സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ സുരക്ഷിതത്വത്തിന് മുന്‍തൂക്കമുണ്ട്. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുമ്പോള്‍ കാലാവധിയില്‍ ലാഭത്തോടെ തിരിച്ചു കിട്ടുകയെന്നാണ് ഏതൊരു നിക്ഷേപകനും ആഗ്രഹിക്കുന്നത്. ഇതിനൊപ്പം നൽകുന്ന ഉയര്‍ന്ന പലിശ ഭാവിയില്‍ മികച്ച ആദായം നല്കുന്നു. പൊതുമേഖലാ ബാങ്കുകളിലാണ് സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന ഒരിടം. ഇവിടെ ലഭിക്കുന്ന പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്ന പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ സ്കീം സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം മുതല്‍ 6.70 ശതമാനം വരെ പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. നാഷണല്‍ സേവിംഗ്സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
നിക്ഷേപത്തിന് സര്‍ക്കാറിന്റെ ഗ്യാരണ്ടിയും ഉയര്‍ന്ന പലിശ നിരക്കുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന ഗുണം. ഓണ്‍ലൈനായും പോസ്റ്റ് ഓഫീസില്‍ നേരിട്ട് ചെന്നും സ്ഥിര നിക്ഷേപം ആരംഭിക്കാം. പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ മുതല്‍ ആര്‍ക്കും പദ്ധതിയില്‍ ചേരാം. പത്ത് വയസിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുറക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. വ്യക്തിഗത അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടാക്കി മാറ്റാനും ജോയിന്റ് അക്കൗണ്ട് വ്യക്തിഗത അക്കൗണ്ടാക്കി മാറ്റാനും സ്കീമിൽ സാധിക്കും. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേരാണ് ഉള്‍പ്പെടുക. കറന്‍സിയായോ ചെക്ക് അയോ പണമടക്കാം. ഒരാൾക്ക് ഒന്നില്‍ കൂടുതല്‍ എഫ്ഡികള് ആരംഭിക്കാനാകും എന്നതും പ്രത്യേകതയാണ്. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തിനായി വേണ്ടത്. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. 100 ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
പലിശ നിരക്ക്
നാഷണല്‍ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് എന്നും അറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ ആകർഷണം സുരക്ഷിതത്വം തന്നെയാണ്. 1,2,3,5 വർഷങ്ങളിലേക്കാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഇതിന്പ 5.50 ശതമാനം മുതല്‍ 6.7 ശതമാനം വരെയാണ് ലിശ നിരക്ക്. 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയാണ് നല്‍കുന്നത്. 2 വര്‍ഷം, 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 5.5 ശതമാനം പലിശ ലഭിക്കും. ഉയര്‍ന്ന നിരക്കായ 6.7 ശതമാനം 3-5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ്. മാസത്തിലാണ് പലിശ കണക്കാക്കുന്നത്. വാര്‍ഷിക പലിശ സേവിംഗ്സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അഞ്ച് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും. പലിശ നിരക്ക് എല്ലാ പാദത്തിലും പുനഃപരിശോധിക്കും.
പിൻവലിക്കൽ
നിക്ഷേപകന് നേരത്തെ പിൻവലിക്കാനുള്ള സൗകര്യം പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം നൽകുന്നുണ്ട്. നിക്ഷേപം ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയായാല്‍ അക്കൗണ്ട് പിന്‍വലിക്കാന്‍ അനുവദിക്കും. 6 മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക. 2 വര്‍ഷം, 3 വര്‍ഷം അഞ്ച് വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വര്‍ഷം കഴിഞ്ഞ് പിന്‍വലിച്ചാല്‍ സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശയില്‍ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
