ചിട്ടിയിൽ ചേരാൻ ആഗ്രഹമുണ്ട്. എന്നാൽ മാസത്തിലെ അടവാണ് പലരും പ്രശ്നമായി കാണുന്നത്. ചിട്ടി ആരംഭിക്കുന്ന മാസത്തിൽ അടയക്കുന്ന തുകയിൽ ദീർഘനാൾ ഇളവ് ലഭിക്കുമെന്നതാണ് ചിട്ടിയുടെ ഗുണം. അതിനാൽ ചെലവൊന്ന് ചുരുക്കിയാൽ തുക ലഭിക്കും. ഇതിനൊന്നും സാധിക്കാത്തവർക്ക് അനുയോജ്യമായ മാർഗമാണ് നിത്യ പിരിവുള്ള ചിട്ടികൾ.
ദിവസവും ഒരു തുക അടച്ച് ചേരാവുന്ന സൗകര്യം പല കെഎസ്എഫ്ഇ ശാഖകളിലുമുണ്ട്. ഇത്തരത്തിൽ ചെറിയ തുകയായ 200 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ നേടാവുന്ന ചിട്ടിയെ പറ്റിയാണ് ചുവടെ വിശദീകരിക്കുന്നത്.
ചിട്ടി വിശദാംശം
കെഎസ്എഫ്ഇയുടെ 100 മാസ കാലയളവുള്ള 5 ലക്ഷം രൂപയുടെ ചിട്ടിയിൽ മാസത്തിൽ 5,000 രൂപയാണ് അടയ്‌ക്കേണ്ടത്. ചിട്ടി 35 ശതമാനം കിഴിവിൽ പോകുമ്പോൾ തൊട്ടടുത്ത മാസം മുതൽ അടവു സംഖ്യ 3,875 രൂപയാകും. നിത്യപിരിവ് നൽകുന്നവർ ലേല കിഴിവിന് അനുസരിച്ച് ദിവസത്തിൽ 150-200 രൂപ വരെ നൽകണം.
മാസത്തിൽ 25 ദിവസമാണ് പിരിവുണ്ടാവുക. സ്മാർട്ട് ഭദ്രത ചിട്ടി പ്രകാരം മൊത്ത ചിട്ടിതുകയുടെ 50 ശതമാനം വരെ വായ്പയെടുക്കാനും സാധിക്കും. ഏത് ശാഖയിലെ ചിട്ടിയിലും ചേരാനുള്ള സൗകര്യമുണ്ട്. പണമടയ്ക്കാൻ ഓൺലൈൻ സൗകര്യവും കെഎസ്എഫ്ഇയിലുണ്ട്.
നറുക്കും ലേലവും
നറുക്കും ലേലവും ഉൾപ്പെടുന്ന മൾട്ടിഡിവിഷൻ ചിട്ടിയാണിത്. 100 മാസം ലേലവും നറുക്കും നടക്കും. ചിട്ടിയിൽ ചേരുന്നൊരാൾക്ക് മാസത്തിൽ ചിട്ടി ലഭിക്കാൻ 4 അവസരങ്ങളുണ്ട്. നറുക്ക് ലഭിക്കുന്നയാൾക്ക് ഫോർമാൻസ് കമ്മീഷനായി തുക കിഴിച്ച് 4,75,000 രൂപ ലഭിക്കും. നറുക്കിൽ ചിട്ടി ലഭിക്കാത്തവർക്ക് 3 അവസരങ്ങളുണ്ട്. മാസത്തിൽ 3 പേർക്ക് ലേലത്തിലൂടെ പണം ലഭിക്കും.
3.25 ലക്ഷം രൂപയാണ് പരമാവധി ലേലത്തിലൂടെ ലഭിക്കുക. ലേലം ആരംഭിച്ചു കഴിഞ്ഞാൽ 35 ശതമാനം വരെ കിഴിവിൽ വിളിക്കാം. ചരക്കു സേവന നികുതി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ ഉൾപ്പെടുത്താതെയുള്ള തുകയാണിത്.
