റിപ്പോ നിരക്ക് ഉയർന്ന് നിൽക്കുന്നതും ബാങ്കുകളുടെ ലിക്വിഡിറ്റി പ്രശ്നവും കാരണം സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർന്ന് നിൽക്കുകയാണ്. ചാഞ്ചാട്ടങ്ങളില്ലാതെ ഉയർന്ന റിട്ടേൺ ആവശ്യമുള്ളവർ സ്വാഭാവികമായും സ്ഥിര നി്ഷേപങ്ങളിലേക്ക് ചേക്കേറും.
ഉയർന്ന പലിശ പരിശോധിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകൾ 8 ശതമാനം നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ജനുവരി 20 തിന് പലിശ നിരക്കുയർത്തിയ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 8 ശതമാനം വരെ പലിശ നൽകുന്നു. ഇതേ ദിവസം കർണാടക ബാങ്കും സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇവയുടെ വിശദാംശങ്ങളറിയാം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
7 ദിവസത്തിനും 45 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്ക് 3.5 ശതമാനമാണ്. 46 ദിവസത്തിനും 90 ദിവസത്തിനും ഇടയിൽ 4.5 ശതമാനമായി പലിശ ലഭിക്കും നിരക്കുയരും. 91 ദിവസത്തിനും 120 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 4.8 ശതമാനമാണ്.

121 ദിവസത്തിനും 180 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപകൾക്ക് 4.9 ശതമാനം പലിശ ലഭിക്കും. 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ 5.75%, ഒരു വർഷത്തേക്ക് 6.75%, ഒരു വർഷം മുതൽ 398 ദിവസം വരെ 6.75 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
399 ദിവസത്തിൽ കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.25 പലിശ പലിശ ലഭിക്കും. 400 ദിവസം മുതൽ 10 വർഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്.
8 ശതമാനം പലിശ നിരക്ക്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 0.5 ശതമാനം അധിക പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 399 ദിവസ കാലാവധിയിലാണ്. 7.75 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 0.75 അധിക നിരക്ക് ലഭിക്കും. ഇതുപ്രകാരം 399 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ ലഭിക്കും.
കർണാടക ബാങ്ക്
സ്വകാര്യ ബാങ്കായ കർണാടക ബാങ്ക് 7 ദിവസത്തിനും 45 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.5 ശതമാനം പലിശ നൽകും. 45 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കും ബാങ്ക് 3.5 ശതമാനം പലിശ ലഭിക്കും. 91 ദിവസത്തിനും 179 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനമാണ് പലിശ.
180 ദിവസം മുതൽ 269 ദിവസത്തേക്ക് 6 ശതമാനം പലിശ ലഭിക്കും. 270 ദിവസത്തിനും 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനം പലിശ ലഭിക്കും. 1 വർഷത്തിനും 2 വർഷത്തിനും ഇടയിൽ 6.95 ശതമാനം പലിശ ലഭിക്കും.
375 ദിവസ കാലാവധി പൂർത്തിയാകുമ്പോൾ 7.1 ശതമാനം പലിശ ലഭിക്കും. 444 ദിവസത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തിനും 5 വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.5 ശതമാനം പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് 0.40 ശതമാനം പലിശ ലഭിക്കും. 444 ദിവസ കാലാവധിയിലുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും. ഇതാണ് ബാങ്കിലെ ഉയർന്ന നിരക്ക്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications