ഹ്രസ്വകാലത്തേക്ക് പണം ആവശ്യമായി വേഗത്തിൽ ഒരു ചിട്ടി ചേർന്നാൽ കാര്യം നടക്കുമോ എന്ന് ചിന്തിക്കുന്ന പലരുമുണ്ടാകും. വായ്പയേക്കാൾ ലാഭകരമായി ഉപയോഗിക്കാം എന്നതിനാൽ ഏറ്റവും സൗകര്യപ്രദമായ വഴിയായി പലരും ചിട്ടിയെ പരിഗണിക്കുന്നുണ്ട്. കൃത്യമായ പ്ലാനിംഗോടെ ചിട്ടിയിൽ ചേർന്നാൽ ഇക്കാര്യം നടപ്പിലാക്കാം.
വേഗത്തിൽ പണം കണ്ടെത്തണമെങ്കിൽ ഹ്രസ്വകാല ചിട്ടികൾ ചേരണം. കുറഞ്ഞ ചിട്ടി വരിക്കാരും ഇതിൽ കുറഞ്ഞ പേർ ലേലം വിളിക്കാനും ഉണ്ടാകുന്നതിനാൽ വേഗത്തിൽ ചിട്ടി തുക വിളിച്ചെടുക്കാൻ ഹ്രസ്വകാല ചിട്ടിയിൽ സാധിക്കും. 12 മാസം മുതൽ 25 മാസ കാലയളവിൽ 7 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ നേടാൻ ആഗ്രഹിക്കുന്നൊരാൾ ചേരണ്ട ചിട്ടി പരിചയപ്പെടാം.
10 ലക്ഷത്തിന്റെ ചിട്ടി
7 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ തുക ആവശ്യമുള്ളവർക്ക് 10 ലക്ഷത്തിന്റെ ചിട്ടിയാണ് ചേരേണ്ടത്. പരമാവധി ലേല കിഴിവിൽ വിളിച്ചെടുത്താലും ആവശ്യമായ തുക ലഭിക്കും. ഇത്തരത്തിലൊരു ചിട്ടിയാണ്, 20,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുമുള്ള 10 ലക്ഷത്തിന്റെ റെഗുലർ ചിട്ടി. ആദ്യ മാസം 20,000 രൂപയും 30 ശതമാനം കിഴിവിൽ ലേലം പോകുമ്പോൾ 15,000 രൂപയുമാണ് അടവ് വരുന്നത്. 4 വർഷവും 1 മാസവും കൊണ്ട് 10 ലക്ഷത്തിന്റെ ചിട്ടി പൂർത്തിയാക്കാം.

എത്ര രൂപ ലഭിക്കും
ചിട്ടി പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 30 ശതമാനം കിഴിവിൽ ലേലം നടക്കും. ഈ സാഹചര്യത്തിൽ 7 ലക്ഷം രൂപ ചിട്ടി വരിക്കാരന് ലഭിക്കും. ആദ്യ മാസം മുതൽ ചിട്ടി പരമാവധി ലേല കിഴിവിൽ വിളിച്ചെടുക്കാം. 15 മാസം മുതല്‍ 25 മാസം വരെ ചിട്ടി പരമാവധി ലേല കിഴിവിൽ പോകാൻ സാധ്യതയുണ്ട്. ശേഷം കുറഞ്ഞ ലേല കിഴിവിൽ വിളിച്ചെടുക്കാം. ഇക്കാലയളവിൽ ഏകദേശം 8 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചെടുക്കാനും സാധ്യതയുള്ള ചിട്ടിയാണിത്.
ജാമ്യം നൽകണം
അത്യാവശ്യത്തിന് പണം പിൻവലിക്കേണ്ടവരാകുമ്പോൾ ജാമ്യം കരുതിയ ശേഷം മാത്രം ചിട്ടി ചേരുന്നതാകും ബുദ്ധി. ചിട്ടി സ്വന്തമാക്കിയവർ ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ ജാമ്യം നൽകിയാൽ മാത്രമെ ചിട്ടിയിൽ നിന്ന് പണം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ള മാസത്തവണയും പ്രതിമാസ അടവും ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത.
സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.
എവിടെ ലഭിക്കും ചിട്ടി
20,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 10 ലക്ഷത്തിന്റെ ചിട്ടി എറണാകുളം ജില്ലയിലെ ഞാറയ്ക്കൽ ശാഖയിൽ ആരംഭിക്കുന്നുണ്ട്. ആഗസ്റ്റ് 15 ഓടെ ചിട്ടി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാന്നാർ, തെക്കേക്കര ശാഖകളിലും 10 ലക്ഷത്തിന്റെ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. കോഴിക്കോട് പയ്യോളി ശാഖയിലും 20,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 10 ലക്ഷത്തിന്റെ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്.
ഏതൊക്കെ ശാഖകളിൽ ഏതൊക്കെ ചിട്ടികൾ ആരംഭിക്കുന്നുണ്ടെന്ന് ഓൺലൈനായി അറിയാനുള്ള സൗകര്യം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടി വിവരങ്ങൾ അറിയാൻ സാധിക്കുക. New Chits എന്ന സെക്ഷനിലാണ് വിവരങ്ങൾ ലഭിക്കുക. ഇതേ വെബ്സൈറ്റ് വഴിയാണ് പണമടയ്ക്കാനും സാധിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications