സേവിംഗ്സ് അക്കൗണ്ടിനെയും സ്ഥിര നിക്ഷേപത്തെയും വ്യത്യസ്തമാക്കുന്നത് പലിശ നിരക്കുകളാണ്. സാധാരണ ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കാണ് നല്‍കുന്നത്. പണം വേണ്ട സമയത്ത് പിൻവലിക്കാൻ സാധിക്കുന്നതിനാലാണ് സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞ പലിശ നൽകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കില്‍ സാധാരണ സേവിംഗ്സ് അക്കൗണ്ടിന് 2.70 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശയുമാണ് പരമാവധി ലഭിക്കുന്നത്. എന്നാല്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ സേവിംഗ്സ് അക്കൗണ്ടിന് നല്കി ഞെട്ടിച്ചിരിക്കുകയാണ് ഒരു സ്മോള്‍ ഫിനാന്‍സ് ബാങ്ക്.
7.50% പലിശ സേവിംഗ്സ് അക്കൗണ്ടിൽ
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് 7.50 ശതമാനം പലിശ നിരക്കില്‍ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം സ്വീകരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കിയിരുന്നു. 5 ലക്ഷത്തിന മുകളില്‍ 25 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് 7.25 ശതമാനം പലിശയ ബാങ്ക് നൽകും. 1 ലക്ഷം വരെയുള്ള ബാലന്‍സുകള്‍ക്ക് 3.51 ശതമാനം പലിശയാണ് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്.

1 ലക്ഷത്തിന് മുകളില്‍ 2 ലക്ഷം രൂപ വരെ 5.11 ശതമാനം പലിശയും തുടര്‍ന്ന് 5 ലക്ഷം രൂപ വരെ 7.11 ശതമാനം പലിശയും ലഭിക്കും. 5 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്സുകള്ക്കാണ് 7.25 ശതമാനം പലിശ ലഭിക്കും. 50 ലക്ഷം വരെ ഇതേ പലിശ ലിക്കും. 50 ലക്ഷം മുതല്‍ 2 കോടി വരെ 7.25 ശതമാനമാണ് സേവിംഗ്സ് അക്കൗണ്ടില്‍ ലഭിക്കുകന്ന പലിശ.
സ്ഥിര നിക്ഷേപത്തിന് 9.11%
സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 9 ശതമാനത്തിന് മുകളിൽ പലിശ നല്കുന്ന ബാങ്കാണ് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. റെഗുലര്‍ നിക്ഷേപകരേക്കാള്‍ 0.60 ശതമാനം അധിക പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
12 മാസം മുതല്‍ 499 ദിവസത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.10 ശതമാനം പലിശയും ലഭിക്കും. 500 ദിവസത്തേക്ക് 7.75 ശതമാനവും പലിശ നേടാം. 18 മാസം 1 ദിവസം മുതല്‍ 24 മാസത്തേക്ക് 7.80 ശതമാനം പലിശ ലഭിക്കും.
24 മാസം 1 ദിവസം മുതല്‍ 749 ദിവസത്തേക്ക് 8.31 ശതമാനം പലിശ നേടാം. 750 ദിവസത്തേക്ക് 8.31 ശതമാനം പലിശയാണ് റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 8.91 ശചമാനം പലിശ ലഭിക്കും. 1,000 ദിവസക്കോണ് ഉയര്‍ന്ന പലിശ. റെഗുലര്‍ നിക്ഷേപകര്‍ക്ക് 8.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 9.10 ശമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തേക്ക് 8 ശതമാനമാണ് ബാങ്ക് നല്കുന്ന പലിശ.
ബാങ്ക് സുരക്ഷിതമോ?
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ പ്രധാനിയാണ് ഫിന്‍കെയർ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 2023 മാര്‍ച്ച് 31 പ്രകാരം ബാങ്കിന് 1,231 ബ്രാഞ്ചുകളുണ്ട്. 19 സംസ്ഥാനങ്ങളിലെ 338 ജില്ലകളിലായി 57,186 ഗ്രാമങ്ങളില്‍ ബാങ്കിന് സ്വാധീനമുണ്ട്. 42 ലക്ഷം ഉപഭോക്താക്കളാണ് ഫിൻകെയർ സ്മോള്‍ ഫിനാന്‍സ് ബാങ്കിനുള്ളത്. ഡോപ്പസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നൊരു ബാങ്കായതിനാൽ 5 ലക്ഷം രൂപ വരെ ഫിൻകെയർ സ്മോള്‍ ഫിനാന്‍സ് ബാങ്കിൽ സുരക്ഷിതമായി നിക്ഷേപിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications