വിവിധ നിക്ഷേപങ്ങൾ നാട്ടിലുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ കണ്ണുംപൂട്ടി നിക്ഷേപിക്കാനുള്ള കാരണം ഇവയുടെ വിശ്വാസ്യത തന്നെയാണ്. കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം സംബന്ധിച്ച് സാധാരണക്കാർക്ക് ആശങ്കകളില്ല. ഇതിനൊപ്പം നികുതി ഇളവ് നൽകുന്ന, മാന്യമായ പലിശ നൽകുന്ന നിക്ഷേങ്ങളാണ് എന്നതും പോസ്റ്റ് ഓഫീസ് പദ്ധതികളോട് ഇഷ്ടം കൂട്ടുന്നു. ഇത്തരത്തിലൊരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പദ്ധതിയിൽ നിന്നുള്ള വരുമാന സാധ്യതകൾ ഈ ലേഖനത്തിൽ പരിശോധിക്കാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം പോസ്റ്റ് ഓഫീസുകളിൽ നിന്ന് ആരംഭിക്കാം. പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും ചേരാവുന്ന പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം. ജോയിന്റ് അക്കൗണ്ടിൽ പരമാവധി 2 പേരെയാണ് അനുവദിക്കുക.
പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാനാകും. 10 ൽ താഴെ പ്രായമുള്ള കുട്ടിക്ക് വേണ്ടി രക്ഷിതാക്കൾക്ക് അക്കൗണ്ട തുറക്കാം. ഒരാൾ ഒരേ സമയം എടുക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിലും നിയന്ത്രണമില്ല. 1,000 രൂപ മുതൽ പരിധിയില്ലാതെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാം. 100 ന്റെ ഗുണിതങ്ങളായിരിക്കണം നിക്ഷേപം. ഒറ്റത്തവണ നിക്ഷേപമാണ് നാഷണൽ സേവിംഗ്സ സ്കീമിൽ നടത്തേണ്ടത്.
നികുതി ഇളവ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം നിക്ഷേപത്തിന് 1.50 ലക്ഷം വരെ നികുതി കിഴിവുണ്ട്. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളൊന്നും നിക്ഷേപം നൽകുന്നില്ല.
പലിശ നിരക്ക്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ പാദങ്ങളിൽ അവലോകനം ചെയ്യും. ജനുവരി- മാർച്ച് പാദത്തിൽ 7 ശതമാനമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക വർഷത്തിൽ കൂട്ടു പലിശയായാണ് പലിശ കണക്കാക്കുക. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ- ജൂലായ് പാദത്തിലേക്കുള്ള പലിശ നിരക്ക് മാർച്ച് 31ന് പ്രഖ്യാപിക്കും.
കാലാവധി
5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഈക്കാലയളവിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 5 വർഷം ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. വ്യക്തിഗത അക്കൗണ്ട് ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അകൗണ്ടിൽ ഒരു അക്കൗണ്ട് ഉടമ മരണപ്പെട്ടാലും അക്കൗണ്ട് അവസാനിപ്പിക്കാം.
കാൽക്കുലേറ്റർ
വർഷത്തിൽ പലിശ കണക്കാക്കി നിക്ഷേപത്തിനൊപ്പം ചേർത്ത് കാലാവധിൽ തുക അനുവദിക്കുന്നതാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ രീതി. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക. 1,000 രൂപ നിക്ഷേപിച്ചാൽ നിലവിലെ 7 ശതമാനം പലിശ പ്രകാരം അഞ്ച് വർഷത്തിന് ശേഷം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിന്ന് 1,403 രൂപയാണ് ലഭിക്കുക.
നിക്ഷേപത്തിൽ നിന്ന് 10 ലക്ഷം രൂപ ലഭിക്കാൻ എത്ര രൂപയുടെ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് നോക്കാം. ഒറ്റത്തവണയായി 7.25 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് കാലാവധിക്ക് ശേഷം 10.16 ലക്ഷം രൂപ ലഭിക്കും. 7.25 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്ന് പലിശയായി 2.91 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?



Click it and Unblock the Notifications