ഏറ്റവും സുരക്ഷിത നിക്ഷേപം എവിടെയെന്ന് ചോദിച്ചാൽ ബാങ്ക് എന്നാകും ഭൂരിഭാഗം പേരുടെയും മറുപടി. സാധാരണക്കാർ പൊതുവെ കയ്യിലെ പണം നിക്ഷേപിക്കുന്നതും ബാങ്കുകളിലാണ്. എന്നാൽ ബാങ്ക് നിക്ഷേപങ്ങളേക്കാൾ സുരക്ഷയും പലിശയും നൽകുന്നൊരു നിക്ഷേപങ്ങളും ഉണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് 2020 അത്തരത്തിലൊന്നാണ്. പദ്ധതിയിൽ നിക്ഷേപിക്കാനുള്ള വഴിയും പ്രത്യേകതകളും വിശദമായി നോക്കാം.
ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് സാധാരണക്കാർക്കായുള്ളൊരു നിക്ഷേപ പദ്ധതിയാണ്. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും പ്രായ പരിധിയില്ലെതെ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാം. വ്യക്തികൾക്ക് സിംഗിൾ, ജോയിന്റ് അക്കൗണ്ടായും നിക്ഷേപിക്കാൻ സാധിക്കും. പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കില്ല.
1,000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിക്കുന്ന തുക 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണമെന്ന് മാത്രം. ഏഴ് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉള്ള നിക്ഷേപമാണിത്. 70 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമായിരിക്കും.

80 വയസിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ അര്‍ധ വാര്‍ഷികമായാണ് പലിശ നൽകുന്നത്. ബോണ്ടുകളുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും ജനുവരി, ജൂലായ് 1 തീയതികളില്‍ നല്‍കും.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ വ്യത്യാസമില്ലെങ്കില്‍ ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് നിക്ഷേപകര്‍ക്ക് ഉടന്‍ തന്നെ പലിശ 8 ശതമാനത്തിന് മുകളിലേക്ക് എത്തും. ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളൊരു നിക്ഷേപമാണ്. മറ്റ് സര്‍ക്കാര്‍ സ്‌കീമുകളെ പോലെ ഈ പദ്ധതിയുടെയ പലിശ നിരക്കും സ്ഥിരമായി നിശ്ചയിക്കപ്പെട്ടതല്ല.
ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് പലിശ നിരക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടുണ്ട്. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കിനേക്കാള്‍ 0.35 ശതമാനം അധിക നിരക്ക് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന് ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ ത്രൈമാസത്തിലും ബോണ്ടിന്റെ പലിശ നിരക്ക് അര്‍ധ വര്‍ഷത്തിലുമാണ് കണക്കാക്കുന്നത്.
2022 ഡിസംബറിലാണ് അവസാനമായി ബോണ്ട് പലിശ നിരക്ക് പുതുക്കിയത്. അന്ന് 7 ശതമാനമായിരുന്നു നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ. ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന് 7.35 ശമാനമാണ് ഇതുപ്രകാരം നിശ്ചയിച്ച പലിശ. ഏപ്രിലില്‍ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 7.70 ശതമാനമാണ് നിശ്ചയിച്ച പലിശ. ജൂലായില്‍ ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് പലിശ നിശ്ചയിക്കുന്ന സമയത്ത് ഇതേ പലിശ നിരക്കാണെങ്കില്‍ 8.05 ശതമാനം പലിശയില്‍ ബോണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
എങ്ങനെ വാങ്ങാം
റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ ഭൗതിക രൂപത്തിലും ഡിമെറ്റിരിയലൈസ്ഡ് രൂപത്തിലും വാങ്ങാൻ സാധിക്കും. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഇവ വാങ്ങാം. ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലേക്ക് മാറ്റിയാലും ഇവ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കില്ല. സെക്യൂരിറ്റിയായും വായ്പയ്ക്കുള്ള ഈടായും ഇവ ഉപയോഗിക്കാം.
ബാങ്കുകളേക്കാൾ മികച്ച പലിശ
ഡെബ്റ്റ് നിക്ഷേപങ്ങളിൽ 8 ശതമാനം പലിശ നിക്ഷേപകർക്ക് ലഭിക്കുന്ന ഭേദപ്പെട്ട നിരക്കാണ്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം നിരക്ക് 8.2 ശതമാനമായിരിക്കെ റെഗുലർ നിക്ഷേപകർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളില്ല. ബാങ്കുകളിൽ തന്നെ 5 വർഷ കാലാവധിക്ക് മുകളിൽ 8 ശതമാനം പലിശ നൽകുന്ന ബാങ്കുകളും കുറവാണ്. എസ്ബിഐയിൽ 5 വർഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications