മൂന്ന് വര്‍ഷത്തിന് ശേഷം ആരംഭിക്കുന്ന വീട് പണിക്കായി പണം കണ്ടെത്താനായാണ് രമേശന് ചിട്ടി ചേരാന്‍ തീരുമാനിച്ചത്. വായ്പ എടുത്താല്‍ മാസത്തില്‍ 25,000 രൂപയ്ക്ക് മുകളില്‍ ഇഎംഐ വരുമെന്ന ഏകദേശ കണക്കു കൂട്ടലിലാണ് 20,000 രൂപ അടയ്ക്കാന്‍ സാധിക്കുന്നൊരു ചിട്ടി ചേരാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം ആരംഭിക്കുന്ന വീട് പണിക്ക് പിന്‍വലിക്കാനായി അഞ്ച് വര്‍ഷം കാലാവധിയുള്ള ചിട്ടിയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്.
അങ്ങനെയാണ് 20,000 രൂപ മാസ അടവും 60 മാസ കാലാവധിയുമുള്ള 12 ലക്ഷത്തിന്റെ ചിട്ടി രമേശന് തിരഞ്ഞെടുക്കുന്നത്. മള്‍ട്ടി ഡിവിഷന് ചിട്ടിയായതിനാല്‍ മാസത്തില്‍ ഒരാള്‍ക്ക് മുഴുവന്‍ തുകയും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നാം മാസത്തില്‍ നറുക്കെടുപ്പിലൂടെ ഫോര്മാന് കമ്മീഷന് കഴിച്ചുള്ള 11.40 ലക്ഷം രമേശന് ലഭിച്ചു. ആ സമയത്ത് ആവശ്യമില്ലാത്തതിനാല്‍ തുക അദ്ദേഹം കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിട്ടു. ഈ ചിട്ടിയുടെ വിശദാംശങ്ങളും സ്ഥിര നിക്ഷേപമിട്ടാല്‍ ലഭിക്കുന്ന ആദായവുമാണ് ചുവടെ വിശദമാക്കുന്നത്.
ചിട്ടി വിശദാംശം
20,000 രൂപ മാസ അടവുള്ള 60 മാസം കാലാവധിയുമുള്ള 12 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണിത്. പരമാവധി 35 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിക്കാം. പരമാവധി ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 15,500 രൂപയാണ് മാസ അടവ് വരുന്നത്.
15,500 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ മാസ തവണ അടയ്ക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ ചിട്ടി തിരഞ്ഞെടുക്കാം. 60 മാസ ചിട്ടിയായതിനാല്‍ അധികം പേര് പരമാവധിയില്‍ വിളിച്ചെടുക്കാന്‍ ഉണ്ടാകില്ല. ഇതിനാല്‍ 8-12 മാസത്തിനുള്ളില്‍ ലേലം തുടങ്ങാന്‍ സാധ്യതയുണ്ട്.
ആവശ്യക്കാര്‍ പരമാവധി ലേല കിഴിവില്‍ ചിട്ടി വിളിക്കാം. 4.20 ലക്ഷം രൂപ വരെ കുറച്ച് ചിട്ടി വിളിക്കാന്‍ സാധിക്കും. മാസത്തില്‍ 4 പേര്‍ക്കാണ് ചിട്ടി വിളിക്കാന്‍ അവസരം. ഒരാള്‍ക്ക് ലക്കി ഡ്രോ വഴി ഫോര്‍മാന്‍സ് കമ്മീഷന് കിഴിച്ചുള്ള തുകയും 3 പേര്‍ക്ക് 4.20 ലക്ഷം രൂപ വരെ ലേല കിഴിവിലും ചിട്ടി വിളിച്ചെടുക്കാം.
ചിട്ടി പണം അത്യാവശ്യമില്ലാത്തവര്‍ പകുതി മാസത്തോളം കാത്തിരിക്കുന്നത് നല്ല ലാഭത്തില്‍ ചിട്ടി ലഭിക്കാന്‍ സഹായകമാകും. 20 മാസത്തിന് ശേഷം 9 ലക്ഷം - 9.50 ലക്ഷം രൂപയ്ക്ക് ചിട്ടി വിളിക്കാന്‍ സാധിക്കും.
സ്ഥിര നിക്ഷേപമിട്ടാന്
ചിട്ടി നറുക്കിലൂടെ ലഭിക്കുന്നയാള്‍ക്ക് മാസത്തില്‍ 11.40 ലക്ഷം രൂപയാണ് ലഭിക്കുക. ഇതില്‍ നിന്ന് ഫോര്മാന് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയായും 200 രൂപ ഡോക്യുമെന്റേഷന് ചാര്‍ജും ഈടാക്കും. 10,800 രൂപ ജിഎസ്ടിയും 200 രൂപ ഡോക്യുമെന്റേഷന് ചാര്‍ജും കുറച്ചാല്‍ ഏകദേശം 11.29 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കും.
ഏഴ് ശതമാനം പലിശ നിരക്കില്‍ കെഎസ്എഫ്ഇയില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ വര്‍ഷത്തില്‍ 79,030 രൂപ പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് 2.17 ലക്ഷം രൂപയോളം പലിശ ലഭിക്കും. മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യം നല്കി പിന്‍വലിക്കുമ്പോള്‍ 13.46 ലക്ഷത്തോളം രൂപ ലഭിക്കും. കാലാവധിയോളം സ്ഥിര നിക്ഷേപം തുടര്‍ന്നാല്‍ ഏകദേശം 15.07 ലക്ഷം അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാം.
ജാമ്യം നേരത്തെ മനസിലാക്കാം
ഇവിടെ രമേശന് വസ്തുവാണ് കെഎസ്എഫ്ഇയില്‍ ജാമ്യമായി നല്‍കിയത്. ചിട്ടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കെഎസ്എഫ്ഇ ശാഖ മാനേജരെ കണ്ട് ജാമ്യത്തിന്റെ സാധുത മനസിലാക്കിയിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.
വലിയ തുക മേല്‍ ബാധ്യത വരുന്ന ചിട്ടികളില്‍ വസ്തു ജാമ്യം, സാലറി സര്‍ട്ടിഫിക്കറ്റ് എന്നി ജാമ്യങ്ങള് ആവശ്യമായി വരാറുണ്ട്. ഇതോടൊപ്പം സ്വര്‍ണം, ഇന്‍ഷൂറന്‍സ് പോളിസി സറണ്ടര്‍ വാല്യു, നിക്ഷേപ രസീതുകള്‍ എന്നിവ ജാമ്യമായി സ്വീകരിക്കും.
എവിടെ ലഭിക്കും
20,000 രൂപ മാസ അടവുള്ള 60 മാസം കാലാവധിയുമുള്ള 12 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന് ചിട്ടി ആലപ്പുഴ ജില്ലയിലെ കാമ്പിശ്ശേരിയിലെ കെഎസ്എഫ്ഇ ശാഖയില്‍ ആരംഭിക്കുന്നുണ്ട്. കെഎസ്എഫഇയുടെ പുതിയ ചിട്ടികള്‍ സംബന്ധിച്ച വിവരങ്ങളറിയാന്‍ ksfeonline.com സന്ദര്‍ശിച്ച് new chits എന്ന സെക്ഷനില്‍ ജില്ലയും ശാഖയും തിരഞ്ഞെടുത്താല്‍ മതി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications