പണത്തിന് അത്യാവശ്യം വരുമ്പോൾ വായ്പയെടുക്കുന്നതാണ് പൊതുവിലുള്ള രീതി. കൃത്യമായ സാമ്പത്തിക മാനേജ്മെന്റ് ഉള്ളവർക്ക് വായ്പകൾ ഉപകാരപ്രദാമാണ്. എന്നാൽ പൊതുവികാരത്തിന്റെ ഭാഗമായി പലരും വായ്പകളോട് മുഖം തിരിക്കാറാണ് പതിവ്. ഇതിന് പരിഹാരമായി കണ്ടെത്തുന്ന മാർഗമാണ് ചിട്ടികൾ. വായ്പയിലെ പലിശ ഭാരം ഇല്ലെന്ന ഗുണം ചിട്ടികൾ നൽകുന്നു. പെട്ടന്ന് പണ സമാഹരണത്തിനായി തിരഞ്ഞെടുക്കാവുന്ന ഹ്രസ്വകാലത്തേക്കുള്ള 2 ലക്ഷത്തിന്റെ ചിട്ടി പരിചയപ്പെടാം.
അടിസ്ഥാന വിവരങ്ങൾ
കെഎസ്എഫ്ഇയുടെ ഹ്രസ്വകാല ചിട്ടിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്നൊരു ചിട്ടിയാണ് 5,000 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള 2 ലക്ഷത്തിന്റെ ചിട്ടി. 40 മാസ കാലാവധിയും 40 അംഗങ്ങളുമാണ് ചിട്ടിയിൽ ഉണ്ടാകുന്നത്. മാസത്തിൽ 5,000 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഏറ്റവും കുറഞ്ഞ മാസ അടവ് വരുന്നത് 3,750 രൂപയാണ്. ദിവസത്തിൽ അടയ്ക്കുന്നവർക്ക് 200 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ള തുക കരുതിയാൽ മതി.
ചിട്ടിയുടെ ഫോർമാൻ കമ്മീഷനായി ചിട്ടി തുകയുടെ 5 ശതമാനം ഈടാക്കും. 10,000 രൂപയാണ് രണ്ട് ലക്ഷം രൂപയുടെ ചിട്ടിയിൽ ഈടാക്കുന്നത്. ജിഎസ്ടിയായി ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ഈടാക്കും. ഇത് 1,800 രൂപ വരും. ഇതിനൊപ്പം 226 രൂപ ഡോക്യുമെന്റേഷൻ ചാർജും ഈടാക്കണം.
ചിട്ടി ലേലം
റെഗുലർ ചിട്ടിയായതിനാൽ മാസത്തിൽ ഒരാള്‍ക്കാണ് ചിട്ടി ലഭിക്കുക. ലേലത്തിലൂടെയാണ് ചിട്ടി പണം നൽകുന്നത്. ഒന്നിലധികം പേരുണ്ടെങ്കിൽ നറുക്കിലൂടെ തുക നൽകും. 30 ശതമാനമാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ്. ഇതുപ്രകാരം 60,0000 രൂപ വരെ ലേല കിഴിവിൽ ചിട്ടി ലേലം വിളിച്ചെടുക്കാം.
ഈ തുക ഫോര്‍മാന്‍ കമ്മീഷന്‍ അടക്കം ചേർന്നതാണ്. പരമാവധിയിൽ ലേലം വിളിക്കുന്നൊരാൾക്ക് 1.40 ലക്ഷം രൂപ ലഭിക്കും. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറച്ചാണ് പണം ഈടാക്കുന്നത്.
ലാഭ വിഹിതം
പരമാവധി ലേല കിഴിവില്‍ അധിക കാലം ചിട്ടി ലേലം പോകില്ല. ഹ്രസ്വകാല ചിട്ടിയായതിനാൽ പരമാവധി 4-5 മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ ചിട്ടി ലേലം നടക്കും. ഈ ഘട്ടത്തിൽ ഫോർമാൻ കമ്മീഷൻ അടക്കം 60,000 രൂപ ലേല കിഴിവ് വരും.
10,000 രൂപ ഫോർമാൻസ് കമ്മീഷൻ കുറച്ചാൽ 50,000 രൂപയാണ് ലാഭ വിഹിതം. ഇത് 40 പേർക്ക് വീതിക്കുമ്പോൾ മാസത്തിൽ 1,250 രൂപ ലാഭവിഹിതമായി ഓരോരുത്തർക്കും ലഭിക്കും. ഇങ്ങനെയാണ് മാസ അടവ് 3,750 രൂപയായി കുറയുന്നത്.
ആർക്കൊക്കെ അനുയോജ്യം
വലിയ ലാഭ വിഹിതം പ്രതീക്ഷിച്ച് ചേരേണ്ട ചിട്ടിയല്ല ഇത്. ഹ്രസ്വകാല ചിട്ടിയായതിനാൽ തന്നെ വേഗത്തിലുള്ള പണ സമാഹരണമാണ് ഇവയുടെ പ്രത്യേകത. നിക്ഷേപമായി പരിഗണിക്കുന്നവർ നേരത്തെ വിളിച്ചെടുത്ത് റീഇന്‍വസ്റ്റ് ചെയ്യണം. ഹ്രസ്വകാലമായതിനാൽ പണം വളരാൻ അധിക സമയമില്ലെന്ന് ഓർക്കണം. അതേസമയം 1 വർഷത്തിന് ശേഷം 1.80 ലക്ഷം - 1.70 ലക്ഷം രൂപ ആവശ്യമുള്ളവര്‍ക്ക് ചേരാൻ സാധിക്കുന്ന ചിട്ടിയാണിത്.
ജാമ്യങ്ങൾ എളുപ്പം
ചെറിയ തുകയുടെ ഹ്രസ്വകാല ചിട്ടിയായതിനാൽ ജാമ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ഇളവുകളുണ്ട്. മേൽ ബാധ്യത വളരെ കുറഞ്ഞ തുകയായിരിക്കും. ഇതിനാൽ ചെറിയ സംഖ്യയ്ക്ക് ജാമ്യം നൽകിയാൽ മതിയാകും. സ്വർണം, എൽഐസി പോളിസി സറണ്ടർ വാല്യു തുടങ്ങിയവ ജാമ്യമായ ഹാജരാക്കി ചിട്ടി തുക കൈപ്പറ്റാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications