ലോകത്തിലെ ഏട്ടാമത്തെ മഹാത്ഭുതമാണ് കൂട്ടുപലിശയെന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. ഇതിനെ പറ്റി അറിയുന്നവർ കൂട്ടുപലിശയ്ക്ക് നിക്ഷേപിക്കും, അല്ലാത്തവർ കൂട്ടുപലിശയ്ക്ക് തിരിച്ചടവ് നടത്തും, എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിക്ഷേപത്തിൽ പലിശയ്ക്കും പലിശ ലഭിക്കുകയും പണം വളരുകയുമാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം.
മ്യൂച്വൽ ഫണ്ടുകളിൽ ഈ നേട്ടം ലഭിക്കുന്നുണ്ട്. സ്ഥിര നിക്ഷേപകർ കൂട്ടുപലിശ ലഭിക്കുന്ന നിക്ഷേപങ്ങൾ ശ്രദ്ധപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ കൂട്ടുപലിശ വഴി 9.81 ശതമാനം വരെ ആദായം ലഭിക്കുന്ന സ്ഥിര നിക്ഷേപമാണ് ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നത്.
സ്ഥിര നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ സ്ഥിര നിക്ഷേപമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 12 മാസം മുതല്‍ 60 മാസത്തേക്കാണ് കമ്പനി സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 5,000 രൂപ മുതൽ നിക്ഷേപിക്കാം. 1000ത്തിന്റെ ഗുണിതങ്ങളായി നിക്ഷേപ പരിധിയായ 1 കോടി രൂപവരെ നിക്ഷേപിക്കാം.
ക്യുമുലേറ്റീവ്, നോണ്‍ക്യുമുലേറ്റീവ് എന്നിങ്ങനെ 2 തരം നിക്ഷേപങ്ങള്‍ കമ്പനിയിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് 3 മാസത്തേക്ക് ലോക്ഇന്‍ പിരിയഡുണ്ട്. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കമ്പനി അധിക നിരക്ക് നൽകുന്നുണ്ട്.
വിവിധ നിക്ഷേപങ്ങൾ
മൂലധന വളര്‍ച്ച ആഗ്രഹിക്കുന്നൊരാള്‍ക്ക് ക്യുമുലേറ്റീവ് രീതി തിരഞ്ഞെടുക്കാം. ഈ രീതിയില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് കൂട്ടുപലിശയുടെ ഗുണം ലഭിക്കും. നിക്ഷേപിച്ച തുകയ്‌ക്കൊപ്പം പലിശയ്ക്കും പലിശ ലഭിക്കുന്നത് വഴി ആദായം ലഭിക്കും. നോണ്‍ ക്യുമുലേറ്റീവ് രീതിയില്‍ സ്ഥിരമായ വരുമാനം തിരഞ്ഞെടുക്കുന്ന കാലയളവില്‍ ലഭിക്കും. പലിശ വരുമാനം മാസത്തിലോ പാദ വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ലഭിക്കും.
പലിശ നിരക്ക്
നോൺ ക്യുമുലേറ്റീവ് രീതിയിൽ വാർഷിക പേ ഔട്ട് രീതിക്ക് 12 മാസത്തേക്ക് 7 ശതമാനമാണ് ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി നല്‍കുന്ന പലിശ. 18 മാസത്തേക്ക് 7.30 ശതമാനവും 24 മാസത്തേക്ക് 7.50 ശതമാനം പലിശയും ലഭിക്കും.30 മാസം- 8 ശതമാനം, 36 മാസം- 8.05 ശതമാനം, 42 മാസം- 8.15 ശതമാനം, 48 മാസം- 8.20 ശതമാനം, 60 മാസം 8.30 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് 60 മാസത്തേക്ക് 9.81 ശതമാനം ആദായം (യീല്‍ഡ്) ലഭിക്കും. ഇതുപ്രകാരം 60 മാസത്തേക്ക് ക്യുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 9.81 ശതമാനത്തിന്റെ ആദായം ലഭിക്കും. 48 മാസത്തേക്ക് 9.26 ശതമാനം ആദായവും 42 മാസത്തേക്ക് 9.02 ശതമാനം ആദായവും ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കിത് 10.41 ശതമാനം വരെ ലഭിക്കും.
കാൽക്കുലേറ്റർ
ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത് 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കാണ്. ഇവര്‍ക്ക് 60 മാസത്തേക്ക് 8.95 ശതമാനം പലിശ നോണ്‍ ക്യുമുലേറ്റീവ് രീതിയില്‍ ലഭിക്കും. നിക്ഷേപിക്കന്‍ വര്‍ഷത്തില്‍ പലിശ പേഔട്ട് തിരഞ്ഞെടുത്താല്‍ ലഭിക്കുന്ന ആദായം നോക്കാം.
5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 8.95 ശതമാനം പലിശ നിരക്കില്‍ വര്‍ഷത്തില്‍ 44,800 രൂപ ലഭിക്കും. ഇതേ തുക ക്യുമുലേറ്റീവ് രീതിയില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 2,67,500 രൂപ പലിശ ലഭിക്കും. കാലാവധിയില്‍ 7,67,500 രൂപ ലഭിക്കും.
റെഗുലര്‍ സ്‌കീമില്‍ നോണ്‍ ക്യുമുലേറ്റീവ് രീതിയില്‍ 8.30 ശതമാനമാണ് വര്‍ഷത്തില്‍ പലിശ വാങ്ങുന്ന രീതിക്ക് നല്‍കുന്ന പലിശ. 5 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 41,550 രൂപ പലിശയായി വര്‍ഷത്തില്‍ ലഭിക്കും. അര്‍ധ വര്‍ഷത്തില്‍ 20,375 രൂപയും പാദ വര്‍ഷത്തില്‍ 10,088 രൂപയും മാസത്തില്‍ 3,338 രൂപ ലഭിക്കും.
ക്യുമുലേറ്റീവ് രീതിയില്‍ 5 ലക്ഷം നിക്ഷേപിച്ചൊരാള്‍ര്ര് കാലാവധിയില്‍ 7,45,000 രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശയാണ് 5 വര്‍ഷത്തേക്ക് ക്യുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്നത്. 7,64000 രൂപ ലഭിക്കപം. മുതിര്‍ന്ന പൗരന്മാര്‍രക്ക് 0.50 ശതമാനം അധിക നിരക്ക് കമ്പനി നല്‍കും. സ്ത്രീകളായ നിക്ഷേപകര്‍ക്ക് 0.10 ശതമനം അധിക നിരക്ക് ഇതിനൊപ്പം ലഭിക്കും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications