റിസ്കെടുക്കാതെ നിക്ഷേപിക്കാൻ സാധിക്കുന്നൊരിടമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ. നിക്ഷേപിക്കുന്ന പണത്തിന് കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടി എന്നതാണ് ഇതിന് പ്രധാന കാരണം. നിക്ഷേപകർക്ക് എളുപ്പത്തിൽ തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ചേരാൻ സാധിക്കും.
വിവിധ നിക്ഷേപ പദ്ധതികൾക്കൊപ്പം റൂറൾ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന്റെ ഭാഗമായി ലൈഫ് ഇൻഷൂറൻസ് പോളിസികളും പോസ്റ്റ് ഓഫീസ് ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ ദിവസം 50 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 30 ലക്ഷം രൂപ നേടാൻ സാധിക്കുന്ന പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം
തപാൽ വകുപ്പിന്റെ റൂറൾ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് സ്കീമിന് കീഴിൽ ഗ്രാമീണ മേഖലകയിലെ ജനങ്ങളെ സഹായിക്കാൻ ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീം.1993 ൽ മൽഹോത്ര കമ്മിറ്റിയുടെ റിപ്പോർട്ടിൽ രാജ്യത്തെ 22 ശതമാനത്തിന് മാത്രമാണ് ലൈഫ് ഇൻഷൂറൻസ് പോളിസികളുള്ളതെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 1995ലാണ് ഗ്രാമപ്രദേശങ്ങളിലേക്ക് ഇൻഷൂറൻസ് പോളിസികൾ വ്യാപിപ്പിക്കാൻ തപാൽ വകുപ്പിന് കീഴിൽ പദ്ധതി ആരംഭിച്ചത്. ഗ്രാമീണ മേഖലയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആർക്കൊക്കെ ചേരാം
19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ സ്കീമിൽ ചേരാനാവുക. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരിയഡ് അനുവദിച്ചിട്ടുണ്ട്. പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം. ചുരുങ്ങിയ സം അഷ്വേഡ് തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപയാണ്.
പോളിസി കാൽക്കുലേറ്റർ
19ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജന പോളിസി വാങ്ങുന്നൊരാൾക്ക് 55 വയസിലേക്ക് മാസ അടവ് നിജപ്പെടുത്തിയാൽ മാസ പ്രീമിയം 1,515 രൂപയാണ്. ദിവസം 30 രൂപ കരുതിയാൽ ഈ തുക അടയ്ക്കാൻ സാധിക്കും. 55ാം വയസു വരെ അടവ് പൂര്‍ത്തിയാക്കിയാല്‍ കാലാവധിയില്‍ 31.60 ലക്ഷം രൂപ ലഭിക്കും.
ഇതേ പോളിസി 58 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ മാസം 1,463 രൂപ അടയ്ക്കണം. ഇപ്രകാരം കാലാവധിയില്‍ 33.40 ലക്ഷം രൂപ ലഭിക്കും. 60 വയസ് വരെ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1,411 രൂപ അടച്ചാല്‍ മതിയാകും. കാലാവധിയില്‍ 34.60 ലക്ഷം രൂപ ലഭിക്കും. ഗ്രാം സുരക്ഷാ സ്കീമിൽ ലഭിക്കുന്ന ബോണസാണ് അധിക നേട്ടം ലഭിക്കുന്നതിന് കാരാണം. അവസാനമായി 1,000 രൂപയ്ക്ക് വര്‍ഷത്തില്‍ 60 രൂപയാണ് ബോണസ് അനുവദിച്ചത്.
മറ്റു പ്രത്യേകതകൾ
* ഗ്രാം സുരക്ഷാ സ്കമീൽ ചേർന്ന് 4 വര്‍ഷത്തിന് ശേഷം ഉപഭോക്താവിന് വായ്പയ്ക്ക് യോഗ്യതയുണ്ട്.
* പോളിസി ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാൻ സാധിക്കും. പോളിസി സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല.
* മുടങ്ങിയ നിക്ഷേപം കുടിശ്ശിക അടച്ച് പുനരാരംഭിക്കാനും ഗ്രാം സുരക്ഷാ സ്കീമിൽ സാധിക്കും.
* ഗ്രാം സുരക്ഷാ സ്കമീൽ അഷ്വേർഡ് തുകയും ബോണസും നിക്ഷേപകന് ലഭിക്കുന്നത് 80ാം വയസിലാണ്. ഇതിന് മുൻപ് നിക്ഷേപകൻ മരണപ്പെട്ടാൽ നോമിക്ക് ഈ തുക ലഭിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications