സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നിരക്ക് ലഭിക്കുന്ന ബാങ്കുകളെയാണ് എല്ലാവരും നിക്ഷേപത്തിനായി പരിഗണിക്കുക. പൊതുമേഖലാ ബാങ്കിൽ തന്നെ ആകർഷകമായ നിരക്ക് ലഭിക്കുന്നത് നിക്ഷേപകരെ കൂടുതൽ സന്തോഷിപ്പിക്കും. ഡെബ്റ്റ് നിക്ഷേപമായ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം നിരക്ക് എന്നത് ആകർഷകമായ നിരക്കാണ്.
ഈ നിരക്കിൽ സ്ഥിര നിക്ഷേപത്തിന് പലിശ നൽകുന്ന ബാങ്കുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. റെഗുലർ നിക്ഷേപകർക്കല്ല മിക്ക ബാങ്കുകളും 8 ശതമാനം നിരക്കിൽ പലിശ നൽകുന്നത്. സൂപ്പർ സീനിയർ സിറ്റിസൺസിനാണ് ഈ നിരക്ക് ലഭിക്കുന്നത്.
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍
60 വയസോ അതിന് മുകളിലോ പ്രായമുള്ളവരെയാണ് മുതിര്‍ന്ന പൗരന്മാര് (സീനിയര്‍ സിറ്റിസണ്‍) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 80 വയസ് പ്രായമായവരെയാണ് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സായി പരിഗണിക്കുന്നത്. എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്കുന്നതിനേക്കാള് അധിക പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കാറുണ്ട്. ചില ബാങ്കുകളില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും അധിക നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകള്‍ നോക്കാം.

ആര്‍ബിഎല്‍ ബാങ്ക്
റെഗുലർ സ്ഥിര നിക്ഷേപ പലിശ നിരക്കിനേക്കാൾ 0.50 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്ക്കും 0.75 ശതമാനം നിരക്ക് സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്നുണ്ട്.. മുതിര്‍ന്ന പൗരന്മാര്ക്ക് 8.30 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.55 ശതമാനം പലിശയും നേടാം. 453 ദിവസം മുതല്‍ 24 മാസത്തില്‍ താഴെയുള്ള കാലാവധിയിലാണ് ഈ നിരക്ക് ലഭിക്കുക.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശയായി 0.50 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 0.75 ശതമാനവും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.75 ശതമാനം പലിശും വരെ യൂണിയന് ബാങ്കില്‍ നിന്ന് ലഭിക്കും. 399 ദിവസത്തേക്കാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന്റെ നിക്ഷേപത്തിന് റെഗുലര്‍ നിക്ഷേപ നിരക്കിനേക്കാള്‍ 0.80 ശതമാനം അധിക നിരക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കും. 444 ദിവസത്തേക്ക് 8.05 ശതമാനം പലിശയാണ് ഇപ്രകാരം ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
ഇന്ത്യന്‍ ബാങ്ക്
ഇന്ത്യന്‍ ബാങ്കിലെ 'ഐബി ഗോള്‍ഡന്‍ എജര്'സ്ഥിര നിക്ഷേപം സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 0.25 ശതമാനം അധിക നിരക്ക് നല്കുന്നു. 400 ദിവസത്തെ ഐഎന്‍ഡി സൂപ്പര്‍ 400 ഡേയ്സ് സ്ഥിര നിക്ഷേപത്തിന് 8 ശതമനം പലിശ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും.
300 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും 7.55 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും.
സൂപ്പർ സീനിയർ സിറ്റിസൺസിന് ആദായ നികുതി റിട്ടേൺ വേണ്ട
സൂപ്പർ സീനിയർ സിറ്റിസൺസിന് അധിക പലിശ പോലെ നികുതിയിലും ആനുകൂല്യമുണ്ട്. അസസ്മെന്റ് ഇയറില്‍ പ്രായം 75 വയസിനേക്കാള്‍ കൂടുതലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വരെ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുണ്ട്. പെന്ഷവനും പലിശ വരുമാനവും മാത്രം വാങ്ങുന്ന നികുതിദായർക്കാണ് ഈ ആനുകൂല്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇത് സംബന്ധിച്ച 12ബിബിഎ ഫോം പെന്ഷന്, പലിശ വാങ്ങുന്ന ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications