സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണമാണെങ്കിൽ ഏത് സമയത്ത് വേണമെങ്കിലും പിൻവലിക്കാം. സ്ഥിര നിക്ഷേപമാണെങ്കിൽ കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ പിഴ ഈടാക്കും. കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ മൂല്യം കുറയുമെന്നതിനാൽ അത്യാവശ്യ സമയത്ത് പോലും പലരും സ്ഥിര നിക്ഷേപത്തിൽ കൈവെയ്ക്കാൻ മടിക്കാറാണ് പതിവ്.
പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ച പുതിയ സ്ഥിര നിക്ഷേപം മികച്ച പലിശ ലഭിക്കുന്നതിനോടൊപ്പം കാലാവധിക്ക് മുൻപ് പിഴയില്ലാതെ പിൻവലിക്കാനും അനുവദിക്കുന്നുണ്ട്. ഈ പദ്ധതിയുടെ വിശദാംശങ്ങളും പലിശ നിരക്കുകളും അറിയാം.
പഞ്ചാബ് നാഷണൽ ബാങ്ക് സുഗം നിക്ഷേപം
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സുഗം സ്ഥിര നിക്ഷേപ സ്‌കീമിന് കീഴില്‍ നിക്ഷേപകര്‍ക്ക് കാലാവധി എത്തുന്നതിന് മുന്‍പ് തുക പിന്‍വലിക്കാന്‍ സാധിക്കും. ഭാഗികമായോ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. ഭാഗികമായി പിന്‍വലിക്കുമ്പോള്‍ ബാക്കി വരുന്ന തുകയ്ക്ക് പൂര്‍ണമായ പലിശയും ലഭിക്കും.

പലിശ നിരക്ക് വ്യത്യസ്ത സ്ഥിര നിക്ഷേപ സ്ലാബുകള്‍ക്ക് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. തുക പിന്‍വലിക്കുന്നതോടെ സ്ഥിര നിക്ഷേപ സ്ലാബ് താഴ്ന്നാല്‍ ഈ സ്ലാബ് പ്രകാരമുള്ള പലിശ നിരക്കാണ് തുടര്‍ന്ന് ലഭിക്കുക.
നിക്ഷേപവും പിൻവലിക്കലും
കുറഞ്ഞത് 10,000 രൂപ മുതൽ പഞ്ചാബ് നാഷണല്‍ ബാങ്ക് സുഗം സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുക 10 ലക്ഷം രൂപയാണ്. അധികം തുക നിക്ഷേപിച്ചാൽ 10 ലക്ഷം കഴിഞ്ഞു വരുന്ന തുക സാധാരണ സ്ഥിര നിക്ഷേപമാക്കി മാറ്റും. കാലാവധി പൂർത്തിയാക്കിയ സ്ഥിര നിക്ഷേപമാണെങ്കിൽ റീ ഇൻവെസ്റ്റ് ചെയ്യുമ്പോഴും 10 ലക്ഷം രൂപ വരെ സുഗം സ്ഥിര നിക്ഷേപത്തിലേക്കും ബാക്കി തുക സാധാരണ സ്ഥിര നിക്ഷേപത്തിലേക്കും മാറ്റും.
1000 രൂപ വീതം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഭാഗികമായ പിന്‍വലിക്കല്‍ നടത്താം. പിന്‍വലിക്കുന്നതിന് അനുസരിച്ച് സ്ഥിര നിക്ഷേപ തുക കുറയും. തുക ഭാഗികമായി പിൻവലിക്കുന്നതിന് പിഴ ഈടാക്കില്ല.
ആർക്കൊക്കെ അക്കൗണ്ട് എടുക്കാം
പഞ്ചാബ് നാഷണൽ ബാങ്ക് സുഗം സ്ഥിര നിക്ഷേപ സ്കീമിൽ വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത 10 വയസിൽ അതിൽ കൂടുതലും പ്രായമുള്ളവർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ നൽകിയാൽ സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. വാണിജ്യ സ്ഥാപനങ്ങൾ, കമ്പനി/കോർപ്പറേറ്റ് ബോഡി, ഹിന്ദു അവിഭക്ത കുടുംബം, അസോസിയേഷൻ, ക്ലബ്, സൊസൈറ്റി, ട്രസ്റ്റ് അല്ലെങ്കിൽ മത/ചാരിറ്റബിൾ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അക്കൗണ്ടെടുക്കാം.
പലിശ നിരക്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 4% മുതല്‍ 7.75% വരെയും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 4.3% മുതല്‍ 8.05 ശതമാനം വരെയും പലിശ ലഭിക്കും. റെഗുലര്‍ നിക്ഷേപകരെക്കാള്‍ 0.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും 0.75 ശതമാനം പലിശ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ലഭിക്കും.
റെഗുലര്‍ നിക്ഷേപകര്‍ക്ക് 1 വര്‍ഷം മുതല്‍ 665 ദിവസത്തേക്ക് 6.80 ശതമാനം പലിശ ലഭിക്കും, 666 ദിവസത്തേക്ക് 7.25 ശതമാനം പലിശയാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്. 667 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക് 6.8 ശതമാനം പലിശയും 2 വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം വരെ 7 ശതമാനം പലിശ ലഭിക്കും.
5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. മാസത്തിലോ ത്രൈമാസത്തിലോ കാലാവധിയിലോ പലിശ വാങ്ങാൻ അവസരമുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications