കയ്യിലെ പണം അലമാരയിൽ സൂക്ഷിച്ചാൽ സുരക്ഷിതത്വം മാത്രമാണ് ഫലം. പണം വളരാനുള്ള പണി അത് നിക്ഷേപിക്കുക എന്നതാണ്. സുരക്ഷിതത്വം മുറുകെ പിടിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. നിക്ഷേപിച്ച തുകയും പലിശയും ചേർത്ത് കാലാവധിയിൽ തിരികെ ലഭിക്കുമെന്ന ഉറപ്പ് തന്നെയാണ് സ്ഥിര നിക്ഷേപങ്ങളുടെ ഗുണം. ഇതോടൊപ്പം 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും.
ഇന്ന് പലിശ നിരക്ക് ഉയരാൻ തുടങ്ങിയതോടെ സ്ഥിര നിക്ഷേപങ്ങൾ ആകർഷകമായി. പണപ്പെരുപ്പ നിരക്കിനേക്കാളും ഉയർന്ന പലിശ ബാങ്കുകൾ നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകളാണ് പലിശ നിരക്കിൽ മുന്നിൽ. ഇതിൽ തന്നെ സ്മോൾ ഫിനാൻസ് ബാങ്കുകൾ 8.50 ശതമാനം വരെ പലിശ നൽകുന്നു. ഇത്തരത്തിലുള്ള 3 ബാങ്കുകൾ നോക്കാം.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സമോള്‍ ഫിനാന്‍സ് ബാങ്ക് നവംബര്‍ രണ്ടിന് നിക്ഷേപ പലിശ പുതുക്കിയിട്ടുണ്ട്. 999 ദിവസത്തേക്കുള്ള നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 8.01 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.26 ശതമാനം പലിശയും ലഭിക്കും. 1 വര്‍ഷം മുതല്‍ ഒന്നര വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും.
ഒന്നര വര്‍ഷം മുതല്‍ 998 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.51 ശതമാനം പലിശയും നല്‍കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനവും 5-10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6 ശതമാനവും ബാങ്ക് നല്കുന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
തൃശൂര്‍ മണ്ണൂത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമോള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്. മൈക്രോഫിനാന്‍സ് കമ്പനിയായി പ്രവർത്തിച്ച ഇസാഫ് 2017ലാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറുന്നത്. 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 575 ശാഖകള്‍ ബാങ്കിനുണ്ട്. സ്വാതന്ത്രത്തിന് ശേഷം കേരളം ആസഥാനമായി രൂപം കൊണ്ട ഷെഡ്യൂള്‍ഡ് ബാങ്ക് കൂടിയാണിത്.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ച പുതിയ 999 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിക്കാണ് ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. പൊതുവിഭാഗത്തിന് 8 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശയും 999 ദിവസത്തേക്ക് ലഭിക്കും. നവംബര്‍ 30ന് മുന്‍പായി നിക്ഷേപം നടത്തുന്നവര്‍ക്കാണ് ഈ നേട്ടം ലഭിക്കുന്നത്.
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 4 ശതമാനം മുതല്‍ 5.25 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 2 വര്‍ഷം മുതല്‍ 998 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ നല്‍കുന്നുണ്ട്.
1000 ദിവസം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപത്തിനും ഇതേ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഈ കാലാവധിയില്‍ 7.75 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 5.25 ശതമാനവും പലിശ നല്‍കും.
യൂണിറ്റി സമോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിര നിക്ഷേപ പദ്ധതിയാണ് ഷഗുണ്‍ 366. 1 വര്‍ഷം 1 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7.80 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.30 ശതമാനം പലിശയും ലഭിക്കും. 366 ദിവസ കാലാവധിയുള്ള ഈ നിക്ഷേപത്തിൽ നവംബര്‍ 30നുള്ളില്‍ ചേരുന്നവർക്കാണ് യൂണിറ്റി ബാങ്ക് ഉയർന്ന പലിശ നല്‍കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications