അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ഇന്നും ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. പലിശ നിരക്ക് ഉയർന്നു നിൽക്കുന്ന ഈ ഘട്ടത്തിൽ സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുക എന്നതാണ് ബുദ്ധി.
ഇന്നത്തെ പലിശ നിരക്ക് നോക്കിയാൽ 9.60 ശതമാനം വരെ പലിശ ഡിഐസിജിസി ഇൻഷൂറൻസുള്ള ബാങ്കുകളിൽ നിന്ന് ലഭിക്കും. സമീപ കാലത്ത് ലഭിക്കുന്ന ഉയർന്ന നിരക്കാണിതെന്ന് പറയാം. 2022 മേയ് മുതൽ വന്ന റിപ്പോ നിരക്ക് വർധനവ് തന്നെയാണ് നിക്ഷേപ പലിശ നിരക്ക് വർധനവിന് ആക്കം കൂട്ടിയത്.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് മേയ് അഞ്ചിനാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 1വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള, 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 49 അടിസ്ഥാന നിരക്ക് മുതല്‍ 160 അടിസ്ഥാന നിരക്ക് വരെയാണ് പലിശ ഉയര്‍ത്തിയത്. പുതുക്കിയ പലിശ നിരക്ക് മേയ് 5 മുതല്‍ നിലവില്‍ വന്നു. ഈ പലിശ നിരക്ക് വിശദമായി നോക്കാം.

ഉയർന്ന പലിശ നിരക്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് 4 ശതമാനം മുതല്‍ 9.10 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിൽ 4.50 ശതമാനം മുതല്‍ 9.60 ശതമാനം വരെ പലിശ ലഭിക്കും. ഉയർന്ന നിരക്കായ 9.10%/ 9.60% എന്നി നിരക്കുകൾ 5 വര്‍ഷത്തെ നിക്ഷേപത്തിനാണ് ലഭിക്കുന്നത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ
* 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.35 ശതമാനമാണ് പലിശ നിരക്ക്.
* 2 വര്‍ഷത്തേക്ക് 8.50 ശതമാനം സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനമാണ് പലിശ നിരക്ക്.
* 999 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 9 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകര്‍ക്കും 9.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
* 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ റെഗുലര്‍ നിക്ഷേപകർക്ക് ലഭിക്കും., 7.75 ശതമാനമാണ് മുതിര്‍ന്ന പൗരന്മാർക്ക് ലഭിക്കുന്നത്.
* 4 വര്‍ഷത്തേക്ക് റെഗുലർ നിക്ഷേപകർക്ക് 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശ ലഭിക്കും.
* 5 വര്‍ഷത്തേക്ക് 9.1 ശതമാനം പലിശ റെഗുലര്‍ നിക്ഷേരര്ക്ക് ലഭിക്കും. 9.60 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്.
* 6 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.25 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്കും 7.75 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
* 5 ലക്ഷത്തിന് മുകളില്‍ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടിന് 7 ശതമാനം പലിശയും ലഭിക്കും.
എൻആർഐ നിക്ഷേപ പലിശ
മേയ് 5 മുതൽ നിലവിൽ വരുന്ന തരത്തിൽ എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ പലിശയും പുതുക്കിയിട്ടുണ്ട്. എന്‍ആര്‍ഇ ആക്കൗണ്ടിന് 2 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 998 ദിവസത്തേക്ക് 7.51 ശതമാനം പലിശയും 999 ദിവസത്തേക്ക് 9 ശതമാനം പലിശയും നേടാം 5 വര്‍ഷത്തേക്കും 9.10 ശതമാനം പലിശ നേടാം.
സുരക്ഷിതം
രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ എത്താത്ത ഇടങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 ലാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബാങ്കാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications