ശമ്പളക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ നിക്ഷേപമാർഗം പ്രതിമാസ നിക്ഷേപമാണ്. മാസത്തിൽ ശമ്പളം ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക നിക്ഷേപത്തിലേക്ക് മാറ്റുന്നത് വഴി ചിട്ടയായ നിക്ഷേപം തുടങ്ങാനും നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. മാസത്തിൽ 1,000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന നിരവധി സാധ്യതകളുണ്ട്. ഇതിൽ ഓരോരുത്തർക്കും അനുയോജ്യമായതും മികച്ച റിട്ടേൺ ലഭിക്കുന്നതുമായ പദ്ധതികൾ തിരഞ്ഞെടുക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്.
ബാങ്കുകളിലെ ആവർത്തന നിക്ഷേപം, മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴിയുള്ള നിക്ഷേപം, യൂണിറ്റ് ലിങ്ക്ഡ് സേവിംഗ്സ് സ്കീ(യുഎൽഐപി)മുകളിലുള്ള നിക്ഷേപം എന്നിവ പ്രതിമാസ നിക്ഷേപങ്ങളിൽ മികച്ച റിട്ടേൺ നൽകുന്നവയാണ്. ആവർത്തന നിക്ഷേപം തീരെ അപകട സാധ്യതയില്ലാത്ത നിക്ഷേപങ്ങളാണ്. മ്യൂച്വൽ ഫണ്ട്, യൂണിറ്റ് ലിങ്ക്ഡ് സേവിംഗ്സ് പ്ലാൻ എന്നിവ ഇക്വിറ്റി എക്സ്പോഷർ ഉള്ളവയായതിനാൽ അല്പം റിസ്കുള്ള നിക്ഷേപമാണ്.
മാസത്തില്‍ 20,000 രൂപ വീതം 20 വര്‍ഷത്തേക്ക് മ്യൂച്വല്‍ ഫണ്ട്, ആവർത്തന നിക്ഷേപം, യൂണിറ്റ് ലിങ്ക്ഡ് സേവിംഗ്സ് പ്ലാൻ എന്നിവയില്‍ നിക്ഷേപിക്കാന്‍ പോകുന്നൊരാള്‍ എത്ര റിട്ടേണ്‍ ലഭിക്കുമെന്നതിനെ പറ്റി ഏകദേശ ധാരണ വേണം.

മ്യൂച്വൽ ഫണ്ട് എസ്ഐപി
20 വര്‍ഷത്തേ്ക്ക് 20,0000 രൂപ വീതം പ്രതിമാസ എസ്പിഐ ചെയ്യുന്നൊരാള്‍ക്ക് 8 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ ലഭിക്കുന്ന റിട്ടേണ്‍ പരിശോധിക്കാം. 48 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടതായിവരുന്നത്. ഇതിന് 8 ശതമാനം റിട്ടേണ്‍ ലഭിക്കുമ്പോള്‍ 1.05 കോടി രൂപ ലഭിക്കും. 5.50 ശതമാനമാണ് നികുതിക്ക് ശേഷമുള്ള റിട്ടേണ്‍. 20 ലക്ഷം രൂപ നികുതിയായി നല്‍കേണ്ടി വരും. നിക്ഷേപത്തിന് 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ആദാം 1.99 കോടി രൂപയായി മാറും.
ആവർത്തന നിക്ഷേപം
നിക്ഷേപം സുരക്ഷിതമാക്കാൻ ആവർത്തന നിക്ഷേപം പോലുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം. 10 വർഷമാണ് ബാങ്കുകൾ ആവർത്തന നിക്ഷേപം സ്വീകരിക്കുന്നത്. 20,000 രൂപ 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ 24 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. 7 ശതമാനം പലിശ നിരക്കിൽ കാലാവധിയിൽ 34,74,034 രൂപ പിൻവലിക്കാൻ സാധിക്കും.
7 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയും 30 ശതമാനം നികുതി ബ്രാക്കറ്റിന് കീഴിലാവുകയും ചെയ്യുന്നൊരാളാണെങ്കിൽ യഥാര്‍ത്ഥത്തില്‍ നികുതിക്ക് ശേഷമുള്ള റിട്ടേണ്‍ നിരക്ക് 4.8% ശതമാനായിരിക്കും.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ
ഇൻഷഷൂറൻസിന്റെയും നിക്ഷേപത്തിന്റെയും ഇരട്ട ആനുകൂല്യം നൽകുന്ന നിക്ഷേപമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ. അടയ്ക്കുന്ന പ്രീമിയം രണ്ട് ഭാഗങ്ങളായി തിരിക്കും. ഒരു ഭാഗം ലൈഫ് കവറിലേക്കും ബാക്കിയുള്ളത് തിരഞ്ഞെടുത്ത ഫണ്ടിലും നിക്ഷേപിക്കുന്നു. ഇക്വിറ്റി, ഡെബ്റ്റ് അല്ലെങ്കിൽ രണ്ട് ഫണ്ടുകളും ചേർന്ന രീതിയിൽ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കാം.
പ്രതിമാസം 20,000 രൂപയോ വർഷത്തിൽ 2.50 ലക്ഷം രൂപ വരെയോ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കുകയാണെങ്കിൽ ആദായത്തിന് നികുതി നൽകേണ്ടി വരില്ല. നിക്ഷേപത്തിന് 57 ലക്ഷം രൂപ ആദായം ലഭിക്കും. 20 വര്‍ഷത്തിനുള്ളില്‍ മെച്യൂരിറ്റി തുക 1.05 കോടി രൂപയാകും. ഈ തുക പൂർണമായും നികുതി നൽകാതെ പിൻവലിക്കാം.
മ്യൂച്വൽ ഫണ്ടിലെ നികുതി
12 മാസത്തിൽ കുറവ് കാലം കൈവശം വെച്ച ഫണ്ടുകൾ വില്പന നടത്തുമ്പോഴാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി ഈടാക്കുക. 15 ശതമാനം നികുതി നൽകേണ്ടി വരും. 12 വർഷത്തിൽ കൂടുതൽ കാലം നിക്ഷേപിച്ചാൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. 10 ശതമാനം നികുതി നൽകണം. ഇവിടെ 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി ഒഴിവാക്കുകയും ചെയ്യും. ഇതിനാൽ 1 വർഷം വരെ കാത്തിരുന്ന നിക്ഷേപം പിൻവലിക്കുന്നതാകും ബുദ്ധി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications