ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നയാണ് സ്ഥിര നിക്ഷേപത്തെ കണക്കാക്കുന്നത്. നിക്ഷേപിച്ച തുകയും പലിശയും ചേർത്ത് കാലാവധിയിൽ സുരക്ഷിതമായി തിരികെ ലഭിക്കുമെന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ പ്രത്യേകത. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള ആദായം മുൻകൂട്ടി കണക്കാക്കാൻ സാധിക്കും. ഇതിനാൽ മറ്റു ഘടകങ്ങളെ ബാധിക്കാതെ നിക്ഷേപിക്കുന്ന സമയത്ത് പറഞ്ഞുറപ്പിച്ച പലിശ സ്ഥിര നിക്ഷേപത്തിൽ ലഭിക്കും. കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നവർക്ക് ഇതിനാൽ സ്ഥിര നിക്ഷേപം മികച്ച ഓപ്ഷനാണ്.
സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ പലിശയ്ക്കൊപ്പം സുരക്ഷയും പരിഗണിക്കണം. ഉയർന്ന പലിശ നൽകുന്ന ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചടവ് ശേഷിയും പരിശോധിക്കേണ്ടതാണ്. ഇവിടെ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾ ഗുണകരമാകുന്നത്. കേരള സർക്കാർ ഗ്യാരണ്ടിയിൽ 8 ശതമാനം പലിശ നേടാൻ സാധിക്കുന്ന കെഎസ്എഫ്ഇ സ്ഥിര നിക്ഷേപത്തെ പറ്റിയാണ് ഈ ലേഖനം.
നേട്ടം സ്ഥിര നിക്ഷേപം
2022 ഡിസംബര്‍ 15 മുതലാണ് കെഎസ്എഫ്ഇ നേട്ടം നിക്ഷേപ പദ്ധതി ആരംഭിച്ചത്. 400 ദിവസമാണ് നേട്ടം നിക്ഷേപ പദ്ധതിയുടെ കാലാവധി. 8 ശതമാനം പലിശ ഇക്കാലയളവില്‍ ലഭിക്കും. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഇതേ പലിശ നിരക്കാണ് ലഭിക്കുന്നത്. 25,000 രൂപ മുതല്‍ എത്ര തുക വേണണെങ്കിലും നിക്ഷേപിക്കാം.
ചെക്ക് വഴിയോ പണമായോ ട്രാന്‍സ്ഫര്‍ മുഖേനയോ നിക്ഷേപം നടത്താം. ചിട്ടി പണം ഉപയോഗിച്ചും നേട്ടം സ്ഥിര നിക്ഷേപമിടാം. ചിട്ടി വരിക്കാർക്കും പൊതുജനങ്ങൾക്കും പ്രവാസി ഇന്ത്യക്കാർക്കും നേട്ടം സ്ഥിര നിക്ഷേപ പദ്ധതിയിൽ ചേരാൻ സാധിക്കും.
നേരത്തെ പിൻവലിക്കാം
നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ സാധിക്കും. 400 ദിവസത്തേക്ക് നിക്ഷേപിച്ച് 1 മാസത്തിനുള്ളിൽ പിന്‍വലിച്ചാല്‍ പലിശയൊന്നും ലഭിക്കില്ല. 1 മാസത്തിന് ശേഷം കാലാവധിക്ക് മുന്‍പ് എപ്പോള്‍ പിന്‍വലിച്ചാലും സുഗമ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ലഭിക്കും. 4 ശതമാനമാണ് സുഗമ അക്കൗണ്ടിന്റെ പലിശ നിരക്ക്.
ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് സമാനമായ കെഎസ്എഫ്ഇ അക്കൗണ്ടാണിത്. 400 ദിവസം പൂര്‍ത്തിയായാല്‍ മാത്രമാണ് 8 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ 8,767 രൂപ പലിശയായി ലഭിക്കും.
ടിഡിഎസ്
കെഎസ്എഫ്ഇ ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാൽ നികുതി വരുമാനം 5,000 രൂപ കടന്നാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. പാൻ കാർഡ് സമർപ്പിച്ചവരാണെങ്കിൽ 10 ശതമാനവും അല്ലാത്തവരിൽ നിന്ന് 20 ശതമാനവും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. ആദായ നികുതി അടയ്ക്കാത്തവരാണെങ്കിൽ നിക്ഷേപമുള്ള ബ്രാഞ്ചിൽ 15ജി, 15എച്ച് ഫോം സമർപ്പിച്ചാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
മുതിർന്ന പൗരന്മാർ 15എച്ച് ഫോമും സാധാരണ നിക്ഷേപകർ 15ജി ഫോമുമാണ് സമർപ്പിക്കേണ്ടത്. ആദായ നികുതി അടയ്ക്കുന്നവരാണെങ്കിൽ പലിശ ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് ആദായ നികുതി ഈടാക്കും.
സുരക്ഷിതത്വം
കേരള സര്‍ക്കാറിന്റെ ഉടസ്ഥതയിലുള്ള വിവിധോദ്യേശ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കൈഎസ്എഫ്ഇ. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായതിനാൽ സർക്കാറിന്റെ സുരക്ഷിതത്വമുണ്ട്. ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. 100 കോടി പേയ്ഡ്അപ്പ് ക്യാപിറ്റുള്ള കമ്പനിക്ക് 8200 ലധികം സേവനതാദക്കളം 50 ലക്ഷത്തോളം ഇടപാടകാരുമുണ്ട്. 640 ശാഖകളുള്ള കമ്പനി 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 65,000 കോടിയിലിതം വിറ്റുവരുണ്ടാക്കിയിട്ടുണ്ട്.
മറ്റു പലിശ നിരക്ക്
സാധാരണ നിക്ഷേപകർക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.60 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 364 ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 5,000 രൂപയാണ്. 500 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപ തുക ഉയർത്താം. 3.25 ശതമാനം മുതൽ 5.50 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications