റിസ്കില്ലാതെ നിക്ഷേപിക്കാനും ബാങ്കിന്റെ കർശന വ്യവസ്ഥകളില്ലാതെ വായ്പയെടുക്കാനും സാധിക്കുന്നൊരു നിക്ഷേപ വായ്പ മാർഗമാണ് ചിട്ടികൾ. കേരള സർക്കാർ സ്ഥാപമാനമായ കെഎസ്എഫ്ഇ സംസ്ഥാനത്തെ വിവിധ ബ്രാഞ്ചുകളിലായി നിരവധിയായ ചിട്ടികൾ നടത്തുന്നുണ്ട്. നിക്ഷേപകന് ചിട്ടി വിളിച്ചെടുക്കാനും വായ്പയെടുക്കാനുമുള്ള സൗകര്യം കെഎസ്എഫ്ഇ ചിട്ടികളിലുണ്ട്. കേരള സർക്കാർ സ്ഥാപനമായതിനാൽ സുരക്ഷയും ഭയക്കേണ്ടതില്ല. ചെറിയ അടവിൽ 3 ലക്ഷം നേടാൻ സാധിക്കുന്നൊരു ചിട്ടിയാണ് ചുവടെ വിശദീകരിക്കുന്നത്.
7500*40= 3,00,000
3 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. 40 മാസ കാലാവധിയുള്ള 7,500 രൂപ മാസ അടവുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. ശാസ്താംകോട്ട അടക്കമുള്ള കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ ഈ ചിട്ടി അവതരിപ്പിക്കുന്നുണ്ട്.
ആദ്യ മാസത്തില്‍ 7,500 രൂപ മാസ അടവ് അടയ്ക്കം. രണ്ടാം മാസം മുതല്‍ 6,094 രൂപയാണ് അടയ്‌ക്കേണ്ട്ത്. 30 ശതമാനം ലേല കിഴിവില്‍ ചിട്ടി തുടരുന്ന മാസങ്ങളിലാണ് 6,094 രൂപ അടയ്ക്കാൻ സാധിക്കുക. ഇതുപ്രകാരം ദിവസ അടവ് 244 രൂപ മുതല്‍ 300 രൂപ വരെയാണ്. മാസത്തില്‍ 25 ദിവസമാണ് ദിവസപിരിവ് ഉണ്ടായിരിക്കുക. ഓണ്‍ലൈന്‍ പണമിടപാട് സൗകര്യവും ഡോര്‍ കളക്ഷന്‍ സൗകര്യവും കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കുന്നുണ്ട്.
ലേലവും നറുക്കും
നറുക്കും ലേലവും ഉള്‍പ്പെടുന്ന മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. 40 മാസവും 1 നറുക്കും 3 ലേലവും ചിട്ടിയില്‍ നടക്കും. മാസത്തില്‍ നറുക്ക് ലഭിക്കുന്ന ഭാഗ്യശാലിക്ക് 5 ശതമാനം കെഎസ്എഫ്ഇ കമ്മീഷന്‍ കിഴിച്ചുള്ള തുക ലഭിക്കും.
2.85 ലക്ഷമാണ് നറുക്ക് ലഭിച്ചവര്‍ക്ക് ലഭിക്കുന്ന ചിട്ടിപണം. ഇതില്‍ ചാര്‍ജുകള്‍ ഈടാക്കും. നറുക്കു ലഭിക്കാത്ത ചിറ്റാളന്മാര്‍ക്ക് മാസത്തില്‍ 3 ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. 30 ശതമാനം വരെ കിഴിവില്‍ ചിട്ടി വിളിച്ചെടുക്കാം. 2,10,000 രൂപ വരെ വിളിച്ചെടുക്കാം. ഇതില്‍ നിന്ന് കെഎസ്എഫ്ഇ കമ്മീഷന്‍ കിഴിച്ച് 1,95,000 രൂപയോളം ലഭിക്കും.
എങ്ങനെ ചിട്ടി ലേലത്തിൽ പിടിക്കാം
ചിട്ടി ചേർന്ന കെഎസ്എഫ്ഇ ശാഖയിൽ മാസത്തിൽ ചിട്ടിലേലം നടക്കും. ഇതിനോട് ഒന്നിച്ചാണ് നറുക്കെടുപ്പും നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ചിറ്റാളന് നേരിട്ട് ഹാജരാകാം. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ലേലം വിളിച്ചെടുക്കാൻ മറ്റൊരാളെ പ്രോക്സിയായി ഏർപ്പെടുത്താം. ഇതിനായി ശാഖാ മനേജർക്ക് കത്ത് നൽകണം. പ്രോക്സിയായി ശാഖാ മാനേജരെ തന്നെ ചിറ്റാളന് ചുമതലപ്പെടുത്താം.
ചിട്ടി നറുക്ക്/ ലേലത്തിൽ കിട്ടിയാൽ
ചിട്ടി നറുക്ക് ലഭിച്ചാലോ ലേലത്തിൽ കിട്ടിയാലോ ചിറ്റാളന് ജാമ്യ വ്യവസ്ഥകൾ ഹാജരാക്കി പണം പിൻവലിക്കാവുന്നതാണ്. ഭാവിയിൽ അടയ്ക്കാനുള്ള തുകയ്ക്കാണ് ചിറ്റാളൻ ജാമ്യം നൽകേണ്ടത്. ചിട്ടിത്തുക സ്വീകരിക്കുമ്പോൾ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ അതാണ് ഭാവി ബാധ്യതയായി കണക്കാക്കുന്നത്. മാസ തവണയെ ചിട്ടിയിൽ ബാക്കിയുള്ള മാസം കൊണ്ട് ഗുണിച്ചാൽ ഭാവി ബാധ്യത ലഭിക്കും.
ഭാവി ബാധ്യതയ്ക്കായി സ്വീകരിക്കുന്ന ജാമ്യങ്ങൾ കെഎസ്എഫ്ഇ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപ രസീതുകൾ, വിളിക്കാത്ത ചിട്ടി പാസ്ബുക്കുകൾ, എൽഐസി പോളിസി, സ്വർണം, ഭൂസ്വത്ത് എന്നിവ കെഎസ്എഫ്ഇ സ്വീകരിക്കും. ഈ ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചിട്ടിത്തുക സ്ഥിര നിക്ഷേപമാക്കി മാറ്റാനും കെഎസ്എഫ്ഇ സൗകര്യം ചെയ്യുന്നുണ്ട്. ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപമായി കെഎസ്എഫ്ഇയിൽ സ്വീകരിക്കുമ്പോൾ 6.50 ശതമാനം കെഎസ്എഫ്ഇ പലിശ നൽകും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications