ഓഹരി നിക്ഷേപത്തിലെ ആദ്യ പാഠം ക്ഷമയാണ്. വിവേക പൂര്‍ണമായ നിക്ഷേപത്തില്‍ നിന്നും ക്ഷമയോടെ കാത്തിരുന്നാല്‍ വളരെ മികച്ച ആദായം തന്നെ നിങ്ങള്‍ക്ക് ഓഹരി നിക്ഷേപത്തില്‍ നിന്നും സ്വന്തമാക്കുവാന്‍ സാധിക്കും. വിപണി വിദഗ്ധരുടെ അഭിപ്ര
ഓഹരി നിക്ഷേപത്തിലെ ആദ്യ പാഠം ക്ഷമയാണ്. വിവേക പൂര്‍ണമായ നിക്ഷേപത്തില്‍ നിന്നും ക്ഷമയോടെ കാത്തിരുന്നാല്‍ വളരെ മികച്ച ആദായം തന്നെ നിങ്ങള്‍ക്ക് ഓഹരി നിക്ഷേപത്തില്‍ നിന്നും സ്വന്തമാക്കുവാന്‍ സാധിക്കും. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു നിക്ഷേപകന് 10 വര്‍ഷ കാലയളവിലേക്ക് ഒരു ഓഹരി കൈയ്യില്‍ വയ്ക്കുവാന്‍ സാധിക്കുകയില്ലയെങ്കില്‍ അയാള്‍ക്ക് ആ ഓഹരി 10 മിനുട്ട് പോലും കൈയ്യില്‍ വയ്ക്കുവാനുള്ള അര്‍ഹതയില്ല എന്നാണ് പൊതുവേ പറയാറുള്ളത്.
നിക്ഷേപകര്‍ക്ക് മികച്ച നേട്ടം
ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്ന ഓഹരികളെ അന്വേഷിക്കുന്ന നിക്ഷേപകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനവുമായി എത്തിയിരിക്കുകയാണ് ക്വാളിറ്റി ഫാര്‍മ ഓഹരികള്‍. കഴിഞ്ഞ ഒരു മാസത്തില്‍ മള്‍ട്ടി ബാഗ്ഗര്‍ ആദായമാണ് ഈ ഓഹരി തങ്ങളുടെ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ കാലങ്ങളിലും ഈ ഫാര്‍മ ഓഹരി നിക്ഷേപകര്‍ക്ക് വളരെ മികച്ച ആദായം തന്നെ നല്‍കിയിട്ടുണ്ട്.
ക്വാളിറ്റി ഫാര്‍മ ഓഹരികള്‍
കഴിഞ്ഞ 5 വര്‍ഷത്തില്‍ ക്വാളിറ്റി ഫാര്‍മ ഓഹരികള്‍ 21.75 രൂപയില്‍ നിന്നും 878.90 രൂപയിലേക്കാണ് വളര്‍ന്നിരിക്കുന്നത്. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 2016 സെപ്തംബര്‍ അവസാനത്തില്‍ 21.75 രൂപയായിരുന്നു ക്വാളിറ്റി ഫാര്‍മ ഓഹരികളുടെ വില. എന്നാല്‍ 2021 ഒക്ടോബര്‍ തുടക്കത്തില്‍ ക്വാളിറ്റി ഫാര്‍മ ഓഹരികളുലെ വില ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എത്തിനില്‍ക്കുന്നത് 878.90 രൂപയിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഫാര്‍മ ഓഹരി 5 വര്‍ഷത്തില്‍ നേടിയിരിക്കുന്നത് 40 മടങ്ങ് വര്‍ധനവാണ്.
1 വര്‍ഷത്തില്‍ 61 രൂപയില്‍ നിന്നും 878.90 രൂപയിലേക്ക്
ഈ മള്‍ട്ടിബാഗ്ഗര്‍ ഓഹരിയുടെ വിലയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, കഴിഞ്ഞ ഒരു മാസത്തില്‍ 419.90 രൂപയില്‍ നിന്നും 878.90 രൂപയായാണ് ഓഹരി വില വര്‍ധിച്ചത്. അതായത് ഈ ഒരു മാസക്കാലയളവില്‍ 110 ശതമാനത്തിന്റെ വര്‍ധനവ്. ഇനി കഴിഞ്ഞ 6 മാസത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, 54 രൂപയില്‍ നിന്നും 878.90 രൂപയിലേക്കാണ് ഓഹരി വളര്‍ന്നിരിക്കുന്നത്. ഏകദേശം 1530 രൂപയുടെ വളര്‍ച്ച. കഴിഞ്ഞ 1 വര്‍ഷത്തില്‍ 61 രൂപയില്‍ നിന്നും 878.90 രൂപയായാണ് ഓഹരി വില ഉയര്‍ന്നത്. ഇക്കാലയളവില്‍ ഏകദേശം 1340 ശതമാനത്തിന്റെ വര്‍ധനവ് വിലയിലുണ്ടായി.
1 ലക്ഷം ഒരു വര്‍ഷത്തില്‍ 14.40 ലക്ഷം രൂപയായി
കഴിഞ്ഞ 5 വര്‍ഷത്തില്‍ 21.75 രൂപയില്‍ നിന്നും 878.90 രൂപയിലേക്കാണ് ഓഹരി വളര്‍ന്നിരിക്കുന്നത്. അതായത് ഏകദേശം 3940 ശതമാനത്തിന്റെ വര്‍ധനവ്. ഇനി ഒരു മാസം മുമ്പ് നിങ്ങള്‍ ഈ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്ന് കരുതുക. എങ്കില്‍ ഇപ്പോഴാ തുക 2.10 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും. ആറ് മാസം മുമ്പാണ് 1 ലക്ഷം രൂപയുടെ നിക്ഷേപം ഈ ഓഹരിയില്‍ നടത്തിയത് എങ്കില്‍ ഇപ്പോഴത് 16.30 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. ഇനി ഒരു വര്‍ഷം മുമ്പ് ക്വാളിറ്റി ഫാര്‍മ ഓഹരിയില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നേക്കത് 14.40 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും.
1 ലക്ഷം നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 40.40 ലക്ഷം
അതു പോലെ 10 വര്‍ഷം മുമ്പ് ഈ ഫാര്‍മ ഓഹരിയില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ആ 1 ലക്ഷം രൂപ ഇന്നേക്ക് 40.40 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. എന്നാല്‍ ഇത്രയും കാലയളവില്‍ നിക്ഷേപകന് തുടര്‍ച്ചയായി ഓഹരിയില്‍ നിക്ഷേപം നിലനിര്ത്തിയിരുന്നുവെങ്കില് മാത്രമേ ഈ നേട്ടം സ്വന്തമാവുകയുള്ളൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications