സുരക്ഷിത നിക്ഷേപം തേടുന്നവരില്‍ ഏറ്റവും ജനപ്രീയമായ ചോയിസ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാകും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.
വിരമിക്കല്‍ കാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്കും, വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിക്കാനും മാസ തവണകളായി നിക്ഷേപിക്കാനും പോസ്റ്റ് ഓഫീസ് സൗകര്യമൊരുക്കുന്നു.
ശമ്പളക്കാരനായ വ്യക്തിക്ക് ഏറ്റവും സുരക്ഷിതമായി നിക്ഷേപം ആരംഭിക്കാനും മികച്ചൊരു സമ്പാദ്യ ശീലം ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപം. മാസ തവണകളായി നിക്ഷേപിച്ച് വലിയൊരു സംഖ്യ കാലാവധിയില്‍ നേടിയെടുക്കാന്‍ ഈ പദ്ധതി വഴി സാധിക്കും.
പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട്
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ആവർത്തന നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പ്രായ പരിധിയില്ലാതെ അക്കൗണ്ടെടുക്കാം.
10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം.
നിക്ഷേപം
100 രൂപ മുതൽ ആവർത്ത നിക്ഷേപം അക്കൗണ്ടിലേക്ക് മാസത്തിൽ അടയ്ക്കാം. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.
നിശ്ചിത തീയതിക്കകം പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് 1 രൂപ നിരക്കില്‍ പിഴ ഈടാക്കും. ആര്‍ഡി അക്കൗണ്ടില്‍ മാസ തവണ കുടിശ്ശിക വരുത്തിയ അക്കൗണ്ടുടമ കുടിശ്ശിക അടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ.
പലിശ നിരക്ക്
2020 ഏപ്രില്‍ 1 മുതല്‍ 5.8 ശതമാനമാണ് പലിശ നിരക്ക്. ലഘു സമ്പാദ്യ പദ്ധതിയായതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും.
ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കണക്കാക്കുന്നത്. മാർച്ച് 31ന് അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിനുള്ള പലിശ നിരക്ക് പ്രഖ്യാപിക്കും.
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം. അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക.
വായ്പ/ നേരത്തെ പിൻവലിക്കൽ
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരഭിച്ച് 12 മാസം പൂർത്തിയാക്കിയവർക്ക് വായ്പ സൗകര്യം ലഭിക്കും. അടച്ച തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കും.
നിക്ഷേപ പലിശയോടൊപ്പം 2 ശതമാനം ചേർത്താണ് വായ്പ പലിശ കണക്കാക്കുക.
അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ.
കാൽക്കുലേറ്റർ
പോസ്റ്റ് ഓഫീസ് ആർഡിയിൽ മാസത്തിൽ 100 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന തുക 6,970 രൂപയാണ്. 5.8 ശതമാനം പലിശ നിരക്കിലുള്ള തുകയാണിത്.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കാനായി ദിവസത്തില്‍ മാറ്റിവെയ്ക്കേണ്ട തുകയാണ് 333 രൂപ. നിക്ഷേപം 10 വര്‍ഷത്തേക്ക് നടത്തിയാല്‍ 16 ലക്ഷത്തോളം രൂപ ലഭിക്കും.
12 ലക്ഷത്തിന്റെ നിക്ഷേപത്തിന് 4.26 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇതുവഴി 16.25 ലക്ഷം രൂപ തിരികെ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications