ബാങ്ക് തകർച്ചയുടെ വാർത്ത നിക്ഷേപ ലോകത്ത് നിറഞ്ഞു നിന്നൊരു ആഴ്ചയാണ് കടന്നു പോയത്. രാജ്യത്ത് ബാങ്കുകൾ സുരക്ഷിതമാണെങ്കിലും നിക്ഷേപിക്കാൻ ഏറ്റവും സുരക്ഷിതമായൊരു ഇടമാണ് ഓരോരുത്തരും തിരയുന്നത്.
ബാങ്കുകളിലാണെങ്കിൽ ഏതാണ് ഏറ്റവും സുരക്ഷിതം എന്നാകും ചിന്ത. സുരക്ഷതത്വത്തെ പറ്റി ചിന്തിക്കുന്നവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നൊരു നിക്ഷേപമാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നൊരു സ്ഥിര വരുമാന ബോണ്ടാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന പലിശ നേടാൻ സാധിക്കുന്ന നിക്ഷേപമാണിത്.
സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപ രീതി തന്നെയാണ് ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടിലുള്ളത്. സ്ഥിര നിക്ഷേപത്തിൽ കാലാവധിയിൽ പലിശയടക്കം തിരികെ ലഭിക്കുമ്പോൾ ഓരോ 6 മാസത്തിലും വരുമാനം നൽകുന്ന നിക്ഷേപമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്.
ആർക്കൊക്കെ നിക്ഷേപിക്കാം
വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും പ്രായ പരിധിയില്ലെതെ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാം.
വ്യക്തികൾക്ക് സിംഗിൾ, ജോയിന്റ് അക്കൗണ്ടായും നിക്ഷേപിക്കാൻ സാധിക്കും. പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കില്ല.
നിക്ഷേപ പരിധി
1,000 രൂപ മുതൽ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപിക്കാം. 1,000 രൂപയുടെ ഗുണിതങ്ങളായി പരിധിയില്ലാതെ നിക്ഷേപിക്കാൻ സാധിക്കും.
വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും പരിധിയില്ലാതെ തുക ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
പലിശ നിരക്ക്
ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്കിനേക്കാളും 0.35 ശതമാനം അധിക നിരക്ക് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് ലഭിക്കും.
നാഷണൽ സേവിംഗ്സ് സ്കീമിന് നിലവിൽ 7 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ 0.35 ശതമാനം അധിക നിരക്കോടെ 7.35 ശതമാനം പലിശ ലഭിക്കും.
സാമ്പത്തിക വർഷത്തിൽ ഓരോ പാദങ്ങളിലും നാഷണൽ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് അവലോകനം ചെയ്യും. ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് വർഷത്തിൽ 2 തവണയാണ് പുതുക്കുന്നത്.
വര്‍ഷത്തില്‍ ജനുവരി 1നും ജൂലായ് 1നും പലിശ വിതരണം ചെയ്യും.
കാലാവധി
ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ കാലാവധി 7 വർഷമാണ്. സാധാരണ നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.
മുതിർന്ന പൗരന്മാർക്ക്, 60-70 വയസിന് ഇടയിൽ പ്രായമുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിന് ഇടയിലുള്ളവർക്ക് 5 വര്‍ഷത്തിന് ശേഷവും 80 വയസ് കഴിഞ്ഞവർക്ക് 4 വര്‍ഷത്തിന് ശേഷവും നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
എങ്ങനെ നിക്ഷേപം ആരംഭിക്കാം
റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ ഭൗതിക രൂപത്തിലും ഡിമെറ്റിരിയലൈസ്ഡ് രൂപത്തിലും വാങ്ങാൻ സാധിക്കും. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഇവ വാങ്ങാം.
ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലേക്ക് മാറ്റിയാലും ഇവ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കില്ല. സെക്യൂരിറ്റിയായും വായ്പയ്ക്കുള്ള ഈടായും ഇവ ഉപയോഗിക്കാം.
ആദായ നികുതി
ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് യാതൊരു നികുതി ഇളവുമില്ല. നിക്ഷേപിക്കുന്ന തുക നികുതി ബാധകമായത് പോലെ ലഭിക്കുന്ന പലിശ വരുമാനത്തിനും ആദായ നികുതി ബാധകമാണ്.
പലിശ വരുമാനം ഒരു വ്യക്തിക്ക് ബാധകമായ സാധാരണ സ്ലാബ് നിരക്കിൽ നികുതി നൽകേണ്ടതാണ്. എന്നാൽ പലിശ നൽകുമ്പോൾ സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

SGB 2021-22 സീരീസ് VI: ഗ്രാമിന് 15,334 രൂപ; പണം അക്കൗണ്ടിലെത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
