മാസത്തിൽ ചെറിയ തുക മിച്ചം പിടിക്കുന്നവർക്കും സ്വപ്നങ്ങൾ കാണാൻ സാധിക്കേണ്ടതുണ്ട്. ലക്ഷങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാസ വരുമാനക്കാർക്കുള്ള മികച്ചൊരു വഴിയാണ് ചുവടെ വിശദമാക്കുന്നത്. മാസത്തിൽ ചെലവുകളിൽ നിന്ന് അല്പാൽപം മിച്ചം പിടിച്ചാൽ 6,000 രൂപയോളം മാസത്തിൽ സ്വരൂപിക്കാൻ സാധിക്കുമെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ സാധിക്കും. ഇതിന് ഒരു കെഎസ്എഫ്ഇ ചിട്ടി ചേർന്നാൽ മതിയാകും.
ചിട്ടി വിശദാംശം
6,000 രൂപയ്ക്കും 4,425 രൂപയ്ക്കും അടയിൽ മാസ അടവുള്ള മൾട്ടി ഡിവിഷ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 120 മാസ കാലാവധിയുമുള്ള ചിട്ടിയുടെ സല വരുന്നത് 7.20 ലക്ഷം രൂപയാണ്. 120 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ പരമാവധി 40 ശതമാനം ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക.
പരമാവധി ലേല കിഴവിൽ ചിട്ടി പോകുന്ന മാസങ്ങളിലാണ് 4,425 രൂപയാണ് അടയ്ക്കേണ്ടത്. മറ്റു മാസങ്ങളിൽ 6,000 രൂപയ്ക്കും 4,425 രൂപയ്ക്കും ഇടയിലുള്ള തുക അടവ് വരും.
ലേലവും നറുക്കും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും മൂന്ന് ലേലവും ചിട്ടിയിൽ ഒരു മാസത്തിൽ ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മൂന്ന് ലേലവും ഒരു നറുക്കും മാസത്തിൽ നടക്കും. മാസത്തിൽ നറുക്ക് ലഭിക്കുന്ന ചിട്ടി വരിക്കാരന് 6.84 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 40 ശതമാനം വരെ മൂന്ന് ലേലങ്ങളിലും ലേല കിഴിവ് വരാം.
4.32 ലക്ഷം രൂപ വരെ പരമാവധി ലേല കിഴിവിൽ വിളിക്കാൻ സാധിക്കും. ഇതിനൊപ്പം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും. അത്യാവശ്യക്കാർ മാത്രമെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കേണ്ടതുള്ളൂ.
ചിട്ടി ലേലം വിളി ആരംഭിച്ചാൽ കുറഞ്ഞ ലേല കിഴിവിൽ ചിട്ടി വിളിക്കാൻ സാധിക്കും. ഇതോടൊപ്പം നറുക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 7.20 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആകെ ലേല കിഴിവ് 90,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ ആയിരിക്കാം.
ഇത് ചിട്ടിയിൽ ചേരുന്നവരെ ആശ്രയിച്ചിരിക്കും. മാസത്തിൽ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1575 രൂപയാണ്. ഈ തുക കിഴിച്ചാണ് 40-45 മാസം വരെ മാസ തവണ അടയ്ക്കേണ്ടത്.
സ്ഥിര നിക്ഷേപമിടാം
ലാഭകരമായ കിഴിവിൽ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാലും ലാഭമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചിട്ടി മേൽ ബാധ്യതയ്ക്ക് 8 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. ദീർഘകാല ചിട്ടിയായതിനാൽ ദീർഘനാൾ ചിട്ടി സ്ഥിര നിക്ഷേപമിടുന്നത് വഴി 7.20 ലക്ഷത്തേക്കാൾ ആദായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ആദ്യ മാസം ചിട്ടി നറുക്ക് ലഭിച്ച വ്യക്തി സ്ഥിര നിക്ഷേപമിട്ടാൽ ലഭിക്കുന്ന ആദായം പരിശോധിക്കാം. ചിട്ടിതുകയായ 6.80 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 4533 രൂപ മാസത്തിൽ പലിശയായി ലഭിക്കും. ചിട്ടി കാലാവധിയോളം നിക്ഷേപം തുടർന്നാൽ 5,39,466 രൂപ പലിശയായി ലഭിക്കും. രണ്ടും ചേർത്ത് കാലാവധിയിൽ 12.19 ലക്ഷം രൂപ നേടാം.
മേൽ ബാധ്യതയ്ക്ക് ജാമ്യം കരുതാം
ഏത് തരം ചിട്ടിയാണെങ്കിലും കാലാവധിക്ക് മുന്‍പ് വിളിച്ചെടുക്കുമ്പോള്‍ ബാധ്യത വരുന്നുണ്ട്. ഈ മേൽബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. പലതരം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും.
സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications