളിലാണ് നാണയങ്ങളുടെ വില്പന പൊടിപൊടിക്കുന്നത്. ഇബേ, കോയിന്‍ബസാര്‍, ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകളാണ് ഇതിൽ പ്രധാനം. ഇവയിൽ അക്കൗണ്ട് ആരംഭിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നാണയങ്ങൾ വില്പന നടത്താം. നാണയം കണ്ട് താൽപര്യത്തിന് അനുയോജ്യമായത് ആണെങ്കിൽ ആവശ്യക്കാക്കാർ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുക. വിലയിൽ തീരുമാനമായൽ വീട്ടിലിരുന്ന് കൊണ്ട് ലക്ഷങ്ങൾ നേടാൻ സാധിക്കും.
മുകളിൽ പറഞ്ഞ വെബ്സൈറ്റുകളിൽ സെല്ലറായി ക്വുക്കറിൽ രജിസ്റ്റർ ചെയ്യണം.
കറൻസിയുടെ ഇരു വശങ്ങളുടെയും ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. കറൻസിയുടെ പ്രത്യേകതകൾ മനസിലാകുന്ന തരത്തിലാകണം ചിത്രങ്ങളെടുക്കേണ്ടത്.
രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക.
നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉൾപ്പെടുത്തും.
ആവശ്യക്കാർ ബന്ധപ്പെട്ട് നാണയം വാങ്ങുകയാണ് ചെയ്യുക.
ചിത്രം കടപ്പാട് zee news
അറിയിപ്പ്
പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications