1 ലക്ഷം നിക്ഷേപിച്ചാൽ 2 ലക്ഷം രൂപ നേടാം; നിക്ഷേപിക്കുന്ന പണത്തെ ഇരട്ടിയാക്കും; പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

അധ്വാനിച്ചുണ്ടാക്കിയ പണം മികച്ച റിട്ടേൺ ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റിയാൽ കാലാവധിയിൽ വലിയ തുക സ്വന്തമാക്കാനാകും. റിസ്ക് ഫ്രീ നിക്ഷേപങ്ങളിൽ നിന്ന് പണം ഇരട്ടിയാക്കണമെങ്കിൽ മികച്ച നിക്ഷേപങ്ങൾ തന്നെ കണ്ടെത്തണം. ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. പണം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. വിശദാംശങ്ങൾ നോക്കാം.

കിസാൻ വികാസ് പത്ര അക്കൗണ്ട്

കിസാൻ വികാസ് പത്രയിൽ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂര്‍ത്തിയായ 3 പേര്‍ ചേര്‍ന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം. പ്രായ പരിധിയില്ലാതെ ആര്‍ക്കും അക്കൗണ്ട് തുറക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം.

1 ലക്ഷം നിക്ഷേപിച്ചാൽ 2 ലക്ഷം രൂപ നേടാം; നിക്ഷേപിക്കുന്ന പണത്തെ ഇരട്ടിയാക്കും; പോസ്റ്റ് ഓഫീസ് പദ്ധതി

നിക്ഷേപം/ കാലാവധി

1,000 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപം നടത്താം. 100 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം ഉയര്‍ത്തേണ്ടത്. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപം ആരംഭിക്കുന്ന സമയത്ത് പലിശ നിരക്കിനെ അടിസ്ഥാനമാക്കിയാണ് കാലാവധി നി്ശ്ചയിക്കുന്നത്. ഇക്കാലാവധിയോളം നിക്ഷേപം തുടരുന്നവർക്ക് പണം ഇരട്ടിയാക്കാം.

കിസാന്‍ വികാസ് പത്ര പലിശ നിരക്ക്

2023 ഏപ്രില്‍ 1 മുതലാണ് കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് പുതുക്കിയത്. 7.50 ശതമാനമാണ് ലഭിക്കുന്ന പലിശ നിരക്ക്. ഈ പലിശ നിരക്ക് പ്രകാരം 115 മാസം കൊണ്ട് (9 വര്‍ഷവും 7 മാസവും) നിക്ഷേപം ഇരട്ടിക്കും. നിക്ഷേപം ഇരട്ടിക്കാന്‍ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.

നേരത്തെ പിൻവലിക്കൽ

കിസാൻ വികാസ് പത്രയുടെ ലോക്ഇൻ പിരിയഡ് നിക്ഷേപം ഇരട്ടിയാകുന്നത് വരെയാണ്. കാലാവധിക്ക് മുൻപെയുള്ള പിൻവലിക്കൽ കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ചാൽ എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കില്ല. കാലാവധിയെത്തുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിന് തപാല്‍ വകുപ്പ് മാനദണ്ഡങ്ങള്‍ വെച്ചിട്ടുണ്ട്.

സിംഗില്‍ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടില്‍ ഒരാളുടെയോ എല്ലാ അം​ഗങ്ങളുടെയോ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം.

രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം. ‌

കിസാൻ വികാസ് പത്ര കാൽക്കുലേറ്റർ

നിക്ഷേപം കാലാവധിയോളം തുടര്‍ന്നാല്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 115 മാസം കൊണ്ട് 10 ലക്ഷം രൂപ ലഭിക്കും. 5 ലക്ഷം രൂപ പലിശയായി നേടാം. 50 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 1കോടി രൂപ നേടാൻ സാധിക്കും.

എങ്ങനെ അക്കൗണ്ടെടുക്കാം

പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തിയോ പോസ്റ്റ് ഓഫീസ് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ കിസാന്‍ വികാസ് പത്ര അക്കൗണ്ടെടുക്കാം. ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ടെടുക്കുമെന്ന് നോക്കാം. ഡിഒപി ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്ന വെബ്സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ജനറല്‍ സര്‍വീസ്> സര്‍വീസ് റിക്വസ്റ്റ്> ന്യൂ റിക്വസ്റ്റ് എന്ന വഴി തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് കിസാന്‍ വികാസ് പത്ര അക്കൗണ്ട് ആരംഭിക്കാം. 

കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കേണ്ട തുക രേഖപ്പെടുത്താം. 1000 രൂപ കുറഞ്ഞ നിക്ഷേപം വേണം. 100ന്റെ ഗുണിതങ്ങളായി നി്ഷേപം ഉയര്‍ത്താം. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വിവരങ്ങള്‍ ഇതോടൊപ്പം നല്‍കണം. ട്രാന്‍സാക്ഷന്‍ പാസ്വേര്‍ഡ് കൂടി നല്‍കിയാല്‍ നടപടികള്‍ പൂര്‍ത്തിയായി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X