പലതരം നിക്ഷേപങ്ങൾ ഇന്ന് വിപണിയിലുണ്ട്. ബാങ്ക് നിക്ഷേപങ്ങളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും കൂടാതെ ഓഹരി വിപണി നിക്ഷേപങ്ങളും ഇന്ന് കൂടുതൽ പേരുടെ ശ്രദ്ധയുള്ള ഇടങ്ങളാണ്. നിക്ഷേപങ്ങളിൽ നഷ്ട സാധ്യത പരിഗണിക്കുമ്പോൾ മുന്നിൽ നിൽക്കുന്നതും ഓഹരി വിപണി നിക്ഷേപങ്ങൾ തന്നെ.
റിസ്കെടുക്കാൻ തയ്യാറാകാത്തവർ ഇന്നും തിരഞ്ഞെടുക്കുന്നത് പരമ്പരാഗത നിക്ഷേപങ്ങളായ സ്ഥിര നിക്ഷേപവും ആവർത്തന നിക്ഷേപവും (ആർഡി) ആണ്. മാസ തവണകളായി നടത്തേണ്ടതാണ് സ്ഥിര നിക്ഷേപമെങ്കിൽ ഒറ്റത്തവണയായാണ് സ്ഥിര നിക്ഷേപം നടത്തേണ്ടത്. എന്നാൽ രണ്ടിന്റെയും ഗുണങ്ങൾ ലഭിക്കുന്ന ഒരു നിക്ഷേപം ചുവടെ പരിശോധിക്കാം.
റിക്കറിംഗ് ഡെപ്പോസിറ്റ് വിത്ത് മന്ത്ലി ഇന്‍കം സ്കീം
ആവര്‍ത്തന നിക്ഷേപത്തിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും ഗുണങ്ങളും മാസ വരുമാനവും ലഭിക്കുന്നൊരു പദ്ധതിയാണ് ഐസിഐസിഐ ബാങ്കിന്റെ റിക്കറിംഗ് ഡെപ്പോസിറ്റ് വിത്ത് മന്ത്ലി ഇന്‍കം സ്കീം. നിക്ഷേപ ഘട്ടത്തില്‍ ആവര്‍ത്തന നിക്ഷേപമായും പേഔട്ട് ഘട്ടത്തില്‍ സ്ഥിര നിക്ഷേപത്തിന്റെ ഗുണവും ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തൊക്കെ ആണെന്ന് ചുവടെ നോക്കാം.
ആര്‍ക്കൊക്കെ ചേരാം
രാജ്യത്ത് താമസക്കാരയവര്ക്ക് വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടായോ റിക്കറിംഗ് ഡെപ്പോസിറ്റ് വിത്ത് മന്ത്ലി ഇന്‍കം സ്കീമില്‍ ചേരാം. മാസത്തില്‍ ചുരുങ്ങിയത് 2,000 രൂപയെങ്കിലും നിക്ഷേപിക്കണം. 100ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപം ഉയര്‍ത്താം. റിക്കറിംഗ് ഡെപ്പോസിറ്റ് വിത്ത് മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപ ഘട്ടം, പേ ഔട്ട് ഘട്ടം എന്നിങ്ങനെ രണ്ട് തലങ്ങളുണ്ട്.
നിക്ഷേപ ഘട്ടത്തില്‍ മാസത്തില്‍ ആവര്‍ത്തന നിക്ഷേപ അക്കൗണ്ടിലേക്ക് പണം അടയ്ക്കണം. കാലാവധിയെത്തുമ്പോള്‍ നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് ആന്യുറ്റി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാം. ശേഷം മാസത്തില്‍ തുക അനുവദിക്കും.
കാലാവധി
നിക്ഷേപ ഘട്ടവും പേഔട്ട് ഘട്ടവും അടിസ്ഥാനമാക്കിയാണ് കാലാവധി കണക്കാക്കുന്നത്. നിക്ഷേപ ഘട്ടത്തില്‍ 24 മാസമാണ് ചുരുങ്ങിയ കാലാവധി. മൂന്ന് മാസത്തിന്റെ ഗുണിതങ്ങളായി കാലാവധി ഉയര്‍ത്താം. പേഔട്ട് ഘട്ടത്തിന്റെ കാലാവധി ചുരുങ്ങിയത് 24 മാസമാണ്. 12 മാസത്തിന്റെ ഗുണിതങ്ങളായി കാലാവധി ഉയർത്താം. ഒരിക്കൽ കാലാവധി തീരുമാനിച്ചാൽ പിന്നീട് മാറ്റാൻ സാധിക്കില്ല.
പിഴ
ആവർത്തന നിക്ഷേപത്തിൽ മാസത്തിലാണ് തുക അടയ്ക്കേണ്ടത്. മാസത്തില്‍ പണം അടയ്ക്കാന്‍ വൈകിയാല്‍ പിഴയുണ്ട്. മാസത്തില്‍ അവസാന പ്രവൃത്തി ദിവസത്തിന് മുന്‍പ് മാസ അടവ് നടത്തിയില്ലെങ്കില്‍ 1,000 രൂപയ്ക്ക് 12 രൂപ തോതില്‍ പിഴ നല്‍കണം. നിക്ഷേപം ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കില്ല. കാലാവധിക്ക് മുന്‍പ് നിക്ഷേപം അവസാനിപ്പിക്കാന്‍ പിഴ ഈടാക്കും. നിക്ഷേപ ഘട്ടത്തിനും പേഔട്ട് ഘട്ടത്തിനും പ്രത്യേകം പിഴയുണ്ട്.
കാൽക്കുലേറ്റർ
റിക്കറിംഗ് ഡെപ്പോസിറ്റ് വിത്ത് മന്ത്ലി ഇന്‍കം സ്കീമിൽ നിക്ഷേപത്തിന് 7.25 ശതമാനം പലിശ ഐസിഐസിഐ ബാങ്ക് നല്‍കുന്നുണ്ട്. 5,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 24 മാസത്തേക്ക് ചുരുങ്ങിയത് നിക്ഷേപിക്കണം. കാലാവധിയെത്തുമ്പോൾ പലിശയും ചേർത്ത് ഇത് 1,29,437 രൂപയായി വളരും. ഈ തുക ആന്യുറ്റി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ മാസത്തില്‍ 5,810 രൂപ വീതം 24 മാസത്തേക്ക് ലഭിക്കും.
സമാനമായി 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 24 മാസം പൂർത്തിയാകുമ്പോൾ പലിശ സഹിതം 2,85,874 രൂപയാണ് ലഭിക്കുന്നത്. ഈ തുക ആന്യുറ്റി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുമ്പോൾ അടുത്ത 24 മാസത്തേക്ക് 11,620 രൂപയാണ് മാസ വരുമാനം ലഭിക്കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications