സ്ഥിര നിക്ഷേപത്തിന് സമാനമായ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിൽ ലഭിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 2023 ഏപ്രിൽ-ജൂൺ പാദത്തിൽ പരിഷ്കരിച്ചതോടെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ നൽകുന്ന നിക്ഷേപമായി മാറി.
രാജ്യത്തെ മുൻനിരബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ 5 വർഷത്തേക്ക് മികച്ച നിരക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ നേട്ടങ്ങളും സ്ഥിര നിക്ഷേപത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്നും നോക്കാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സർക്കാർ പിന്തുണയുള്ള സ്ഥിരവരുമാന നിക്ഷേപ മാർഗമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പരമാവധി നിക്ഷേപ പരിധിയില്ല. ഏറ്റവും കുറഞ്ഞ തുകയായ 1,000 രൂപയാണ്. 5 വർഷമാണ് ഈ പോസ്റ്റ് ഓഫീസി നിക്ഷേപത്തിന്റെ കാലാവധി. പലിശ പ്രതിവർഷം കൂട്ടുകയും കാലാവധി പൂർത്തിയാകുമ്പോൾ നൽകുകയും ചെയ്യുന്നു. 1961 ലെ ആദായനികുതി നിയമം സെക്ഷൻ 80സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും.

പലിശ
പുതുക്കിയ നിരക്ക് പ്രകാരം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 7.7 ശതമാനം പലിശ ലഭിക്കും. നിലവിൽ മിക്ക ബാങ്കുകളും 5 വർഷ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശയേക്കാൾ ഉയർന്നതാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനവും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നി 7 ശതമാനം പലിശയുമാണ് നൽകുന്നത്.
എഫ്ഡിയുമായുള്ള വ്യത്യാസം
നാഷണൽ സേവിംഗ്സ് സ്കീമിൽ കാലാവധി പൂർത്തിയാകുമ്പോൾ ക്യുമുലേറ്റീവ് പലിശ ലഭിക്കും. അതിനാൽ ലോക്ക്-ഇൻ കാലയളവിൽ പലിശ വരുമാനം ലഭിക്കാനുള്ള സാധ്യതയില്ല. സ്ഥിര നിക്ഷേപത്തിൽ പലിശ വരുമാനം പ്രതിമാസത്തിലോ ത്രൈമാസത്തിലോ കാലാവധി പൂർത്തിയാകുമ്പോഴോ പിൻവലിക്കാം.
നാഷണൽ സേവിംഗ്സ് സ്കീമിൽ പ്രതിവർഷം പലിശ കൂട്ടിച്ചേർക്കുന്നു. സ്ഥിര നിക്ഷേപത്തിൽ ഇത് ത്രൈമാസത്തിലാണ് കൂട്ടിച്ചേർക്കുന്നത്. അതിനാൽ സ്ഥിര നിക്ഷേപത്തിൽ പുനർനിക്ഷേപ ഓപ്ഷൻ സ്വീകരിക്കുകയാണെങ്കിൽ ഉയർന്ന കോമ്പൗണ്ടിംഗ് ഫ്രീക്വൻസിയിൽ മികച്ച വരുമാനം ലഭിക്കും.
നികുതി
നാഷണൽ സേവിംഗ്സ് സ്കീമിൽ സ്രോതസ്സിൽ നിന്നുള്ള നികുതി കുറയ്ക്കില്ല, അതേസമയം സ്ഥിരനിക്ഷേപങ്ങളിൽ പലിശ വരുമാനം പ്രതിവർഷം 40,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 10 ശതമാനം ടിഡിഎസ് ബാധകമാണ്. മുതിർന്ന പൗരന്മാർക്ക് ഈ പരിധി 50,000 രൂപയാണ്. ഫോം 15ജി/ 15H സമർപ്പിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശയിൽ നിന്ന് ടിഡിഎസ് ഒഴിവാക്കാം. രണ്ട് നിക്ഷേപങ്ങളും നികുതി സ്ലാബ് അനുസരിച്ച് പലിശ വരുമാനത്തിന് നികുതി നൽകണം.
നിക്ഷേപ പരിധി
നാഷണൽ സേവിംഗ്സ് സ്കീം നിക്ഷേപത്തിന് ഉയർന്ന നിക്ഷേപ പരിധിയില്ല, അതേസമയം നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ ആണെങ്കിൽ ചില ബാങ്കുകളിൽ ഉയർന്ന പരിധി 1.5 ലക്ഷം രൂപയാണ്.
ശ്രദ്ധിക്കേണ്ടവ
അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം നിക്ഷേപം പുതുക്കാൻ സാധിക്കില്ല. നിക്ഷേപം തുടരാൻ പുതിയ നാഷണൽ സേവിഗംസ് സ്കീം സർട്ടിഫിക്കറ്റ് ലഭ്യമായ പലിശ നിരക്കിൽ വാങ്ങണം. കൂടാതെ, സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ നൽകുന്ന പലിശ നിരക്ക് കാലാവധിയിലുടനീളം മാറ്റമില്ലാതെ തുടരും.
ഒരുതരത്തിൽ ഇത് പദ്ധതിയുടെ പോരായ്മയാണ്. പലിശ നിരക്ക് ഉയരുകയാണെങ്കിൽ, അത് പ്രയോജനപ്പെടുത്താൻ നേരത്തെ പിൻവലിക്കാൻ കഴിയില്ല, പണപ്പെരുപ്പം ഉയർന്നാൽ ആദായം കുറവായിരിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
