സാധാരണക്കാർക്ക് ചെറിയ തുകയുടെ നിക്ഷേപങ്ങൾ നടത്താൻ ഏറ്റവും സൗകര്യപ്രദമായ ഇടമാണ് പോസ്റ്റ് ഓഫീസ്. ഇതിനായി പോസ്റ്റ് ഓഫീസിന്റെ വിവിധങ്ങളായ നിക്ഷേപ പദ്ധതികൾ ഉണ്ട്. സർക്കാർ സ്ഥാപനത്തിൽ നിക്ഷേപിക്കുന്നതിനാൽ ഇതിന്റെ സുരക്ഷിതത്വം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നു.
നിക്ഷേപിക്കാനും പിൻവലിക്കാനും പോസ്റ്റ് ഓഫീസുകൾ വഴി സാധിക്കുമെന്ന എളുപ്പവും ഈ പദ്ധതികൾക്കുണ്ട്. സാധാരണ നിക്ഷേപങ്ങളിൽ നിന്ന് മാറി ഇൻഷൂറൻസിന്റെയും ഗുണങ്ങൾ ലഭിക്കുന്ന പദ്ധതിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ദിവസം നീക്കിവെയ്ക്കുന്ന 95 രൂപയിൽ നിന്ന് 13.50 ലക്ഷം നേടാം എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഗ്രാം സുമംഗൽ യോജന
1995 ലാണ് തപാൽ വകുപ്പ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് സ്കീമിന് കീഴിൽ ഗ്രാം സുമംഗൽ യോജന ആരംഭിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഇന്‍ഷൂറന്‍സും സമ്പാദ്യവും കലര്‍ന്ന പദ്ധതിയായായാണ് ഗ്രാം സുമംഗല്‍ സ്‌കീം അവതരിപ്പിച്ചത്. ഇൻഷൂറൻസും സമ്പാദ്യവും ചേരുന്നൊരു പദ്ധതിയാണിത്. പരമാവധി അഷ്വേഡ് തുക 10 ലക്ഷം രൂപയാണ്. വര്‍ഷത്തില്‍ 1000 രൂപയ്ക്ക് 45 രൂപ ബോണസ് ലഭിക്കും. മറ്റു വിശദാംശങ്ങൾ ചുവടെ നോക്കാം.
പദ്ധതി വിശദാംശങ്ങൾ
19 നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഗ്രാം സുമംഗല്‍ യോജന പോളിസിയില്‍ ചേരാന്‍ സാധിക്കുക. പോളിസി കാലാവധിയെത്തുമ്പോള്‍ ബോണസും കൂടെ പോളിസി ഉടമയ്ക്ക് ലഭിക്കും. 15 വര്‍ഷത്തേക്കും 20 വര്‍ഷത്തേക്കുമായി 2 വ്യത്യസ്ത കാലയളവിലുള്ള പോളിസികള്‍ വാങ്ങാനാകും. പോളിസി കാലായളവിനുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ പോളിസി ഉടമയ്ക്ക് സം അഷ്വേഡും ബോണസും ചേര്‍ത്ത് ലഭിക്കും.
മണി ബാക്ക്
പോളിസിയുടെ മറ്റൊരു പ്രത്യേകത മണി ബാക്ക് സൗകര്യമാണ്. കാലാവധിയില്‍ നിശ്ചിത സമയത്ത് പോളിസി ഉടമയ്ക്ക് മണി ബാക്ക് സൗകര്യം ലഭിക്കും. 15 വര്‍ഷ പോളിസിയെടുത്തൊരാള്‍ക്ക് 6, 9, 12 വര്‍ഷങ്ങളിലായി ഇന്‍ഷൂര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം ലഭിക്കും.
ബാക്കി വരുന്ന 40 ശതമാനം കാലാവധിയില്‍ ലഭിക്കും. 20 വര്‍ഷ പോളിസിയാണെങ്കിലും 20 ശതമാനം വീതമാണ് ലഭിക്കുക. 8, 12, 16 വര്‍ഷങ്ങളിലാണ് മണി ബാക്കി ലഭിക്കുക. ബാക്കി 40 ശതമാനം കാലാവധിയില്‍ വിതരണം ചെയ്യും.
കാല്‍ക്കുലേറ്റര്‍
25 വയസുകാരന്‍ 20 വര്‍ഷത്തേക്ക് 7 ലക്ഷത്തിന്റെ പോളിസി തിരഞ്ഞെടുക്കുമ്പോള്‍ മാസത്തില്‍ അടവ് വരുന്നത് 2,853 രൂപയാണ്. ഇതിനായി ദിവസത്തില്‍ 95 രൂപയാണ് അടയ്‌ക്കേണ്ടത്. പാദ വര്‍ത്തില്‍ പ്രീമിയം അടയ്ക്കമ്പോള്‍ 8,449 രൂപയും അര്‍ധ വര്‍ഷത്തില്‍ 16,715 രൂപയും വര്‍ഷത്തില്‍ 3,2735 രൂപയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
20 വർഷ പോളിസിയായതിനാൽ 8, 12, 16 വർഷങ്ങളിൽ മണി ബാക്കിായി ആകെ 4.20 ലക്ഷം രൂപ ലഭിക്കും. ഓരോ വർഷവും സം അഷ്വേഡ് തുകയുടെ 20 ശതമാനമായ 1.4 ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. ഇതിനൊപ്പം കാലാവധിയിൽ ബോണസും ചേർത്ത് 9.52 ലക്ഷം രൂപ ലഭിക്കും.
ആകെ 13.72 ലക്ഷം രൂപയുടെ നേട്ടം ഈ പദ്ധതി വഴി ഉണ്ടാകും. 1000 രൂപയ്ക്ക് 45 രൂപ ബോണസ് ലഭിക്കുമ്പോൾ 7 ലക്ഷം രൂപയ്ക്ക് വാര്‍ഷിക ബോണസ് 33600 രൂപ ലഭിക്കും 20 വര്‍ഷത്തിന് ശേഷം 6.72 ലക്ഷം രൂപ ബോണസായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
