നിക്ഷേപം ജീവിതകാലം വരെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇതിനാല്‍ അധ്വാനിച്ചുണ്ടാക്കിയ പണം മികച്ച പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. മികച്ച വരുമാനം നല്കുന്ന ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റണം. ഇതിന് സാധിക്കുന്നൊരു പദ്ധതി ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് അവതരിപ്പിച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ചേര്‍ന്ന പോളിസി ജീവിത കാലം മുഴുവന്‍ വരുമാനം നല്‍കും.
ജീവന് ഉമാംഗ് പോളിസി
എല്‍ഐസി അവതരിപ്പിക്കുന്ന ജീവന് ഉമാംഗ് പോളിസി ഒരു നോണ്‍-ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, ഹോൾ ലൈഫ് അഷ്വറന്‍സ് പ്ലാനാണ്. പോളിസി ഉടമയുടെ ആകസ്മിക മരണത്തിൽ കുടുംബത്തെ സംരക്ഷിക്കുകയും സാമ്പത്തിക സഹായവും നൽകുന്ന പ്ലാനാണിത്.
പോളിസി കാലയളവ് പൂർത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റായും ഒരു തുക ലഭിക്കും. പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിക്കുമ്പോൾ വർഷത്തിൽ സർവൈവൽ ബെനഫിറ്റായും നിശ്ചിത തുക ലഭിക്കും. വായ്പാ സൗകര്യത്തിലൂടെ ലിക്വിഡിറ്റി സൗകര്യവും പോളിസി ഉറപ്പാക്കുന്നു.

പോളിസി അടിസ്ഥാന കാര്യങ്ങൾ
എല്‍ഐസി ജീവന് ഉമാംഗ് പോളിസിയില്‍ ചേരാനുള്ള പ്രായ പരിധി നോക്കാം. 90 ദിവസം പ്രായമായ കുട്ടി മുതല്‍ 55 വയസ് പ്രായമുള്ളവര്‍ക്ക് വരെ പോളിസിയില്‍ ചേരാം. പോളിസി പ്രീമിയം കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കുറഞ്ഞത് 30 വയസും പരമാവധി 70 വയസും പൂര്‍ത്തിയാകണം. പോളിസി പ്രീമിയം കാലയളവ് 15 വര്‍ഷം, 20 വര്‍ഷം,25 വര്‍ഷം എന്നിങ്ങനെയാണ്.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം. 100 വയസ് വരെ പോളിസി ആനുകൂല്യം ലഭിക്കും. 26-ാം വയസിൽ പോളിസി ചേർന്നൊരാൾക്ക് 73 വർഷം പോളിസി ആനുകൂല്യം ലഭിക്കും. 2 ലക്ഷം രൂപയാണ് പോളിസിയുടെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ്. പരിധിയില്ലാതെ 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയര്‍ത്താം.
ആനുകൂല്യങ്ങൾ
പ്രീമിയം അടവ് കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ലഭിക്കുന്ന തുക വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയായിരിക്കും. പോളിസി ഉടമ പ്രീമിയം കാലയളവിൽ എല്ലാ മാസ തവണകളും അടച്ച് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡ് തുകയുടെ 8 ശതമാനം സര്‍വൈവല്‍ ബെനഫിറ്റായി എല്ലാ വര്‍ഷവും പോളിസി ഉടമയ്ക്ക് ലഭിക്കും. പോളിസി പ്രീമിയം കാലായളവ് കഴിഞ്ഞാലുടന്‍ ഈ തുക ലഭിക്കാന്‍ തുടങ്ങും. പോളിസി ഉടമ 100 വയസിനിടെ മരണപ്പെട്ടാല്‍ നോമിനിക്ക് തുക ലഭിക്കും.
പോളിസി കാല്‍ക്കുലേറ്റര്‍
പദ്ധതിയില്‍ ചേരുന്നൊരാള്‍ക്ക് 100 വയസുവരെ ആനുകൂല്യം ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പോളിസി കാലയളവ് പൂർത്തിയാക്കുമ്പോൾ ഈ തുക ലഭിക്കുന്നു. 26-ാം വയസിൽ 4.50 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 30 വർഷ പോളിസി പ്രീമിയം കാലയളവിൽ തിരഞ്ഞെടുത്താൽ എത്ര രൂപ പ്രീമിയം വരുമെന്ന് നോക്കാം. 14,856 രൂപയാണ് വാർഷിക പ്രീമിയമായി വരുന്നത്. മാസത്തിൽ പ്രീമിയം അടയ്ക്കുന്നവർക്ക് 1,240 രൂപയാണ് പ്രീമിയം വരുന്നത്.
30 വർഷത്തേക്കുള്ള പോളിസി കാലയളവിൽ പൂർണമായും പ്രീമയം അടച്ചാൽ 4.45 ലക്ഷം രൂപ പോളിസിയിലേക്ക് അടയ്ക്കേണ്ടതായി വരും. 30 വര്‍ഷ പോളിസി പ്രീമിയം അടവ് പൂർത്തിയാക്കിയാൽ 31-ാം വർഷം മുതൽ വാർഷിക സർവൈവൽ ബെനഫിറ്റ് ലഭിക്കും. പോളിസിയുടെ ചട്ടം പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം ആണ് വാർഷിക സർവൈവൽ ബെനഫിറ്റ്. ഇവിടെ 4.5 ലക്ഷത്തിന്റെ പോളിസിയിൽ 8 ശതമാനമായ 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications