റിപ്പോ നിരക്ക് വർധനവിന് ശേഷം നിക്ഷേപ പലിശ നിരക്കുയരാൻ തുടങ്ങിയതോടെ ബാങ്ക് നിക്ഷേപകർക്കാണ് കോളടിച്ചത്. 2023 ഫെബ്രുവരിയിൽ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് ശേഷം റിസർവ് ബാങ്ക് ഏപ്രിലിൽ വീണ്ടും നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന.
ഇതിനിടെ കഴിഞ്ഞ വാരത്തിൽ മാർച്ച് 17ന് നിക്ഷേപ പലിശ നിരക്കുയർത്തിയത് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയാണ്. മുതിർന്ന പൗരന്മാർക്കും സ്ഥിരം ഉപഭോക്താക്കൾക്കും ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.
25 അടിസ്ഥാന നിരക്കുയർത്തി
ബാങ്ക് ഓഫ് ബറോഡ വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് 25 അടിസ്ഥാന നിരക്കാണ് (0.25 ശതമാനം) പലിശ നിരക്കുയർത്തിയത്. എൻആർഒ, എൻആർഇ ടേം ഡെപ്പോസിറ്റുകൾക്കും ആഭ്യന്തര റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്കുമാണ് ഈ നിരക്ക് വർധനവ് ബാധകമാവുക.
സാധാരണ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 6.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.75 വരെയുമാണ് പുതിയ പലിശ നിരക്ക്.
പുതുക്കിയ നിരക്ക്
2 കോടിയില്‍ താഴെയുള്ള ആഭ്യന്തര, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് 25 അടിസ്ഥാന നിരക്കാണ് പലിശ നിരക്കുയര്‍ത്തിയത്. എന്‍ആര്‍ഇ അക്കൗണ്ടുകള്‍ക്കും 25 അടിസ്ഥാന നിരക്കുയര്‍ത്തി.
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 6.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനം പലിശ ലഭിക്കും.
പുതുതായി അവതരിപ്പിച്ച ബാങ്ക് ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് പ്ലാനിന് കീഴിൽ സാധാരണ നിക്ഷേപകർക്ക് പരമാവധി 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും പലിശ നിരക്കും ലഭിക്കും. കാലാവധി 399 ദിവസമാണ്.
പലിശ നിരക്ക്
ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ് 3 ശതമാനം പലിശ നൽകും. 46 ദിവസത്തിനും 180 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.5 ശതമാനം പലിശ ലഭിക്കും.
181 ദിവസത്തിനും 210 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ലഭിക്കും. 211 ദിവസവും ഒരു വർഷത്തിൽ താഴെയും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ ലഭിക്കും.
ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യും.
ഓൺലൈനായി സ്ഥിര നിക്ഷേപമിടാം
ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ ഉടനീളമുള്ള ബാങ്കിന്റെ ശാഖകൾ വഴി സ്ഥിര നിക്ഷേപം ആരംഭിക്കാം. ബാങ്ക് ഓഫ് ബറോഡ ആപ്പ് വഴിയോ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ നിലവിലെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപമിടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
