കെഎസ്എഫ്ഇ ചിട്ടികളെ പൊതുവെ വായ്പകളുമായാണ് താരതമ്യം ചെയ്യാറുള്ളത്. വായ്പ എടുത്ത് പലിശ അടവ് ഭാരം പ്രയാസമാകുന്നവര്ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗം ചിട്ടികളാണ്. ലേലം വിളിച്ചെടുത്ത ചിട്ടിയില്‍ ജാമ്യം ഹാജരാക്കിയാല്‍ വേഗത്തില്‍ പണം ലഭിക്കുകയും അധിക ബാധ്യതകളില്ലാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ 5 ലക്ഷത്തോളം രൂപ ആവശ്യമായി വരുന്നവര്‍ക്ക് അനുയോജ്യമായൊരു ചിട്ടിയാണ് ചുവടെ ചേര്‍ക്കുന്നത്.
ചിട്ടി വിശദാംശങ്ങള്‍
20,000 രൂപയില്‍ ആരംഭിക്കുന്ന മാസ അടവും 25 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ഹ്രസ്വകാല ചിട്ടിയാണ് വിശദമാക്കുന്നത്. ഇതുപ്രകാരം 2 വര്‍ഷവും 1 മാസവുമുള്ള അടവില്‍ ചിട്ടിയില്‍ നിന്ന് 5 ലക്ഷം രൂപ ലഭിക്കും. പ്രസ്തുത ചിട്ടിയില്‍ 30 ശതമാനം വരെ കുറച്ച് വിളിക്കാന്‍ സാധിക്കും.
30 ശതമാനം വരെ വിളിച്ചെടുത്താല്‍ 3.5 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. ഇതില്‍ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷന് ചാര്‍ജ് എന്നിവ കിഴിക്കും.
ലേല കിഴിവ്
ഹ്രസ്വകാല ചിട്ടിയായതിനാല്‍ ലേല കിഴിവ് കുറവായിരിക്കും. 30 ശതമാനം കിഴിവില്‍ പോകുന്ന മാസങ്ങളില്‍ ചിറ്റാളന്മാര്ക്ക് 5,000 രൂപ വീതം ലാഭ വിഹിതം ലഭിക്കും. ഇതുപ്രകാരം മാസത്തില്‍ 15,000 രൂപ അടച്ചാല്‍ മതിയാകും. ഓരോ മാസത്തിലും ചിട്ടി എത്ര ശതമാനം കിഴിവില്‍ ലേലത്തില്‍ പോയി എന്നതിനെ അടിസ്ഥാനമാക്കിയാണ് മാസ അടവ് ക്രമീകരിക്കുന്നത്.
ആര്‍ക്കൊക്കെ ചേരാം
25 പേര്‍ക്ക് മാത്രമാണ് ഈ ചിട്ടിയില്‍ ചേരാന്‍ സാധിക്കുക. പെട്ടന്ന് പണത്തിന് ആവശ്യം വരുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. 2 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷത്തോളം തുക ആവശ്യമുള്ളവര്‍ക്കും മാസത്തില്‍ 15,000 - 20,000 രൂപ വരെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കും ചിട്ടിയില്‍ ചേരാം.
ചിട്ടിത്തുക പെട്ടന്ന് ആവശ്യമുള്ള വരിക്കാര്‍ക്ക് ഈ ചിട്ടി ഉപകാരപ്രദമാണ്. കുറഞ്ഞ വരിക്കാരും കുറഞ്ഞ കാലയളവുമായതിനാല്‍ പരമാവധി കിഴിവില്‍ ലേലം വിളിക്കാന്‍ കൂടുതല്‍ പേരുണ്ടാകില്ല. ഇതിനാല്‍ വലിയ കിഴിവിലേക്ക് പോകാതെ ആവശ്യകാരന് ചിട്ടി ലഭിക്കും.
ജാമ്യ വ്യവസ്ഥ നിര്‍ണായകം
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ചിട്ടിയില്‍ ചേരുന്നവര്‍ കെഎസ്എഫ്ഇ ചിട്ടിയുടെ ജാമ്യ വ്യവസ്ഥകളെ പറ്റി ബോധവാന്മാരായിരിക്കണം. ചിട്ടി ലേലം വിളിച്ചെടുത്താല്‍ ഭാവി ബാധ്യതയ്ക്ക് ജാമ്യം നല്‍കേണ്ടതുണ്ട്.
ചിട്ടിയില്‍ എത്ര മാസം ബാക്കിയുണ്ടോ ആ അടവിനെ പ്രതിമാസ തവണ കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന തുകയാണ് ഭാവി ബാധ്യത. ഉദാഹരണത്തിന് 10ാം മാസത്തില്‍ ലേലം വിളിച്ചെടുത്താല്‍ ചിറ്റാളന്റെ ഭാവി ബാധ്യത (15*20,000) 3 ലക്ഷം രൂപയാണ്. ഒന്നോ, ഒന്നിലധികമോ ജാമ്യങ്ങള് നല്കി പണം പിന്‍വലിക്കാം.
എന്തൊക്കെ ജാമ്യം സ്വീകരിക്കും
ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്. ഭൂമി ജാമ്യം നല്കുന്നവരാണെങ്കില് ചിട്ടിയില്‍ ചേരുന്ന സമയത്ത മുന്നാധാരവും ആധാരവും ബ്രാഞ്ച് മാനേജരെ കണിച്ച് വെരിഫൈ ചെയ്യാവുന്നതാണ്.
ചിട്ടി എവിടെ ലഭിക്കും
തൃശൂര്‍ രാമവര്‍മപുരം കെഎസ്എഫ്ഇ ശാഖയില്‍ ഉടന്‍ ആരംഭിക്കുന്ന ചിട്ടിയാണ് 20,000 രൂപ മാസ അടവുള്ള 25 മാസ ചിട്ടി. ഫെബ്രുവരി 28 ഓടെ ചിട്ടി ആരംഭിക്കുമെന്നാണ് വിവരം. പുതിയ ചിട്ടികളെ പറ്റിയുള്ള വിവരങ്ങള്‍ https://ksfeonline.com/chitty എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഈ വെബ്സൈറ്റിലെ കോള്‍ബാക്ക് സൗകര്യം വഴി ചിട്ടിയുള്ള കെഎസ്എഫ്ഇ ശാഖയുമായി ബന്ധപ്പെടാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications