കേരളത്തിലെ ലോട്ടറി കടകളിൽ ചെന്നാൽ ലോട്ടറി തിരഞ്ഞെടുക്കുന്നവരെ കാണാം. മറ്റു ചിലരാവട്ടെ ലോട്ടറി ഏജന്റുമാർ എടുത്തു നൽകുന്ന ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കും. ലോട്ടറി എന്നത് നമ്പറുകൾ കൊണ്ടുള്ള കളിയായതിനാൽ ഭാഗ്യ നമ്പറുകൾ തേടി ലോട്ടറിയെടുക്കുന്നവരാകും കൂടുതലും. അവസാന അക്കങ്ങൾ ഒരേ നമ്പർ വരുന്ന ലോട്ടറിയെടുക്കുന്നവരും ധാരളമുണ്ട്. ചെറിയ സമ്മാനമാണെങ്കിലും ഒന്നിലധികം ടിക്കറ്റെടുത്താൽ നല്ല തുക സമ്മാനം നേടാനുള്ള വഴി ഈ രീതിയിലുണ്ട്.
ഒരേ നമ്പറിൽ ലോട്ടറിയെടുത്ത വ്യക്തിക്ക് വർഷത്തിൽ തുടർച്ചയായി മൂന്ന് തവണയാണ് ലോട്ടറിയടിച്ചത്. അമേരിക്കയിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറാണ് ഒരേ നമ്പറുകൾ ഉപയോഗിച്ച് ഒരു വർഷത്തിൽ മൂന്ന് തവണ ലോട്ടറി സമ്മാനം നേടിയെടുത്തത്. സമ്മാനത്തുകയും ആ ഭാഗ്യ നമ്പറും ഇതാണ്.
ഭാഗ്യവാൻ ഇതാണ്
അമേരിക്കയിൽ നിന്നുള്ള ഈ ഭാഗ്യശാലി പേര് വെളിപ്പെടുത്തിയിട്ടില്ലാ എന്നതാണ് ശ്രദ്ധേയം. 52 കാരനായി ഈ ഭാഗ്യാന്വേഷിക്ക് ഏപ്രിൽ 13 നാണ് അദ്ദേഹത്തിന് മൂന്നാമത്തെ ലോട്ടറിയടിക്കുന്നത്. 50,000 ഡോളറായിരുന്നു സമ്മാനത്തുക.

11 മാസത്തിനുള്ളിലാണ് ഇദ്ദേഹത്തിന് മൂന്നാം തവണയാണ് ലോട്ടറിയടിക്കുന്നതെന്നാണ് മേരിലാൻഡ് ലോട്ടറിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. 11 മാസത്തിനുള്ളിൽ മൂന്ന് സമ്മാനങ്ങൾ നേടിയ വ്യക്തിയെ 'ജീവിക്കുന്ന ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ' എന്നാണ് വാർത്താക്കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.
ഭാഗ്യ നമ്പർ ഇതാണ്
തന്റെ മൂന്നാമത്തെ വിജയത്തിന് മുമ്പ്, 2022 മെയ് മാസത്തിലാണ് ഭാഗ്യ നമ്പർ ഉപയോഗിച്ചുള്ള ആദ്യ വിജയം. ഈ മാസത്തിൽ രണ്ട് വ്യത്യസ്ത ലോട്ടറികളിലായി 50,000 ഡോളറിന്റെ സമ്മാനങ്ങൾ അദ്ദേഹം നേടി. മൂന്ന് ലോട്ടറികളിലും 48548 നമ്പറിലുള്ളവയാണെന്നതാണ് ഏറ്റവും വലിയ കൗതുകം.
ഭാര്യയുടെ ബുദ്ധി
2022 മേയിൽ ആദ്യ സമ്മാനം അടിച്ച ശേഷമാണ് ഈ നമ്പറിനോടുള്ള താൽപര്യം കൂടിയതെന്ന് വിജയി മേരിലാൻഡ് ലോട്ടറിയോട് പറഞ്ഞു. "വീണ്ടും ഭാഗ്യ നമ്പർ തുണച്ചതോടെ ഭാര്യയാണ് ഇതേ നമ്പറിൽ ഇനിയും ഭാഗ്യം പരീക്ഷിക്കാമെന്ന് പറഞ്ഞത്. 2 ശ്രമങ്ങളും വിജയിച്ചു. ഇനിയും ഇതേ നമ്പർ ഉപയോഗിച്ച് ലോട്ടറിയെടുക്കുന്നത് തുടരും" വിജയി പത്രക്കുറിപ്പിൽ പറഞ്ഞു.
കേരള ലോട്ടറി
വ്യത്യസ്ത സീരിസുകളിലായി 6 അക്ക നമ്പറാണ് കേരള ലോട്ടറിക്കുള്ളത്. WN മുതല്‍ WZ വരെ 13 സീരിസുകളിലായാണ് വിന്‍വിന്‍ ഭാഗ്യകുറി പുറത്തിറങ്ങുന്നത്. AN മുതല്‍ AZവരെയാണ് അക്ഷയ ഭാഗ്യകുറിയുടെ സീരിസുകള്‍.
40 രൂപയും 50 രൂപയുമാണ് കേരള ഭാഗ്യകുറിയുടെ പ്രതിവാര ലോട്ടറി ടിക്കറ്റുകൾക്ക് വില വരുന്നത്. ബംബറുകൾക്ക് സമ്മാനതുകയ്ക്ക് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. നിലവിൽ വില്പന നടക്കുന്ന വിഷു ബംബറിന് 12 കോടി രൂപയാണ് സമ്മാനം. 300 രൂപ ടിക്കറ്റ് വില. നറുക്കെടുപ്പ് മേയ് 24 നാണ്.
തിങ്കളാഴ്ച 75 ലക്ഷം ഒന്നാം സമ്മാനമുള്ള വിന്‍വിന്‍ ലോട്ടറിയാണ് നറുക്കെടുപ്പ്. ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിക്കും 75 ലക്ഷമാണ് സമ്മാനത്തുക. ബുധനാഴ്ചത്തെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് 80 ലക്ഷം രൂപയും വെള്ളിയാഴ്ചയിലെ നിര്‍മല്‍ ലോട്ടറി 70 ലക്ഷം രൂപയും സമ്മാനം നല്‍കും.
ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ സമ്മാന തുക 80 ലക്ഷമാണ്. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിക്കാണ് പ്രതിവാര ലോട്ടറികളിലെ ഏറ്റവും വലിയ സമ്മാനമായ 1 കോടി ലഭിക്കുന്നത്. 1 കോടി ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിക്ക് 50 രൂപയാണ് ടിക്കറ്റ് വില. മറ്റു ലോട്ടറികൾക്ക് 40 രൂപയാണ് വില.


Click it and Unblock the Notifications