സാമ്പത്തിക കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവർക്ക് ലാഭകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ചിട്ടികളാണ് കെഎസ്എഫ്ഇ ദീർഘകാല റെഗുലർ ചിട്ടികൾ. 100 മാസ കാലാവധിയുള്ള റെഗുലർ ചിട്ടികൾ 4-5 വർഷങ്ങൾക്കുള്ളിൽ നല്ല തുകയ്ക്ക് വിളിച്ചെടുക്കാൻ സാധിക്കുന്നതിനൊപ്പം മികച്ച ലാഭ വിഹിതം നൽകുന്നവയാണ്. ഇത്തരത്തിൽ ആദ്യ മാസം 13.50 ലക്ഷത്തോളം രൂപ നേടാൻ സാധിക്കുന്നൊരു ദീർഘകാല റെഗുലർ ചിട്ടി പരിചയപ്പെടാം. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
20 ലക്ഷത്തിന്റെ ചിട്ടി
ആദ്യ മാസം 20,000 രൂപയും തുടർന്ന് 30 ശതമാനം ലേല കിഴിവിൽ പോകുന്നത് വരെ 15,000 രൂപയും അടയ്ക്കേണ്ടി വരുന്ന 100 മാസ കാലാവധിയുള്ള 20 ലക്ഷത്തിന്റെ റെഗുലർ ചിട്ടിയാണിത്. 8 വർഷവും 4 മാസവുമാണ് കാലാവധി. മാസത്തിൽ പരമാവധി 20,000 രൂപയാണ് അടവ് വരിക.
30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചെടുക്കുന്ന മാസങ്ങളിൽ മാസ അടവ് കുറയും. 100 മാസങ്ങളിൽ ഏകദേശം 40-45 മാസങ്ങളോളം ലേല കിഴിവ് കുറച്ചുള്ള തുക അടച്ചാൽ മതിയാകും. ഇത് പ്രകാരം 15,000 രൂപ വരെ മാസ അടവ് കുറഞ്ഞു വരും.
13.50 ലക്ഷം തേടുന്നത് എങ്ങനെ
പരമാവധി 30 ശതമാനം ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക. 30 ശതമാനം ലേല കിഴിവിൽ ചിട്ടി ലേലത്തിൽ പിടിക്കുന്നൊരാൾക്ക് 14 ലക്ഷം രൂപ ലഭിക്കും. ഇതിൽ നിന്ന് ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും 230 രൂപയോളം ഡോക്യുമെന്റേഷൻ ചാർജും കിഴിച്ച് 13.81 ലക്ഷം രൂപ ലഭിക്കും. ആവശ്യമായ ജാമ്യ വ്യവസ്ഥ ഹാജരാക്കി ചിറ്റാളന് ഈ തുക പിൻവലിക്കാവുന്നതാണ്.
ലേല കിഴിവ്
ചിട്ടി പരമാവധി ലേല കിഴിവിൽ ലേലത്തിൽ പോകുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്ന് ഫോർമാൻസ് കമ്മീഷൻ മാറ്റിയാൽ 5 ലക്ഷം രൂപയാണ് ആകെ ലേല കിഴിവ് വരുന്നത്. ഇത് 100 ചിട്ടി അംഗങ്ങൾക്കുമായി വീതിച്ചാൽ ഒരു മാസത്തിൽ ഒരു ചിറ്റാളന് 5,000 രൂപ ലാഭ വിഹിതം ലഭിക്കും.
45-50 വരെ ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലം നടക്കാൻ സാധ്യതയുണ്ട്. ഇതുപ്രകാരം ചിട്ടി കാലയളവിന്റെ 50 ശതമാനം വരെ 5,000 രൂപ ലാഭ വിഹിതം ലഭിക്കും. ചിട്ടി കാലയളവോളം 3.50 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയില്‍ ലാഭ വിഹിതം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ചിട്ടി സ്ഥിര നിക്ഷേപം
ആദ്യ മാസത്തിൽ പരമാവധി ലേല കിഴിവിൽ ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിട്ടാലും ലാഭമാണ്. ഇന്ന് ചിട്ടി മേൽ ബാധ്യത സ്ഥിര നിക്ഷേപമിടുമ്പോൾ 8 ശതമാനം പലിശ കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. 13.81 ലക്ഷം രൂപ 8 ശതമാനം പലിശ നിരക്കിൽ സ്ഥിര നിക്ഷേപിട്ടാൽ വർഷത്തിൽ 1,10,480 രൂപ പലിശ ലഭിക്കും. 8 വർഷം 4 മാസം കാലാവധിയുള്ള ചിട്ടിയിൽ നിന്ന് വലിയ ലാഭം ഇതുവഴി ഉണ്ടാക്കാം.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ കോട്ടയം ചിങ്ങവനം ബ്രാഞ്ചില്‍ 20,000 രൂപ മാസ അടവുള്ള 100 മാസ ചിട്ടി ആരംഭിക്കുന്നുണ്ട്. ഏപ്രില്‍ 28നാണ് ചിട്ടി ആരംഭിക്കുന്ന ഏകദേശ തീയതി. ഉടന്‍ ആരംഭിക്കുന്ന 20 ലക്ഷത്തിന്റെ 100 മാസ ചിട്ടി കെഎസ്എഫ്ഇ മലപ്പുറം പുലമാന്തോള്‍ ശാഖയിലുണ്ട്. ഫെബ്രുവരി 25 ഓടെ ചിട്ടി ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന കെഎസ്എഫ്ഇ ചിട്ടികളുടെ വിശദാംശങ്ങൾ https://ksfeonline.com/chitty/newchits എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
