ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ അനുവദിക്കാറുണ്ട്. കമ്പനി സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകളേക്കാൾ സുരക്ഷിതത്വം കുറഞ്ഞവയാണ്. ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ 5 ലക്ഷത്തിന്റെ ഇൻഷൂറൻസ് ലഭിക്കില്ലെന്നത് തന്നെ പ്രധാന പ്രശ്നം. എന്നാൽ കമ്പനി സ്ഥിര നിക്ഷേപങ്ങൾ നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ സുരക്ഷിതത്വം നൽകുന്നു.
സർക്കാറുകളുടെ പൂർണ ഗ്യാരണ്ടി പണത്തിന് ലഭിക്കും. ഇത്തരത്തിൽ ഉയർന്ന സുരക്ഷയിൽ നിക്ഷേപം നടത്താൻ പറ്റിയൊരിടമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍റെ സ്ഥിര നിക്ഷേപം. 5 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ ലഭിക്കും. പലിശ നിരക്കുകൾ വിശദമായി നോക്കാം.
തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍
തമിഴ്‌നാട് സര്‍ക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബാങ്കിതകര ധനകാര്യ സ്ഥാപനമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. തമിഴ്‌നാട്ടിലെ വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്ന കോര്‍പ്പറേഷനാണിത്. 11,45,364 നിക്ഷേപങ്ങൾ കമ്പനിയിലുണ്ടെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. 37912 കോടി രൂപയുടെ നിക്ഷേപമുള്ള വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമാണിത്.

1991 ല്‍ ആരംഭിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപമാണിത്. രണ്ട് തരത്തിലുള്ള നിക്ഷേപങ്ങളാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. കാലാവധിയിൽ പലിശയും മുതലും തിരികെ ലഭിക്കുന്ന കുമുലേറ്റീവ് നിക്ഷേപവും ഇടവേളകളിൽ പലിശ ലഭിക്കുന്ന നോൺ കുമുലേറ്റീവ് നിക്ഷേപവും.
നോൺ ക്യുമുലേറ്റീവ്
മാസ വരുമാനം ആവശ്യമുള്ള മുതിർന്ന പൗരന്മാർക്കോ, അത്യാവശ്യ ചെലവുകൾക്ക് മാസത്തിൽ പണം കണ്ടെത്തേണ്ടി വരുന്നവർക്കോ നോൺ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ മാസ പലിശ വാങ്ങാന്‍ സാധിക്കും.
നോണ്‍ കുമുലേറ്റീവ് രീതിയില്‍ 24 മാസം മുതല്‍ 60 മാസത്തേക്കാണ് സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കുക. ചുരുങ്ങിയത് 2 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇതിന് ശേഷം 1,000 രൂപയുടെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം.
24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനവും 60 മാസത്തേക്ക് 7.75 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 24 മാസത്തേക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 36,48 മാസത്തേക്ക് 8 ശതമാനം പലിശ ലഭിക്കും.
60 മാസത്തേക്ക് 8.25 ശതമാനം പലിശയും ലഭിക്കും. 2 ലക്ഷം രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് ആകെ ലഭിക്കുന്ന പലിശ 2,82,500 രൂപയാണ്.
കുമുലേറ്റീവ് സ്ഥിര നിക്ഷേപം
സാധാരണ ബാങ്ക് സ്ഥിര നിക്ഷേപം പോലെ പലിശ റീഇന്‍വെസ്റ്റ് ചെയ്യുന്നതാണ് ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന്റെ രീതി. കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുകയും പലിശയും തിരികെ ലഭിക്കും. 12 മാസം മുതല്‍ 60 മാസത്തേക്കാണ് ക്യുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.
ചുരുങ്ങിയത് 2 ലക്ഷം രൂപ നിക്ഷേപം ആരംഭിക്കാം. 12 മാസത്തേക്ക് 6.75 ശതമാനം പലിശ ലഭിക്കും. 24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനം പലിശയും 60 മാസത്തേക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
12 മാസത്തെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം പലിശ ലഭിക്കും. 24 മാസത്തേക്ക് 7.25 ശതമാനവും 36,48 മാസത്തേക്ക് 8 ശതമനം പലിശയും മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 60 മാസത്തേക്ക് 8.25 ശതമാനം പലിശ നേടാം. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 60 മാസത്തിന് ശേഷം 3,00,852 രൂപ നേടാൻ സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications