പെട്ടന്നുള്ള ഫണ്ട് സമാഹരണത്തിന് വായ്പകളേക്കാൾ ലാഭകരമായി ഉപയോഗിക്കാൻ സാധിക്കുന്നത് ചിട്ടികളാണ്. വീട് നിർമാണത്തിലിരിക്കെ ആവശ്യമായി വരുന്ന വലിയൊരു തുകയ്ക്കായോ, വിഭ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ, ബിസിനസ് ആവശ്യങ്ങൾക്കായോ ഉള്ള പണം കണ്ടെത്താൻ ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം. ഇത്തരത്തിലൊന്നാണ് 38 ലക്ഷം രൂപ വരെ കയ്യിലെത്തുന്ന ചിട്ടി. വിശദാശംങ്ങൾ നോക്കാം.
40 ലക്ഷത്തിന്റെ റെഗുലര്‍ ചിട്ടി
1 ലക്ഷം രൂപ മാസ അടവും 40 മാസ കാലയളവുമുള്ള 40 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണ്. 40 അംഗങ്ങളാണ് ചിട്ടിയിൽ ഉണ്ടാവുക. ചിട്ടി വിളിച്ചെടുക്കാവുന്ന പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ 12 ലക്ഷം രൂപ ലഭിക്കും. ഒന്നിൽ കൂടുതൽ പേർ ചിട്ടി വിളിക്കാനുണ്ടെങ്കിൽ നറുക്കിലൂടെയാണ് ചിട്ടി നൽകുക.
30 ശതമാനം ലേല കിഴിവില്‍ ചിട്ടി പോകുന്ന മാസങ്ങളിൽ 25,000 രൂപയാണ് ചിട്ടിയിൽ നിന്നുള്ള ലാഭവിഹിതം. ഈ മാസങ്ങളിൽ 75,000 രൂപയാണ് മാസ അടവ് വരുന്നത്. 1 ലക്ഷത്തിനും 75,000 രൂപയ്ക്കും ഇടയില്‍ അടവ് സാധിക്കുന്നവര്‍ക്ക് പറ്റിയ ചിട്ടിയാണിത്.

38 ലക്ഷം രൂപ നേടാം
ചിട്ടി തുകയുടെ 5 ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ നൽകണം. ഈ ചിട്ടിയിൽ 2 ലക്ഷം രൂപയാണ് ഫോർമാൻ കമ്മീഷൻ. ചിട്ടി കാലാവധി പൂർത്തിാകുന്ന ഘട്ടത്തിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ച് (40 ലക്ഷം-2 ലക്ഷം) 38 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടി നൽകണം. ഇവിടെ 36,000 രൂപയാണ് ജിഎസ്ടിയായി വരുന്നത്.
ആർക്കൊക്കെ അനുയോജ്യം
ചിട്ടി കാലാവധിയിൽ ആകെ 4 ലക്ഷം രൂപയ്ക്കും 6 ലക്ഷം രൂപയ്ക്കും ഇടയിലാണ് ലാഭ വിഹിതം ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്ക് പെട്ടന്ന് പണം ആവശ്യമുള്ളവർക്ക് ഉപകാരപ്പെടുന്ന ചിട്ടിയാണിത്. 1 ലക്ഷം മാസ അടവുള്ള 25 ലക്ഷത്തിന്റെ 25 മാസ ചിട്ടിയേക്കാളും കൂടുതല്‍ ലാഭവിഹിതം ഈ ചിട്ടിയിൽ ലഭിക്കും. കാലാവധി കൂടിയ ചിട്ടിയേക്കാൾ വേഗത്തില്‍ വിളിച്ചെടുക്കാന്‍ 40 മാസ ചിട്ടിയിൽ സാധിക്കും.
വായ്പയേക്കാൾ ലാഭം
4 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിൽ ലാഭവിഹിതം ലഭിക്കുന്ന ചിട്ടിയിൽ തിരിച്ചടവ് വരുന്നത് 35 ലക്ഷം രൂപയോളമാണ്. 10 മാസത്തിനുള്ളില്‍ 5 ലക്ഷം രൂപ കിഴിവില്‍ ചിട്ടി വിളിക്കാനായാല്‍ 35 ലക്ഷം രൂപ ലഭിക്കും. ഇതേ തുക തന്നെ കാലാവധിയിൽ തിരിച്ചടയ്ക്കേണ്ടതിനാൽ പലിശ രഹിത വായ്പയാക്കി ഇതിനെ കണക്കാക്കാം. ബാങ്ക് വായ്പയാണെങ്കില്‍ 3 വര്‍ഷ തിരിച്ചടവ് കാലാവധിയിൽ ഇതിലും വലിയ പലിശ നൽകേണ്ടി വന്നേക്കാം.
ചിട്ടി ലോണ്‍
ചിട്ടി ചേർന്നവർക്ക് പെട്ടന്ന് തുക ആവശ്യം വരുമ്പോൾ ചിട്ടി തുകയുടെ 50 ശതമാനം വായ്പ ലഭിക്കും. ആകെ ചിട്ടി അടവിന്റെ 5 ശതമാനം അടച്ചാൽ ചിട്ടി വായ്പ ലഭിക്കും. 40 മാസ ചിട്ടിയിൽ 2 അടവ് അടച്ചാല്‍ വായ്പ ലഭിക്കം. ഈ ചിട്ടയില്‍ 20 ലക്ഷം രൂപ വരെ വായ്പ നേടാം.
ചിട്ടിയുടെ മാസ അടവിന്റെ കൂടെ വായ്പയുടെ പലിശ മാത്രം അടച്ചാല്‍ മതിയാകും. ചിട്ടി വിളിച്ചെടുക്കുമ്പോൾ വായ്പ തുക കുറച്ച് ലഭിക്കും.
എവിടെ ലഭിക്കും
പുതിയ ചിട്ടികളെ പറ്റി അറിയാൻ കെഎസ്എഫ്ഇ ഓൺലൈൻ സൗകര്യങ്ങൾ നൽകുന്ന ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ഇതിൽ ന്യു ചിട്സ് എന്ന ഭാഗത്ത് ജില്ലയും ശാഖയും തിരഞ്ഞെടുത്താൽ ലഭ്യമായ ചിട്ടികൾ കാണാനാകും. മലപ്പുറം ജില്ലയിലെ വേങ്ങര ബ്രാഞ്ചിൽ ഈ ചിട്ടി ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