ലേലം എങ്ങനെ
ലേലത്തിന് ചിട്ടിയുള്ള ശാഖയിൽ നേരിട്ടെത്തണം. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് പ്രോക്‌സിയെ ചുമതലപ്പെടുത്താം. ശാഖാ മാനേജരെ തന്നെ പ്രോക്‌സിയായി ചുതലപ്പെടുത്താനുള്ള സൗകര്യമുണ്ട്. ചിട്ടി ലഭിച്ചാൽ ഫോർമാൻസ് കമ്മീഷൻ(മൊത്ത ചിട്ടി തുകയുടെ 5 ശതമാനം, 5 ലക്ഷം രൂപയുടെ ചിട്ടിയിൽ 25,000 രൂപ), ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടി, ഡോക്യുമേന്റേഷൻ ചാർജ് എന്നിവ നൽകണം. ചിട്ടി ലഭിച്ചൊരാൾ ജാമ്യങ്ങൾ ഹാജരാക്കിയാൽ മാത്രമെ ചിട്ടി പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
എന്തിനാണ് ജാമ്യം
ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് മുകളിലാണ് ജാമ്യം നൽകേണ്ടത്. അതായത്, ചിട്ടി വിളിച്ചെടുക്കുന്ന മാസത്തിന് ശേഷം എത്ര തുക ചിട്ടിയിൽ അടയ്ക്കാനുണ്ടോ, ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. സർക്കാർ ജീവനക്കാരന്റെ സാലറി സർട്ടിഫിക്കറ്റ്, ഭൂമിയുടെ രേഖകൾ, സ്വർണം, എൽഐസി പോളിസി, ബാങ്ക് സ്ഥിര നിക്ഷേപം, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത ചിട്ടി പാസ്ബുക്ക് തുടങ്ങിയ ജാമ്യമായി അംഗീകരിക്കും.
ഒന്നോ ഒന്നിലധികമോ ജാമ്യങ്ങളും നൽകാം. കൃത്യമായ രേഖകൾ നൽകിയാൽ മാസത്തിനുള്ളിൽ പണം അക്കൗണ്ടിലെത്തും. ചിട്ടി കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപമിടാനും സാധിക്കും.
മറ്റ് ആനുകൂല്യങ്ങൾ
കെഎസ്എഫ്ഇയുടെ ലാഭത്തിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് തിരികെ നൽകുന്ന സ്മാർട്ട് ഭദ്രതാ ചിട്ടികൾ നടക്കുന്ന കാലമാണ്. ഈ സമയത്ത് ചിട്ടിയിൽ ചേർന്നാൽ ബംബർ സമ്മാനമായി 1 കോടി രൂപ വിലയുള്ള ഫ്‌ളാറ്റോ തുകയോ സമ്മാനമായി ലഭിക്കും.
മേഖലാ സമ്മാനമായി 70 പേർക്ക് 12.50 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് കാറുകളും 100 പേർക്ക് 75,000 രൂപ വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും ലഭിക്കും. പണം വേണ്ടവർക്ക് പണവും ലഭിക്കും. 2022 ജൂലായ് 23 മുതൽ 2023 ജനുവരി 31 വരെ സ്മാർട്ട് ഭദ്രതാ ചിട്ടിയുടെ കാലാവധി.
എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ കോഴിക്കോട് മെഡിക്കൽ കോളേജ് ശാഖയിൽ ഈ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ടെന്നാണ് വിവരം. ഏതൊക്കെ ശാഖകളിൽ ഏതൊക്കെ ചിട്ടികൾ ആരംഭിക്കുന്നുണ്ടെന്ന് ഓൺലൈനായി അറിയാനുള്ള സൗകര്യം കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടി വിവരങ്ങൾ അറിയാൻ സാധിക്കുക. New Chits എന്ന സെക്ഷനിലാണ് വിവരങ്ങൾ ലഭിക്കുക. ഇതേ വെബ്സൈറ്റ് വഴിയാണ് പണമടയ്ക്കാനും സാധിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
