ബാങ്കില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് സേവിംഗ്സ് അക്കൗണ്ടും സ്ഥിര നിക്ഷേപവും. ഈ രണ്ട് അക്കൗണ്ടുകള്‍ക്കും മികച്ച പലിശ ലഭിക്കുന്നത് നിക്ഷേപകരെ സംബന്ധിച്ച് മികച്ച കാര്യമാണ്. അക്കൗണ്ടിലുള്ള പണത്തിന് മികച്ച പലിശ ലഭിക്കുമെന്നത് തന്നെ കാര്യം. സേവിംഗ്സ് അക്കൗണ്ടിനും സ്ഥിര നിക്ഷേപത്തിനും 8 ശതമാനം പലിശ നല്കുന്ന തരത്തിലേക്ക് പലിശ നിരക്കുയര്‍ത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബാങ്ക്. വിശദമായി നോക്കാം.
8 ശതമാനം പലിശ
ഡിസിബി ബാങ്കാണ് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപത്തിനും സേവിംഗ്സ് അക്കൗണ്ടിനും പലിശ നിരക്കുയര്‍ത്തിയത്. പുതുക്കിയ നിരക്കോടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് പരമാവധി 8 ശതമാനം പലിശ ലഭിക്കും. സ്ഥിര നിക്ഷേപത്തിന് റെഗുലര്‍ നിക്ഷേപത്തിന് 8 ശതമാനവനും മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ നിരക്കുകള്‍ മേയ് 8 മുതല്‍ നിലവില്‍ വന്നു.
ഡിസിബി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 2 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 3.75 ശതമാനം പലിശ ലഭിക്കും. 2 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 5.25 ശതമാനവും 5 ലക്ഷം മുതല്‍ 10 ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയും ലഭിക്കും. 10 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ നേടാം.

2 കോടിവരെ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടിന് 7.25 ശതമാനം പലിശയും നേടാം. 2 കോടിക്കും 5 കോടിക്കും താഴെയുള്ള സേവിംഗ്സ് ബാങ്ക് ബാലൻസിന് 5.50 ശതമാനമാണ് പലിശ നിരക്ക്. 5 കോടി മുതൽ 10 കോടി രൂപ വരെ ബാലൻസുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് 7 ശതമാനവും 10 കോടി രൂപയ്ക്ക് മുകളിൽ 200 കോടി രൂപ വരെ ബാലന്‍സുള്ള അക്കൗണ്ടിന് 8 ശതമാനം പലിശയും നല്കുന്നു.
സ്ഥിര നിക്ഷേപം പലിശ നിരക്ക്
ഡിസിബി ബാങ്കില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.75 ശതമാനം മുതല്‍ 8 ശതമാനമാണ് പരമാവധി പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 4.25 ശതമാനം മുതല്‍ 8.50 ശതമാനം വരെ പലിശ ലഭിക്കും 700 ദിവസം മുതല്‍ 24 മാസത്തേക്കും 24 മാസം മുതല്‍ 36 മാസത്തില്‍ താഴെ കാലയളവിലും 8 ശതമാനം പലിശ ലഭിക്കും. ഇക്കാലയളവില്‍ 8.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിതക്കും.
36 മാസത്തേക്കും 8 ശതമാനം പലിശ ലഭിക്കും.36 മാസം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപം
ഈയിടെ പലിശ നിരക്കുയര്ക്കിയ മറ്റൊരു ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. പുതുക്കിയ നിരക്കോടെ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപത്തിന് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവും പലിശ ലഭിക്കും. 399 ദിവസത്തേക്കുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിനാണ് ഈ ഉയര്‍ന്ന നിരക്ക്.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 7.05 ശതമാനം പലിശ റെഗുലര്‍ നിക്ഷേപവും 7.55 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനവും 7.50 ശതമാനവുമാണ് പലിശ നിരക്ക്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications