പത്ത് രൂപ നോട്ട് കൊടുത്താൽ 30,000 രൂപ കൂടെ പോരും; ഈ പത്ത് രൂപ കയ്യിലുണ്ടോയെന്ന് നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണിയെടുക്കാതെ പണമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് ഇത്രയും നാളായി നമ്മൾ കേട്ടത്. നിങ്ങളുടെ ഹോബി തന്നെ നിങ്ങള്‍ക്ക് പണം തന്നാലോ. പഴയകാല കറന്‍സികളും നാണയങ്ങളും ശേഖരിക്കുക എന്നത് പലരുടെയും രീതിയാണ്. വിദേശ നാണയങ്ങളടക്കം പല തരം നാണയങ്ങള്‍ ഇത്തരത്തില്‍ പലരുടെയും ശേഖരത്തിലുണ്ടാകും. എന്നാല്‍ നമ്മുടെ രാജ്യത്തെ പത്ത് രൂപ നോട്ട് പലരും ശേഖരിച്ചു വെച്ചിട്ടുണ്ടാകില്ല. സ്ഥിരമായി കയ്യില്‍ കിട്ടുന്ന നോട്ടിന് എന്താണിത്ര പ്രത്യേകത എന്നു കരുതി പലരും കാര്യമാക്കിയിട്ടില്ല. എന്നാൽ പത്ത് രൂപ നോട്ടിന് 30,000 രൂപ തരാമെന്ന് പറഞ്ഞാല്‍ അതിനൊരു പ്രത്യേകത കാണില്ലേ. കാലത്തെ അടയാളപ്പെടുത്തുക കൂടിയാണ് പഴയ കാലത്തെ കറൻസികളും നോട്ടുകളും. ഇതിനാൽ അവയുടെ വില നമ്മൾ കരുതുന്നതിലും അപ്പുറമാണ്. പഴയ കാലത്തെ കറൻസികൾക്ക് ഇന്ന് വലിയ ഡിമാന്റാണ് വിപണിയിൽ. ഇത് എന്താണ് എന്ന് പരിശോധിക്കാം.

പത്ത് രൂപയ്ക്ക് 30,000 വില വരുന്നതെങ്ങനെ

പത്ത് രൂപയ്ക്ക് 30,000 വില വരുന്നതെങ്ങനെ

കാലങ്ങള്‍ കഴിയുമ്പോൾ വസ്തുക്കൾ പുരാവസ്തുക്കളുടെ ​ഗണത്തിലേക്ക് മാറും, ഇതിന് വിപണിയിൽ ആവശ്യക്കാരുണ്ട്. പത്ത് രൂപയ്ക്ക് മൂല്യം 30,000 രൂപയാകണമെങ്കിൽ അതിന് ചില പ്രത്യേകതകൾ ആവശ്യമായിട്ടുണ്ട്. ഇത് എന്താണെന്ന് നോക്കാം. പത്ത് രൂപ നോട്ടിന്റെ ഒരു വശത്ത് അശോക സ്തംഭം പ്രിന്റ് ചെയ്തിട്ടുണ്ടാകണം. ഇത്തരത്തിലുള്ള നോട്ടാണ് 30,000 രൂപ കിട്ടാൻ യോ​ഗ്യൻ. കറൻസിയുടെ മറ്റൊരു വശത്ത് ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടായിരിക്കണം. 1943 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ചിറക്കിവയാണ് ഈ കറൻസിയിൽ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സി.ഡി. ദേശ്മുഖിന്റെ ഒപ്പും ആവശ്യമാണ്. കറൻസിക്ക് മുകളിൽ ഇംഗ്ലീഷിൽ പത്ത് രൂപ എന്നും ആലേഖനം ചെയ്തിട്ടുണ്ടാകണം. ഇത്തരം സവിശേഷതകളുണ്ടെങ്കിലാണ് നോട്ടിന് 30,000 രൂപ ലഭിക്കുക.

Also Read: 2 രൂപ ചെലവിൽ 5 ലക്ഷം നേടാം; ഈ നാണയം കയ്യിലുള്ളവർ 'ഭാഗ്യവാന്മാർ'Also Read: 2 രൂപ ചെലവിൽ 5 ലക്ഷം നേടാം; ഈ നാണയം കയ്യിലുള്ളവർ 'ഭാഗ്യവാന്മാർ'

രണ്ടു രൂപ നാണയം

ഇതുപോലെ ദേശീയ പതാക ആലേഖനം ചെയ്ത 1994 ലെ രണ്ടു രൂപ നാണയം കയ്യിലുണ്ടെങ്കിലും നേട്ടമുണ്ട്. അഞ്ച് ലക്ഷം വരെയാണ് ഈ നാണയങ്ങൾക്ക് വില കണക്കായിട്ടുള്ളത്. വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാഞ്ജിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷംരൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപയ്ക്ക് കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റിൽ വിൽക്കാം. മുന്‍ പ്രിന്‍സിപ്പിൾ സെക്രട്ടറി ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പ് രേഖപ്പെടുത്തിയ ഒരു രൂു നോട്ടുകള്‍ക്കാണ് ഈ വില ലഭിക്കുക. ഇത്തരം നാണയങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ കൂടുതൽ.

Also Read: മാസം നല്ലൊരു തുക കയ്യിലെത്തും; മ്യൂച്വൽ ഫണ്ടിന്റെ ഈ രീതികൾ അറിഞ്ഞിരിക്കൂAlso Read: മാസം നല്ലൊരു തുക കയ്യിലെത്തും; മ്യൂച്വൽ ഫണ്ടിന്റെ ഈ രീതികൾ അറിഞ്ഞിരിക്കൂ

എങ്ങനെ വില്ക്കാം

എങ്ങനെ വില്ക്കാം

ഇത്തരം പ്രത്യേകതയുള്ള നാണയങ്ങളോ കറൻസിയോ കൈയ്യിലുള്ളവർക്ക് ഇത് എങ്ങനെ വില്പന നടത്താമെന്നത് കൂടി പരിചയപ്പെടാം. കോയിൻ ബസാർ എന്ന വെബ്സൈറ്റാണ് 10 രൂപ നോട്ടിന് 30,000 രൂപ നൽകുന്നത്. ആദ്യം കോയിന്‍ ബസാര്‍.കോം എന്ന വെബ്‌സൈറ്റില്‍ പ്രവശിക്കുക. വെബ്സൈറ്റിൽ കാണുന്ന രജിസ്‌ട്രേഷന്‍ ബാറില്‍ ക്ലിക്ക് ചെയ്ത് വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യുക. പത്ത് രൂപ നോട്ടിന്റെ ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. പ്രത്യേകതകൾ വ്യക്തമാകുന്ന തരത്തിൽ ഇരുവശത്തെയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യണം. വില്പനക്കാരന്റെ ഫോണ്‍, ഇ- മെയില്‍ വിവരങ്ങള്‍ നല്‍കുക. ഇതോടെ നിങ്ങളുടെ കയ്യിലെ നോട്ടിന്റെ വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വാങ്ങാന്‍ താൽപര്യമുള്ള ആള്‍ക്കാര്‍ നേരിട്ട് ബന്ധപ്പെട്ടും.

Also Read: ഒരു രൂപ നോട്ട് കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ നേടാം! എങ്ങനെയെന്നറിയേണ്ടേAlso Read: ഒരു രൂപ നോട്ട് കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ നേടാം! എങ്ങനെയെന്നറിയേണ്ടേ

Read more about: currency coin
English summary

This Old 10 Rs Currency From British Era Gives You 30,000 RS; Here's The Specifications of Currency

This Old 10 Rs Currency From British Era Gives You 30,000 RS; Here's The Specifications of Currency
Story first published: Friday, June 3, 2022, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X